ഒരാഹ്വാനം
സ്വപ്നങ്ങളുടെ വിത്ത്‌ വിതച്ച്‌
വരണ്ട വയലേലകളില്‍ നിന്ന്‌
കണ്ണീരിന്‍ വിളവ്‌ കൊയ്യുന്ന
മൂന്നാം രാജ്യത്തിണ്റ്റെ വിശപ്പുകാരനോട്‌,

യന്ത്രപ്പക്ഷികള്‍ ഒരുങ്ങിയിരിപ്പുണ്ട്‌
ഒരാജ്ഞയുടെ മുനയിലൂടെ പറന്നുയര്‍ന്ന്‌
നിന്‍ വിശപ്പ്‌
എന്നെന്നേക്കുമായി ഇല്ലാതാക്കുവാന്‍.

വിശപ്പിണ്റ്റെ കാവല്‍ക്കാരനായ
നിന്‍ ഒട്ടിയ വയറ്‌ കാണാതെ
തൊലിനിറം നോക്കിയാക്രമിക്കും
ജൈവായുധങ്ങളുടെ ആധുനികത..

പരമാധികാരം പണം കൊടുത്ത്‌
വാങ്ങുന്ന നിന്‍ യജമാനന്‍മാര്‍
പടിഞ്ഞാറിണ്റ്റെ മാനം നോക്കി
നിന്‍ ദൈന്യത പോലുമൊറ്റ്‌ കൊടുക്കുന്നു..

ഇനി സമയമായി
കണ്ണ്‌ മഞ്ഞളിപ്പിക്കുന്ന
പകല്‍ക്കാഴ്ചകളിലേക്ക്‌ തുറക്കുന്ന
നിന്‍ ജാലകങ്ങള്‍ക്ക്‌ തഴുതിട്ട്‌
ഉള്‍ക്കണ്ണ്‌ തുറന്ന്‌ സത്യമറിയുവാന്‍,
ഉണര്‍ന്നെഴുന്നേല്‍ക്കുവാന്‍....
Labels: | edit post
2 Responses
  1. ഉണരുക എന്ന ആഹ്വാനം തന്നെയാണ് ചിലപ്പോള്‍ കവിതകളിലെ ആശയത്തിന് ആധാരം എന്ന് എനിക്കു തോന്നുന്നു.

    കവിത നന്നായിട്ടുണ്ട്.


  2. kambarRm Says:

    പരമാധികാരം പണം കൊടുത്ത്‌
    വാങ്ങുന്ന നിന്‍ യജമാനന്‍മാര്‍
    പടിഞ്ഞാറിണ്റ്റെ മാനം നോക്കി
    നിന്‍ ദൈന്യത പോലുമൊറ്റ്‌ കൊടുക്കുന്നു..

    വളരെ ശരിയാണു..
    ഉണരുക., ഇനിയും ഉണർന്നില്ലെങ്കിൽ നീ നട്ട് വളർത്തിയ സംസ്കാരത്തരു തന്നെ വെട്ടിച്ചിതനിര തീർക്കാൻ യന്ത്രപ്പക്ഷികൾ എത്തുമ്പോഴേക്കും വൈകിപ്പോയെന്നിരിക്കും..
    നല്ല ഒരു കവിത..,
    അഭിനന്ദനങ്ങൾ