ഹാ വിപ്ളവമേ,
എല്ലാം ചുവക്കുമാ സുദിനത്തിനായ്
നിന്‍ കരം പിടിച്ചെത്ര ഞാനലഞ്ഞു.
കാണുന്നയോരോ പൂവും പതാകയും
പുല്‍ക്കൊടിത്തുമ്പുമാകാശവും
നിന്‍ പ്രഭവ കിരണങ്ങളേറ്റു
ചുവക്കുന്നതു കാണുവാനെന്‍
നിറം മങ്ങിയ കാഴ്ച്ചയില്‍ നിന്നൊരു
നിറം മാത്രം വേര്‍തിരിച്ചു ഞാന്‍.
ഫാസിസത്തിന്‍ കരാളഹസ്തങ്ങളില്‍
ഞെരിഞ്ഞമര്‍ന്നൊരിറ്റു
പ്രാണനു പിടയും വേളയില്‍,
പിന്നെയും പിന്നെയും ചോര ഛര്‍ദിച്ച്
തൊണ്ട പൊള്ളിയ നാള്‍കളില്‍
ചുവക്കുന്ന ചക്രവാള സൂര്യനെന്‍
സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നു.
അസ്തമിച്ച നിന്‍ നല്ല ദിനങ്ങളുടെ
ഓര്‍മകളെന്നെ ഹതാശനാക്കവേ,
മിഴികള്‍ നിറച്ചൊഴുകിയ
ഹൃദയനീരില്‍ മാത്രമിന്നു
ഞാന്‍ ചുവപ്പു കാണുന്നു.
ഇനിയില്ലൊരു ചെമ്പുലരി
ഇനിയില്ലൊരുയിര്‍ത്തുപാട്ട്
ഇനിയില്ല നീയും ഞാനും,
ഇനിയില്ലയെന്‍ സ്വപ്നങ്ങളും
എല്ലാം ചുവക്കുമാ സുദിനത്തിനായ്
നിന്‍ കരം പിടിച്ചെത്ര ഞാനലഞ്ഞു.
കാണുന്നയോരോ പൂവും പതാകയും
പുല്‍ക്കൊടിത്തുമ്പുമാകാശവും
നിന്‍ പ്രഭവ കിരണങ്ങളേറ്റു
ചുവക്കുന്നതു കാണുവാനെന്‍
നിറം മങ്ങിയ കാഴ്ച്ചയില്‍ നിന്നൊരു
നിറം മാത്രം വേര്‍തിരിച്ചു ഞാന്‍.
ഫാസിസത്തിന്‍ കരാളഹസ്തങ്ങളില്‍
ഞെരിഞ്ഞമര്‍ന്നൊരിറ്റു
പ്രാണനു പിടയും വേളയില്‍,
പിന്നെയും പിന്നെയും ചോര ഛര്‍ദിച്ച്
തൊണ്ട പൊള്ളിയ നാള്‍കളില്‍
ചുവക്കുന്ന ചക്രവാള സൂര്യനെന്‍
സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നു.
അസ്തമിച്ച നിന്‍ നല്ല ദിനങ്ങളുടെ
ഓര്‍മകളെന്നെ ഹതാശനാക്കവേ,
മിഴികള്‍ നിറച്ചൊഴുകിയ
ഹൃദയനീരില്‍ മാത്രമിന്നു
ഞാന്‍ ചുവപ്പു കാണുന്നു.
ഇനിയില്ലൊരു ചെമ്പുലരി
ഇനിയില്ലൊരുയിര്‍ത്തുപാട്ട്
ഇനിയില്ല നീയും ഞാനും,
ഇനിയില്ലയെന്‍ സ്വപ്നങ്ങളും
Subscribe to:
Post Comments (Atom)
ഇനിയില്ലൊരു ചെമ്പുലരി
ഇനിയില്ലൊരുയിര്‍ത്തുപാട്ട്
ഇനിയില്ല നീയും ഞാനും,
ഇനിയില്ലയെന്‍ സ്വപ്നങ്ങളും..
മിഴികള്‍ നിറച്ചൊഴുകിയ ഹൃദയനീരില്‍ മാത്രംചുവപ്പു കാണുന്നതുകൊണ്ടാവാം കവിതകളൊക്കെ എന്‍റെ ഹൃദയത്തിലും തട്ടുന്നത്..
നന്നായിട്ടുണ്ട്..
വിപ്ലവം വിടാന്‍ ഉദ്ദേശം ഇല്ല അല്ലെ :)
എനിക്കെന്തായാലും ഇക്കവിത വളരെ ഇഷ്ടമായി. പലയിടവും ഉള്ളില്‍ തട്ടുന്നു.