നോട്ടം
ഒരു നോട്ടത്തില്‍ നിന്ന്‌
ഗ്രഹിക്കാമൊരുപാട്‌ !!

എങ്ങോ കൊളുത്തിയ
നോട്ടത്തില്‍ നിന്നാവാം
അനുരാഗത്തിന്‍ നാമ്പിലൊന്ന്‌ ....

ചിലപ്പോളൊരു നോട്ടമേറ്റ്‌
മനസ്സ്‌ കളഞ്ഞു പോയേക്കാം

നോട്ടത്തില്‍ നിന്നൊരു
മുറിവുണ്ടായേക്കാം,
മുറിവില്‍ നിന്നൊരു പുഴയും..

ദൈന്യമായ ചില നോട്ടങ്ങള്‍
ചില നേരങ്ങളില്‍
കണ്ടില്ലെന്നു നടിച്ചേക്കാം..

ഓര്‍ക്കാനിഷ്ടമില്ലാത്ത ചിലത്‌
അസ്വസ്തമായ സ്വപ്നങ്ങളില്‍
പതുങ്ങിയെത്താറുണ്ട്‌
കള്ളനെപ്പോലെ...

ഒരു വാക്കു പോലുമില്ലാതെ
യാത്രാമൊഴി ചൊല്ലുവാനും
ചിലപ്പോളൊരു നോട്ടം മതി..

F¨Ê വാചാലതയെ
നോട്ടം കൊണ്ടളന്ന്‌
ഒരു വാക്കും മിണ്ടാതെ കടന്നവളേ,
ഞാനിന്നറിയുന്നു
കാകദൃഷ്ടിയായിരുന്നു നിണ്റ്റേതെന്ന്‌....
Labels: | edit post
2 Responses
 1. ഓര്‍ക്കാനിഷ്ടമില്ലാത്ത ചിലത്‌
  അസ്വസ്തമായ സ്വപ്നങ്ങളില്‍
  പതുങ്ങിയെത്താറുണ്ട്‌
  കള്ളനെപ്പോലെ..
  എന്ത് ചെയ്യാന്‍ പറ്റും..?
  കവിത ഇഷ്ടായി മാഷേ..


 2. മാഷേ,
  പിന്തുടരാന്‍ എന്താ ഒരു മാര്‍ഗ്ഗം ലിങ്ക് കാണുന്നില്ലാലോ.?
  ഒരു മാര്‍ഗ്ഗം ഉണ്ടാക്കി തരുമോ..?