മഴയും ഞാനും, ഒരനുഭവം..
അഞ്ചര വര്‍ഷക്കാലം നീണ്ടു നിന്ന പ്രവാസജീവിതത്തിനിടയില്‍ അനുഭവിക്കാനാവാതെ പോയ സൌഭാഗ്യങ്ങളില്‍ ഒന്നായിരുന്നു മഴ എനിക്ക്‌, അതു കൊണ്ടാവാം മഴയെ ഞാന്‍ ഈയിടെ ഒരു പാട്‌ സ്നേഹിക്കുന്നത്‌... പ്രതിരോധിക്കാനുള്ളതല്ല മഴ, അതു ആസ്വദിക്കാനുള്ളതാണ്‌, ഓരോ തുള്ളിയും ശരീരവും മനസ്സും തണുപ്പിച്ച്‌ പെയ്തിറങ്ങാന്‍ കൊതിച്ച്‌.... കഴിഞ്ഞ ദിവസം അതു കൊണ്ട്‌ തന്നെ മഴക്കോട്ട്‌ ഒക്കെ ഒഴിവാക്കി 2000ല്‍ സ്വന്തമാക്കിയ F¨Ê ഹീറോഹോണ്ട സ്പ്ളെണ്ടറില്‍ ഓഫീസിലേക്ക്‌ മഴ നനഞ്ഞു ഒരു യാത്ര....

ഓഫീസില്‍ എത്തിയാല്‍ ധരിക്കാനായി ചോറു പൊതിയുടെ കൂടെ ഒരു ഷര്‍ട്ടും എടുത്തു വച്ചിരുന്നു. കരുമാടി ആയപ്പോള്‍ ദാ കിടക്കുന്നു.. പൊതിയും ഷര്‍ട്ടും എല്ലാം വെള്ളത്തില്‍.. മറ്റ്‌ പലപ്പോഴും സംഭവിക്കുന്നത്‌ പോലെ
F¨Ê അഹങ്കാരത്തിനു കിട്ടിയ ഒരടി കൂടെ..

എന്തായാലും ഒന്നു മനസ്സിലായി.. സഖാവ്‌.പിണറായിയുടെ മനസ്സു പോലെ തന്നെ നല്ല കട്ടിയുണ്ട്‌ ദേശാഭിമാനി പത്രത്തിനും എന്നു... റോഡില്‍ വെള്ളത്തില്‍ വീണിട്ടും പൊതിച്ചോറിനു ഒന്നും സംഭവിച്ചില്ല..
2 Responses
  1. pokkirey Says:

    Pothichorine samrakshichathu vazha ila alle allathe pathram allallo :think:


  2. purakkadan Says:

    എണ്റ്റെ കുട്ടു അവിടെയാണു സംഗതിയുടെ ഗുട്ടന്‍സ്‌, വാട്ടിയ വാഴയിലയുടെ ഒക്കെ കാലം പോയി, അല്ലെങ്കില്‍ തന്നെ നമ്മുടെ ൭ സെണ്റ്റ്‌ സ്ഥലത്ത്‌ എന്തു വാഴ വെക്കാന്‍.. ഇപ്പോ നമ്മുടെ നാട്ടിന്‍ പുറത്തെ തട്ടുകടയില്‍ പോലും പാഴ്സല്‍ എടുക്കുന്നത്‌ ഒരു തരം പ്ളാസ്റ്റിക്‌ പേപ്പറിലാണു.. അതിലെടുത്ത ചോറു ദേശാഭിമാനി കൊണ്ട്‌ പൊതിഞ്ഞിരുന്നു. ദേശാഭിമാനി പത്രത്തിണ്റ്റെ പൊതിച്ചിലിനു എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഞാന്‍ ഹോട്ടല്‍ തേടി അലയേണ്ടി വന്നേനെ...