മുറിവുകള്‍
ആഴക്കയത്തിലെ
നീര്‍പ്പക്ഷികളെപ്പോല്‍
നി
¨Ê മൌനത്തില്‍
പതിയിരിപ്പുണ്ട്‌

നെടുവീര്‍പ്പുകളായി,
മറ്റ്‌ ചിലപ്പോള്‍
കുത്തുവാക്കുകളായി
ചാട്ടുളി പോലെ പൊടുന്നനെ
പുറത്തു വന്നേക്കാവുന്ന
ചില മുറിവുകള്‍

നി
¨Ê മൌനം
ആവര്‍ത്തനമാകുമ്പോള്‍
എനിക്ക്‌ പറയാനുള്ളത്‌
അവസാനമില്ലാത്ത
നിലവിളി മാത്രമാകുന്നു..
Labels: | edit post
2 Responses
 1. രവി Says:

  ..
  എഴുത്ത് നന്നായിട്ടുണ്ട്.
  ഒന്നുകൂടെ തേച്ചു മിനുക്കാമായിരുന്നു.
  .
  ആഴക്കയത്തിലെ
  നീര്‍പ്പക്ഷികളെപ്പോല്‍
  നിന്റെ മൌനത്തില്‍
  പതിയിരിപ്പുണ്ട്‌

  ചില മുറിവുകള്‍..

  അത്
  നെടുവീര്‍പ്പുകളായ്,
  ചിലപ്പോള്‍
  കുത്തുവാക്കുകളായ്,
  ഒരു ചാട്ടുളിപോല്‍
  പുറത്ത് വന്നേക്കാം..
  ..
  ആവിഷ്ക്കാര സ്വാതന്ത്ര്യത്തില്‍ കൈ കടത്തിയതല്ല, ഞാനെന്റെ രീതിയില്‍ വായിച്ചുവെന്ന് മാത്രം..

  അവസാന സ്റ്റാന്‍സ ആദ്യത്തേതിനോട് ഒന്നുകൂടെ ബന്ധിപ്പിക്കാനുള്ളപോലെ തോന്നുന്നു..

  ആശംസകള്‍
  തുടരുക..
  ..


 2. നന്നായി ഈ എഴുത്ത്.

  രവിയുടെ തിരുത്തലുകള്‍ ഒന്നു കൂടി കവിതയെ നന്നാക്കുന്നുണ്ട് എന്ന് തോന്നുന്നു.