എന്ത്‌ കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌
നാട്‌ കാണാനാവാതെ കഴിഞ്ഞ 5.5 വര്‍ഷക്കാലം കേരളത്തിണ്റ്റെ ദുരവസ്ഥക്ക്‌ ഞാന്‍ കുറ്റം പറഞ്ഞത്‌ രാഷ്ട്റീയക്കാരെ ആയിരുന്നില്ല. ഉദ്ദ്യോഗസ്ഥരെ ആയിരുന്നു. രാഷ്ട്രീയക്കാരെ പോലും വഴി തെറ്റിക്കാന്‍ അവര്‍ക്ക്‌ കഴിയുമെന്നായിരുന്നു എണ്റ്റെ കണക്കു കൂട്ടല്‍..കഴിവും ഇച്ഛാശക്തിയുമുള്ള ഉദ്ദ്യോഗസ്ഥന്‍ ഉണ്ടായാല്‍ നാടിണ്റ്റെ മുഖഛായ തന്നെ മാറ്റി എടുക്കാന്‍ കഴിയും.. വിദേശരാജ്യങ്ങളിലും ബാംഗ്ളൂരിലുമുള്ള അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഐ.റ്റി. സുഹൃത്തുക്കളോട്‌ അതിണ്റ്റെ പേരില്‍ ഞാന്‍ വഴക്കുണ്ടാക്കിയതിനു കണക്കില്ല..

നാട്ടില്‍ എത്തിയതിനു ശേഷം താല്‍ക്കാലികമായി ഒരു പഞ്ചായത്ത്‌ ഓഫീസില്‍ ജോലി ചെയ്തു വരുകയാണു ഞാന്‍. നമ്മുടെ നാടിനു അന്യമായിക്കൊണ്ടിരിക്കുന്ന ഒരു നല്ല മനസ്സിണ്റ്റെ ഉടമയെ അവിടെ എനിക്കു കാണാനായി, ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി.. ഇന്നത്തെക്കാലത്തും ഇത്രയും നല്ല മനുഷ്യരുണ്ടോ എന്ന്.. പിന്നെ ഞാന്‍ വര്‍ക്ക്‌ ചെയ്യുന്ന പഞ്ചായത്ത്‌ ഓഫീസിനു നല്ല പേരാണു, അതു കൊണ്ട്‌ തന്നെ അവിടെ ജോലിക്കു വരാന്‍ ഒരുമാതിരിപ്പെട്ടവര്‍ ഒക്കെ മടിക്കും. അങ്ങനെ ഉള്ള പഞ്ചായത്തിലേക്കാണ്‌ അദ്ദേഹം വന്നത്‌.. ഒരു ചലഞ്ച്‌ ആണു താന്‍ ഏറ്റെടുക്കുന്നത്‌ എന്നു അറിഞ്ഞു കൊണ്ട്‌ തന്നെ.

വളരെ ചുരുങ്ങിയ കാലയളവ്‌ കൊണ്ട്‌ തന്നെ പഞ്ചായത്ത്‌ കമ്മറ്റിയുടെയും സഹപ്രവര്‍ത്തകരുടെയും സര്‍വോപരി നാട്ടുകാരുടെയും സ്നേഹാദരവ്‌ പിടിച്ചു പറ്റാന്‍ അദ്ദേഹത്തിനായി. താല്‍ക്കാലിക ജീവനക്കാരന്‍ ആണെങ്കില്‍ തന്നെയും കുടുംബത്തിലെ ഒരംഗത്തെ പോെലെ എന്നെ കാണുകയും ഉപദേശിക്കുകയും അറിയാത്തത്‌ പലതും പറഞ്ഞു തരികയും ഒക്കെ ചെയ്തു അദ്ദേഹം. പക്ഷേ കെ.മുരളീധരന്‍ ഐ.എ.എസ്‌ എന്ന പഞ്ചായത്ത്‌ ഡയറക്ടറുടെ ഇന്നത്തെ ഒരുത്തരവ്‌ ഞങ്ങളില്‍ പലര്‍ക്കും താങ്ങാവുന്നതില്‍ അപ്പുറം ആയിരുന്നു. തനിക്കു മുന്‍പേ ഇരുന്ന പഞ്ചായത്ത്‌ സെക്റട്ടറി ചെയ്തു വച്ച കൊള്ളരുതായ്മക്കു ബലിയാടാകേണ്ടി വന്നിരിക്കുന്നു അദ്ദേഹത്തിനു.. 6 മാസം സസ്പെന്‍ഷന്‍.. അദ്ദേഹത്തിണ്റ്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ സംഭവം ആയിരിക്കാം ഇത്‌.അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുള്ള, കൂടെ ജോലി ചെയ്തിട്ടുള്ള ആര്‍ക്കും ഒരു പക്ഷേ താങ്ങാനാവില്ല ഇത്‌... പക്ഷേ, വിശദമായ ഒരു അന്വേഷണം നടത്താതെ ഇങ്ങനെ ഒരു തീരുമാനം എടുത്ത പഞ്ചായത്ത്‌ ഡയറക്ടറുടെ നടപടി ഉത്തരവാദിത്വമില്ലായ്മക്കും കെടൂകാര്യസ്തതക്കും ഉത്തമ ഉദാഹരണമാണെന്നു പറയാതെ വയ്യ.

അദ്ദേഹത്തിനു ഈ കാലയളവ്‌ താണ്ടാന്‍ മനക്കരുത്തും ധൈര്യവും നല്‍കണമെന്ന പ്രാര്‍ത്ഥനക്കൊപ്പം ഒരു കാര്യം ഒരിക്കല്‍ കൂടെ അടിവരയിട്ടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഐ.എ.എസ്‌ എന്ന മൂന്നക്ഷരവും ഏറാന്‍ മൂളികളായ ചിലര്‍ ചുറ്റിനും ഉണ്ടെങ്കിലും തണ്റ്റെ ഡിപ്പാര്‍ട്ടെമണ്റ്റ്‌ നന്നാകണമെന്നില്ല. അതിനു കൂടെ ജോലി ചെയ്യുന്നവരെ മനസ്സിലാക്കാനുള്ള മനസ്സും കാര്യങ്ങള്‍ അന്വേഷിച്ച്‌ മനസ്സിലാക്കി വിവേകപൂര്‍വം തീരുമാനം എടുക്കാനുള്ള കഴിവും വേണം..

രാഷ്ട്രീയക്കാരെക്കാള്‍ മോശമാണ്‌ ഉദ്ദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ എന്നു പറയേണ്ടി വരുന്നത്‌ ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌..
5 Responses
  1. എപ്പോഴും ശരിയാകുമോ ഇത്
    :-)


  2. Nileenam Says:

    നല്ല ചിന്തയ്ക്കുള്ള വക തരുന്നൂ ഈ പോസ്റ്റ്. ഉദ്യോഗസ്ഥ വൃന്ദവും രാഷ്ട്രീയ മേലാളന്മാരുമൊക്കെ മൂല്യച്യുതി വന്ന സമൂഹത്തിന്റെ പരിച്ഛേദം തന്നെ. അതുകൊണ്ട് തന്നെ ഏകപക്ഷീയമായി ആര്‍ക്കും തന്നെ നന്മ നടപ്പിലാക്കാനും പറ്റില്ല. താങ്കളുടെ മേലുദ്യോഗസ്ഥനുവന്ന ഈ ദുരവസ്ഥയില്‍ അങ്ങേയറ്റം ഖേദിക്കുന്നു. തന്റെ നിസ്സഹയാവസ്ഥ തെളിയിക്കാന്‍ ഒരവസരം കിട്ടട്ടേ എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു.


  3. ഉപാസന.

    താങ്ക്സ്‌, സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും.. എപ്പോഴും ശരിയാകണമെന്നില്ല, പക്ഷെ പലപ്പോഴും സംഭവിക്കുന്നത്‌ അതാണ്‌.

    നിലീനം,

    നന്ദി.. അദ്ദേഹത്തെ താല്‍ക്കാലികമായി നഷ്ടപ്പെട്ട ഞങ്ങളുടെയും അദ്ദേഹത്തിണ്റ്റെ തന്നെയും ദു:ഖം മനസ്സിലാക്കിയതിന്‌...


  4. .. Says:

    ..
    മം.. സാഹിത്യം പ്രതികരണത്തിനും ഉതകുന്നു..
    ആശംസകള്‍ :)
    ..


  5. Anonymous Says:

    നിങ്ങളുടെ രണ്ടു അനുഭവക്കുറിപ്പും വായിച്ചു ഇതിനെക്കാള്‍ നല്ലത് dairy എന്ന് തലക്കെട്ട്‌ കൊടുക്കുന്നതായിരിക്കും എന്ന് തോന്നുന്നു.....