സ്വപ്നങ്ങളുടെ വിത്ത് വിതച്ച്
വരണ്ട വയലേലകളില്‍ നിന്ന്
കണ്ണീരിന്‍ വിളവ് കൊയ്യുന്ന
മൂന്നാം രാജ്യത്തിണ്റ്റെ വിശപ്പുകാരനോട്,
യന്ത്രപ്പക്ഷികള്‍ ഒരുങ്ങിയിരിപ്പുണ്ട്
ഒരാജ്ഞയുടെ മുനയിലൂടെ പറന്നുയര്‍ന്ന്
നിന്‍ വിശപ്പ്
എന്നെന്നേക്കുമായി ഇല്ലാതാക്കുവാന്‍.
വിശപ്പിണ്റ്റെ കാവല്‍ക്കാരനായ
നിന്‍ ഒട്ടിയ വയറ് കാണാതെ
തൊലിനിറം നോക്കിയാക്രമിക്കും
ജൈവായുധങ്ങളുടെ ആധുനികത..
പരമാധികാരം പണം കൊടുത്ത്
വാങ്ങുന്ന നിന്‍ യജമാനന്‍മാര്‍
പടിഞ്ഞാറിണ്റ്റെ മാനം നോക്കി
നിന്‍ ദൈന്യത പോലുമൊറ്റ് കൊടുക്കുന്നു..
ഇനി സമയമായി
കണ്ണ് മഞ്ഞളിപ്പിക്കുന്ന
പകല്‍ക്കാഴ്ചകളിലേക്ക് തുറക്കുന്ന
നിന്‍ ജാലകങ്ങള്‍ക്ക് തഴുതിട്ട്
ഉള്‍ക്കണ്ണ് തുറന്ന് സത്യമറിയുവാന്‍,
ഉണര്‍ന്നെഴുന്നേല്‍ക്കുവാന്‍....
വരണ്ട വയലേലകളില്‍ നിന്ന്
കണ്ണീരിന്‍ വിളവ് കൊയ്യുന്ന
മൂന്നാം രാജ്യത്തിണ്റ്റെ വിശപ്പുകാരനോട്,
യന്ത്രപ്പക്ഷികള്‍ ഒരുങ്ങിയിരിപ്പുണ്ട്
ഒരാജ്ഞയുടെ മുനയിലൂടെ പറന്നുയര്‍ന്ന്
നിന്‍ വിശപ്പ്
എന്നെന്നേക്കുമായി ഇല്ലാതാക്കുവാന്‍.
വിശപ്പിണ്റ്റെ കാവല്‍ക്കാരനായ
നിന്‍ ഒട്ടിയ വയറ് കാണാതെ
തൊലിനിറം നോക്കിയാക്രമിക്കും
ജൈവായുധങ്ങളുടെ ആധുനികത..
പരമാധികാരം പണം കൊടുത്ത്
വാങ്ങുന്ന നിന്‍ യജമാനന്‍മാര്‍
പടിഞ്ഞാറിണ്റ്റെ മാനം നോക്കി
നിന്‍ ദൈന്യത പോലുമൊറ്റ് കൊടുക്കുന്നു..
ഇനി സമയമായി
കണ്ണ് മഞ്ഞളിപ്പിക്കുന്ന
പകല്‍ക്കാഴ്ചകളിലേക്ക് തുറക്കുന്ന
നിന്‍ ജാലകങ്ങള്‍ക്ക് തഴുതിട്ട്
ഉള്‍ക്കണ്ണ് തുറന്ന് സത്യമറിയുവാന്‍,
ഉണര്‍ന്നെഴുന്നേല്‍ക്കുവാന്‍....
വി.കെ പ്രമോദ്, ഒരു ജൂണ്‍ മഴ അപഹരിച്ച കവി ഹൃദയം..അദ്ദേഹത്തിണ്റ്റെ ആദ്യ കവിതാ സമാഹാരമാണ് അശാന്തം. മുയല്‍ പന്നികള്‍ എന്നത് മരണശേഷം അപ്രകാശിത രചനകള്‍ കണ്ടെടുത്ത് പ്രമോദിണ്റ്റെ സുഹൃത്തുക്കള്‍ പ്രസിദ്ദീകരിച്ചത്. അവയുടെ വായനാനുഭവം പങ്കു വെക്കുന്നു..
ഭൌതികവും സൈദ്ധാന്തികവും ദാര്‍ശനികവുമായ തലങ്ങളില്‍ ഭാഷ അനുരണനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങുമ്പോഴാണ് കവിത എന്താണെന്ന് നാമറിയുന്നത്. പുതിയ കവിതയുടെ ഇടം വിശാലവും ബഹുസ്വരവുമാണ്. പുതു കവിതയുടെ സാമാന്യ ലക്ഷണങ്ങള്‍ ഒക്കെ പേറുമ്പോള്‍ തന്നെ വി.കെ.പ്രമോദിണ്റ്റെ കവിതകളിലെ ജീവിത ദര്‍ശനവും രാഷ്ട്രീയവും കാവ്യ ബിംബങ്ങളും ഒക്കെ പുതു കവിതയുടെ സാധാരണ വഴിയില്‍ നിന്നു മാറി നടക്കാന്‍ കവി കാണിച്ച വ്യഗ്രതയും സൂക്ഷ്മതയും നമുക്ക് വെളിവാക്കി തരുന്നു..
വി.കെ. പ്രമോദിണ്റ്റെ രണ്ട് കവിതാ സമാഹാരങ്ങളിലെ ഏതാനും കവിതകളാണ് ഞാനിവിടെ വിലയിരുത്താന്‍ ശ്രമിക്കുന്നത്. അശാന്തം എന്ന സമാഹാരത്തില്‍ പ്രമോദ് തന്നെ പറഞ്ഞതു പോലെ പ്രത്യാശയുടെ വരണ്ട ഭൂമിയില്‍ നിന്നും സ്വപ്നങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും ലോകത്തേക്ക് ഒരു ജാലകം തുറന്നിടുക തന്നെയാണ് ഈ കവിതകള്‍.
വര്‍ത്തമാനം ഒരു മൃഗമാണ്.
കാടിണ്റ്റെ ഹരിതകം കുത്തിയിളക്കി
എല്ലാ നദികളും കുടിച്ചൊടുക്കി
മേഘങ്ങള്‍ക്ക് നേരെ മുക്രയിട്ട്
മൃഗം കൊമ്പ് കുത്തുന്നു.
വര്‍ത്തമാനം എന്ന ആദ്യ കവിതയില്‍ തന്നെ അരാഷ്ട്രീയ വാദികളായ അനേകം പുതു കവികളുടെ വഴിയിലല്ല താനെന്ന് കവി തെളിയിക്കുന്നു.. സമകാലിക സാമൂഹ്യ അവസ്ഥകള്‍ വരച്ചു കാണിക്കുന്നതിലൂടെ നമ്മുടെ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണം പോലെയുള്ള വിപത്തുകളുടെ ഭയാനകതയെ ഈ വരികള്‍ നമ്മെ ഓര്‍മിപ്പിക്കും. കവിത അവസാനിപ്പിക്കുന്നത് ഈ വിപത്തുകള്‍ക്ക് നേരെയുള്ള ഒരു മുന്നറിയിപ്പുമായാണ്. സൂക്ഷിക്കുക! ജീവിതത്തിണ്റ്റെ പ്രവാഹത്തിലെല്ലാം, അവണ്റ്റെ കൈമുദ്രകള്‍ വീണിരിക്കുന്നു. കവി സമൂഹപ്രതിബദ്ധത ഉള്ളവനായിരിക്കുക കൂടി വേണം എന്നത് പ്രമോദിണ്റ്റെ പല കവിതകളിലും അനുഭവവേദ്യമാകുന്നുണ്ട്.
പുതുമഴകള്‍ പെയ്യണം എന്ന കവിത ഒരു തുടക്കക്കാരണ്റ്റെ ശരാശരി കവിതയായി വിലയിരുത്താമെങ്കിലും എല്ലാ നന്‍മകളും അസ്തമിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത് എല്ലാ തിന്‍മകള്‍ക്കും മേലെ നന്‍മയുടെ, നല്ല കവിതകളുടെ, സ്നേഹത്തിണ്റ്റെ ഒക്കെ പുതു നാമ്പുകള്‍ക്കായി തുടിക്കുന്ന ഒരു ഹൃദയം നമുക്കായി വരച്ചിടപ്പെട്ടിരിക്കുന്നു..
ഇവിടെയീ,
നഗരാര്‍ത്ത ജാലകം തുറന്നു വെക്കുമ്പോള്‍
കണ്ണില്‍ വേച്ചു പോകുന്നു
നഷ്ട നിദ്രകള്‍.
അശാന്തം എന്ന കവിത പേരു പോലെ തന്നെ. ഒരു നല്ല കവിക്കു വേണ്ടതായ കയ്യടക്കമുള്ള വരികള്‍. സൂക്ഷമമായി ഭാഷ പ്രയോഗിച്ചിരിക്കുന്നതിണ്റ്റെ മനോഹാരിത ഈ വരികളിലുണ്ട്. അതിലൂടെ സഞ്ചരിച്ചു കഴിയുമ്പോള്‍ അശാന്തിയുടെ ഒരു പര്‍വത്തിലേക്ക് നമ്മുടെ മനസ്സും ചെന്നെത്തിപ്പോകുന്നു.. നഷ്ടമാകുന്ന നമ്മുടെ ഭൂസമ്പന്നതയെ, നഷ്ട പൈതൃകങ്ങളെ ഒക്കെ ഓര്‍ത്ത് വിലപിക്കുന്ന മനസ്സ് ഇവിടെയും കാണാം നമുക്ക്.
ഒരു തുലാവര്‍ഷ മഴ പോലെ നീ
എന്നെ നനയ്ക്കുക
ദാഹിക്കുമ്പോള്‍
ചുംബനങ്ങളുടെഒരു ചഷകം തരുക.
ഒരു ഉത്തരാധുനിക കവിത എന്ന കവിതയിലെ വരികളാണിത്. പ്രണയം, അത് അന്യമൊന്നുമല്ല ഈ കവിക്ക്. പ്രമോദിണ്റ്റെ ചില കവിതകളില്‍ പ്രണയം അതിണ്റ്റെ എല്ലാ വന്യതയോടെയും അനുഭവവേദ്യമാകുന്നു നമുക്ക്. ആറിത്തണുക്കാത്ത കനലു പോലെ അതു ഓരോ കവിതയിലും തിളങ്ങുന്നു.. പ്രണയത്തെ വിദൂര പ്രകാശവും നിലാവും നിഴലും കടലിണ്റ്റെ പ്രക്ഷുബ്ധതയുമായി പല കവിതകളിലും അനുഭവവേദ്യമാകുന്നു.
സമാഹാരത്തിലെ മറ്റ് ചില കവിതകളായ ഹൃദയഹാരിയായ ഒരു സായന്തനം, യൌവനം, പാബ്ളോ നെരൂദക്ക്, ക്ഷതചിത്രങ്ങളുടെ ജന്‍മം, ആതുരാലയത്തില്‍, പരിവര്‍ത്തനം തുടങ്ങിയവയൊക്കെ തന്നെ വ്യത്യസ്തങ്ങളായ വായനാനുഭവങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. ജീവിതത്തിണ്റ്റെ ചൂടും ചൂരും ഗൃഹാതുരതയും ഒക്കെ കൂടിക്കലര്‍ന്ന വരികള്‍.
ജൂണ്‍ 26, അവിചാരിതമായി പ്രമോദ് തങ്ങളെ വിട്ടകന്നപ്പോള്‍ ആ നല്ല കൂട്ടുകാരണ്റ്റെ മറ്റ് കവിതകള്‍ തേടിപ്പിടിച്ച് നാടക പഠന കേന്ദ്രം പ്രവര്‍ത്തകര്‍ പ്രസിദ്ധീകരിച്ചതാണ് രണ്ടാമത്തെ കവിതാ സമാഹാരമായ മുയല്‍പ്പന്നികള്‍. അതിലെ കവിതകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ഒരു തുടക്കക്കാരണ്റ്റെ രചനകള്‍ക്കുപരിയായി ശരിയായ രാഷ്ട്രീയ അവബോധമുള്ള, പുതിയ നാഗരികത മനുഷ്യാനുഭവത്തെ മുഴുവന്‍ അര്‍ത്ഥശൂന്യമായ ഇടങ്ങളിലേക്കു ഓടിക്കുകയാണെന്ന വസ്തുത തിരിച്ചറിയുന്ന ഒരു കവിയെ നമുക്കു പരിചയപ്പെടുത്തി തരുന്നു.
ആദ്യ കവിതയായ ജൂണ്‍ മഴ, തണ്റ്റെ പ്രേമത്തെ അതു വിളിച്ചുണര്‍ത്തുന്നു എന്നു പാടുന്നു കവി. ഇവിടെ പ്രണയത്തിണ്റ്റെ ഭാവം സ്നിഗ്ധമാണ്. മറ്റു ചില കവിതകളില്‍ കാണുന്ന വന്യത അതിനില്ല..
സമാഹാരത്തിലെ മികച്ച കവിതകളില്‍ ഒന്നായി എനിക്കനുഭവപ്പെട്ട ഇരകള്‍ എന്ന കവിത പ്രമോദിണ്റ്റെ രാഷ്ട്രീയ അവബോധത്തിനു ഉത്തമ ഉദാഹരണമാണ്. "
ഇത്രയേറെ കണ്ണുകള്‍ നിറഞ്ഞിരിക്കുമ്പോള്‍
നമുക്ക് പോരാടിയെ പറ്റൂ
നിത്യമായ സമാധാനം നിലനിര്‍ത്തിയെ പറ്റൂ
അന്ന്, മേഘങ്ങള്‍ ചോര പെയ്ത് തെളിഞ്ഞ്
ഭൂമിയില്‍ ഒരു വസന്തം വരും
കാറ്റ് വസന്തത്തിണ്റ്റെ സുഗന്ധം
എല്ലാ ദിക്കുകളിലുമെത്തിക്കും
അപ്പോള്‍ എല്ലാ ജീവജാലങ്ങളും
പരസ്പരം അഭിസംബോധന ചെയ്യും
സഖാവേ, സഹോദരാ'
നവലിബറല്‍ കാലത്തിണ്റ്റെ വിഷജലത്തില്‍ മുക്കിക്കൊല്ലുന്ന ഒരു പോസ്റ്റ് മോഡേണ്‍ അവസ്ഥയുടെ ഉല്‍പ്പന്നമാണ് മനുഷ്യലോകം ഇന്നനുഭവിക്കുന്നത്,. കോമാളിക്കളികളോ അസംബന്ധ നാടകങ്ങളോ ആയിത്തീരുന്ന ജീവിതത്തിണ്റ്റെ നിരാലംബതയെ രാഷ്ട്രീയമായി തിരിച്ചറിയുവാന്‍ ഈ കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രവാസിക്കൊരു കുറിപ്പ് എന്ന കവിത, പ്രവാസാനുഭവങ്ങളെ നാട്ടില്‍ നിന്നു നോക്കിക്കാണുന്ന ഒരാളുടെ കാഴ്ചപ്പാടില്‍ നിന്നുള്ളതാണ്. പക്ഷെ അതു പലര്‍ക്കും നേരനുഭവമാണെന്നതില്‍ ഒരു തര്‍ക്കവുമില്ല.. ഒരുവന്‍ അറിയുന്നതും അനുഭവിക്കുന്നതുമെല്ലാം പകര്‍ത്തി വെക്കാം ആ കുറിപ്പു പരിപൂര്‍ണവും അര്‍ത്ഥവത്തുമാക്കാം, പക്ഷേ കേട്ടറിവില്‍ നിന്നോ ഭാവനയില്‍ നിന്നോ മറ്റൊരു ലോകത്തെ ആവിഷ്കരിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ഒരു ചെറിയ പതര്‍ച്ച ഈ കവിതയില്‍ പ്രകടമാകുന്നുണ്ട്. എന്നാല്‍ തന്നെയും പ്രവാസി എന്നും അനുഭവിക്കുന്ന ഗൃഹാതുരതയും നാട്ടിലെത്തുമ്പോള്‍ പ്രകടിപ്പിക്കുന്ന ജാഡകളും ഒക്കെ ഈ കവിതയില്‍ അനുഭവവേദ്യമാകുന്നു.
പ്രമോദിണ്റ്റെ കവിതകളില്‍ എനിക്കു ഏറെ ഇഷ്ടപ്പെട്ടത് നഷ്ടപ്പെട്ട മുങ്ങള്‍ എന്ന കവിതയാണ്.
താരാട്ടിണ്റ്റെ ഈണം കൊതിച്ചവള്‍
ജീവിതത്തിണ്റ്റെ താളം വില്‍ക്കുന്നു
ക്രൂരതയുടെ ഇരട്ട മൌനത്തില്‍
ഭ്രൂണങ്ങളില്‍ ബലിയാടായ
കുട്ടികളുടെകൂട്ടക്കരച്ചില്‍.
ഒരു നല്ല കവി എന്തായിരിക്കണമെന്ന് പ്രമോദ് നമുക്കു മനസ്സിലാക്കി തരുന്നു. ഇതേ കവിതയില്‍ തന്നെ അവസാനം എഴുതുന്നു.
മടുപ്പിക്കുന്ന എണ്റ്റെയീ
ഏകാന്തതകളില്‍ നിന്നും
ലീപോ*
ഞാന്‍ നിന്നിലേക്ക് മടങ്ങി വരികയാണ്.
സൌന്ദര്യത്തിണ്റ്റെ നിറം കുടിച്ച്
കവിതയുടെ നിറ നിലാവില്‍
വീണ്ടും വീണ്ടും മുങ്ങി മരിക്കാന്‍.
**ഈ വരികളും ജൂണ്‍ മഴ എന്ന കവിതയിലെ വരികളും ചേര്‍ത്ത് വായിക്കുമ്പോള്‍ മരണത്തിനു മുന്‍പേ തന്നെ തണ്റ്റെ രചനകളിലൂടെ സൂചകങ്ങള്‍ നല്‍കിയ കസാന്ദ്സാകിസിണ്റ്റേതു പോലെ ഒരു ദീര്‍ഘദര്‍ശിത്വം പ്രമോദിനുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
സ്വതന്ത്രവും മൌലികവുമായ ഒരു കാഴ്ചപ്പാട് പ്രമോദിണ്റ്റെ മിക്ക കവിതകളും വച്ചു പുലര്‍ത്തുന്നു.. വരണ്ട ഭാഷയില്‍ എഴുതിയാല്‍ ഒരു രചനയും ആവര്‍ത്തിച്ചു വായിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുകയില്ല എന്ന തിരിച്ചറിവുള്ള കവിയാണ് പ്രമോദ്. പ്രമോദിണ്റ്റെ ആകസ്മിക വിയോഗത്തിലൂടെ നമുക്കു നഷ്ടമായത് ഒരു നല്ല കവിയെ ആണെന്നു നിസ്സംശയം പറയാനാവും.. രണ്ട് സമാഹാരത്തിലെയും കവിതകള്‍ അതിനു അടിവരയിടുന്നു...
* ലീപോ, വഞ്ചി മറിഞ്ഞു മരണം വരിച്ച കവി..
** വി.കെ. പ്രമോദിണ്റ്റെ ആകസ്മിക നിര്യാണവും ഒരു പുഴയില്‍ മുങ്ങി മരിച്ചായിരുന്നു..

നാട് കാണാനാവാതെ കഴിഞ്ഞ 5.5 വര്‍ഷക്കാലം കേരളത്തിണ്റ്റെ ദുരവസ്ഥക്ക് ഞാന്‍ കുറ്റം പറഞ്ഞത് രാഷ്ട്റീയക്കാരെ ആയിരുന്നില്ല. ഉദ്ദ്യോഗസ്ഥരെ ആയിരുന്നു. രാഷ്ട്രീയക്കാരെ പോലും വഴി തെറ്റിക്കാന്‍ അവര്‍ക്ക് കഴിയുമെന്നായിരുന്നു എണ്റ്റെ കണക്കു കൂട്ടല്‍..കഴിവും ഇച്ഛാശക്തിയുമുള്ള ഉദ്ദ്യോഗസ്ഥന്‍ ഉണ്ടായാല്‍ നാടിണ്റ്റെ മുഖഛായ തന്നെ മാറ്റി എടുക്കാന്‍ കഴിയും.. വിദേശരാജ്യങ്ങളിലും ബാംഗ്ളൂരിലുമുള്ള അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഐ.റ്റി. സുഹൃത്തുക്കളോട് അതിണ്റ്റെ പേരില്‍ ഞാന്‍ വഴക്കുണ്ടാക്കിയതിനു കണക്കില്ല..
നാട്ടില്‍ എത്തിയതിനു ശേഷം താല്‍ക്കാലികമായി ഒരു പഞ്ചായത്ത് ഓഫീസില്‍ ജോലി ചെയ്തു വരുകയാണു ഞാന്‍. നമ്മുടെ നാടിനു അന്യമായിക്കൊണ്ടിരിക്കുന്ന ഒരു നല്ല മനസ്സിണ്റ്റെ ഉടമയെ അവിടെ എനിക്കു കാണാനായി, ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി.. ഇന്നത്തെക്കാലത്തും ഇത്രയും നല്ല മനുഷ്യരുണ്ടോ എന്ന്.. പിന്നെ ഞാന്‍ വര്‍ക്ക് ചെയ്യുന്ന പഞ്ചായത്ത് ഓഫീസിനു നല്ല പേരാണു, അതു കൊണ്ട് തന്നെ അവിടെ ജോലിക്കു വരാന്‍ ഒരുമാതിരിപ്പെട്ടവര്‍ ഒക്കെ മടിക്കും. അങ്ങനെ ഉള്ള പഞ്ചായത്തിലേക്കാണ് അദ്ദേഹം വന്നത്.. ഒരു ചലഞ്ച് ആണു താന്‍ ഏറ്റെടുക്കുന്നത് എന്നു അറിഞ്ഞു കൊണ്ട് തന്നെ.
വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ പഞ്ചായത്ത് കമ്മറ്റിയുടെയും സഹപ്രവര്‍ത്തകരുടെയും സര്‍വോപരി നാട്ടുകാരുടെയും സ്നേഹാദരവ് പിടിച്ചു പറ്റാന്‍ അദ്ദേഹത്തിനായി. താല്‍ക്കാലിക ജീവനക്കാരന്‍ ആണെങ്കില്‍ തന്നെയും കുടുംബത്തിലെ ഒരംഗത്തെ പോെലെ എന്നെ കാണുകയും ഉപദേശിക്കുകയും അറിയാത്തത് പലതും പറഞ്ഞു തരികയും ഒക്കെ ചെയ്തു അദ്ദേഹം. പക്ഷേ കെ.മുരളീധരന്‍ ഐ.എ.എസ് എന്ന പഞ്ചായത്ത് ഡയറക്ടറുടെ ഇന്നത്തെ ഒരുത്തരവ് ഞങ്ങളില്‍ പലര്‍ക്കും താങ്ങാവുന്നതില്‍ അപ്പുറം ആയിരുന്നു. തനിക്കു മുന്‍പേ ഇരുന്ന പഞ്ചായത്ത് സെക്റട്ടറി ചെയ്തു വച്ച കൊള്ളരുതായ്മക്കു ബലിയാടാകേണ്ടി വന്നിരിക്കുന്നു അദ്ദേഹത്തിനു.. 6 മാസം സസ്പെന്‍ഷന്‍.. അദ്ദേഹത്തിണ്റ്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ സംഭവം ആയിരിക്കാം ഇത്.അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുള്ള, കൂടെ ജോലി ചെയ്തിട്ടുള്ള ആര്‍ക്കും ഒരു പക്ഷേ താങ്ങാനാവില്ല ഇത്... പക്ഷേ, വിശദമായ ഒരു അന്വേഷണം നടത്താതെ ഇങ്ങനെ ഒരു തീരുമാനം എടുത്ത പഞ്ചായത്ത് ഡയറക്ടറുടെ നടപടി ഉത്തരവാദിത്വമില്ലായ്മക്കും കെടൂകാര്യസ്തതക്കും ഉത്തമ ഉദാഹരണമാണെന്നു പറയാതെ വയ്യ.
അദ്ദേഹത്തിനു ഈ കാലയളവ് താണ്ടാന്‍ മനക്കരുത്തും ധൈര്യവും നല്‍കണമെന്ന പ്രാര്‍ത്ഥനക്കൊപ്പം ഒരു കാര്യം ഒരിക്കല്‍ കൂടെ അടിവരയിട്ടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഐ.എ.എസ് എന്ന മൂന്നക്ഷരവും ഏറാന്‍ മൂളികളായ ചിലര്‍ ചുറ്റിനും ഉണ്ടെങ്കിലും തണ്റ്റെ ഡിപ്പാര്‍ട്ടെമണ്റ്റ് നന്നാകണമെന്നില്ല. അതിനു കൂടെ ജോലി ചെയ്യുന്നവരെ മനസ്സിലാക്കാനുള്ള മനസ്സും കാര്യങ്ങള്‍ അന്വേഷിച്ച് മനസ്സിലാക്കി വിവേകപൂര്‍വം തീരുമാനം എടുക്കാനുള്ള കഴിവും വേണം..
രാഷ്ട്രീയക്കാരെക്കാള്‍ മോശമാണ് ഉദ്ദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ എന്നു പറയേണ്ടി വരുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്..

ഒരു നോട്ടത്തില്‍ നിന്ന്
ഗ്രഹിക്കാമൊരുപാട് !!
എങ്ങോ കൊളുത്തിയ
നോട്ടത്തില്‍ നിന്നാവാം
അനുരാഗത്തിന്‍ നാമ്പിലൊന്ന് ....
ചിലപ്പോളൊരു നോട്ടമേറ്റ്
മനസ്സ് കളഞ്ഞു പോയേക്കാം
നോട്ടത്തില്‍ നിന്നൊരു
മുറിവുണ്ടായേക്കാം,
മുറിവില്‍ നിന്നൊരു പുഴയും..
ദൈന്യമായ ചില നോട്ടങ്ങള്‍
ചില നേരങ്ങളില്‍
കണ്ടില്ലെന്നു നടിച്ചേക്കാം..
ഓര്‍ക്കാനിഷ്ടമില്ലാത്ത ചിലത്
അസ്വസ്തമായ സ്വപ്നങ്ങളില്‍
പതുങ്ങിയെത്താറുണ്ട്
കള്ളനെപ്പോലെ...
ഒരു വാക്കു പോലുമില്ലാതെ
യാത്രാമൊഴി ചൊല്ലുവാനും
ചിലപ്പോളൊരു നോട്ടം മതി..
F¨Ê വാചാലതയെ
നോട്ടം കൊണ്ടളന്ന്
ഒരു വാക്കും മിണ്ടാതെ കടന്നവളേ,
ഞാനിന്നറിയുന്നു
കാകദൃഷ്ടിയായിരുന്നു നിണ്റ്റേതെന്ന്....
ഗ്രഹിക്കാമൊരുപാട് !!
എങ്ങോ കൊളുത്തിയ
നോട്ടത്തില്‍ നിന്നാവാം
അനുരാഗത്തിന്‍ നാമ്പിലൊന്ന് ....
ചിലപ്പോളൊരു നോട്ടമേറ്റ്
മനസ്സ് കളഞ്ഞു പോയേക്കാം
നോട്ടത്തില്‍ നിന്നൊരു
മുറിവുണ്ടായേക്കാം,
മുറിവില്‍ നിന്നൊരു പുഴയും..
ദൈന്യമായ ചില നോട്ടങ്ങള്‍
ചില നേരങ്ങളില്‍
കണ്ടില്ലെന്നു നടിച്ചേക്കാം..
ഓര്‍ക്കാനിഷ്ടമില്ലാത്ത ചിലത്
അസ്വസ്തമായ സ്വപ്നങ്ങളില്‍
പതുങ്ങിയെത്താറുണ്ട്
കള്ളനെപ്പോലെ...
ഒരു വാക്കു പോലുമില്ലാതെ
യാത്രാമൊഴി ചൊല്ലുവാനും
ചിലപ്പോളൊരു നോട്ടം മതി..
F¨Ê വാചാലതയെ
നോട്ടം കൊണ്ടളന്ന്
ഒരു വാക്കും മിണ്ടാതെ കടന്നവളേ,
ഞാനിന്നറിയുന്നു
കാകദൃഷ്ടിയായിരുന്നു നിണ്റ്റേതെന്ന്....
F¨Ê കണ്ണുകള്‍
c¢¨Ê തലമുറകള്‍ക്ക്
നക്ഷത്രങ്ങളുടെ
നിറ വെളിച്ചമാവും
F¨Ê വരികള്‍
നിന്‍ ജീര്‍ണ ഭൂതകാലത്തിന്‍
കറുത്ത പാപങ്ങള്‍ക്ക്
അഗ്നി ശുദ്ധിയേകും
F¨Ê പ്രണയം
ചാവുകിടക്കയില്‍
c¢¨Ê മോഹങ്ങള്‍ക്ക്
വര്‍ണച്ചിറകുകളേകും..
അപ്പോഴൊക്കെ
ഒരു നാളും പെയ്യാനിടയില്ലാത്ത
മഴക്കു വേണ്ടിയെന്ന പോലെ
c¢¨Ê വരവിനായി
ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കും
c¢¨Ê തലമുറകള്‍ക്ക്
നക്ഷത്രങ്ങളുടെ
നിറ വെളിച്ചമാവും
F¨Ê വരികള്‍
നിന്‍ ജീര്‍ണ ഭൂതകാലത്തിന്‍
കറുത്ത പാപങ്ങള്‍ക്ക്
അഗ്നി ശുദ്ധിയേകും
F¨Ê പ്രണയം
ചാവുകിടക്കയില്‍
c¢¨Ê മോഹങ്ങള്‍ക്ക്
വര്‍ണച്ചിറകുകളേകും..
അപ്പോഴൊക്കെ
ഒരു നാളും പെയ്യാനിടയില്ലാത്ത
മഴക്കു വേണ്ടിയെന്ന പോലെ
c¢¨Ê വരവിനായി
ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കും
അഞ്ചര വര്‍ഷക്കാലം നീണ്ടു നിന്ന പ്രവാസജീവിതത്തിനിടയില്‍ അനുഭവിക്കാനാവാതെ പോയ സൌഭാഗ്യങ്ങളില്‍ ഒന്നായിരുന്നു മഴ എനിക്ക്, അതു കൊണ്ടാവാം മഴയെ ഞാന്‍ ഈയിടെ ഒരു പാട് സ്നേഹിക്കുന്നത്... പ്രതിരോധിക്കാനുള്ളതല്ല മഴ, അതു ആസ്വദിക്കാനുള്ളതാണ്, ഓരോ തുള്ളിയും ശരീരവും മനസ്സും തണുപ്പിച്ച് പെയ്തിറങ്ങാന്‍ കൊതിച്ച്.... കഴിഞ്ഞ ദിവസം അതു കൊണ്ട് തന്നെ മഴക്കോട്ട് ഒക്കെ ഒഴിവാക്കി 2000ല്‍ സ്വന്തമാക്കിയ F¨Ê ഹീറോഹോണ്ട സ്പ്ളെണ്ടറില്‍ ഓഫീസിലേക്ക് മഴ നനഞ്ഞു ഒരു യാത്ര....
ഓഫീസില്‍ എത്തിയാല്‍ ധരിക്കാനായി ചോറു പൊതിയുടെ കൂടെ ഒരു ഷര്‍ട്ടും എടുത്തു വച്ചിരുന്നു. കരുമാടി ആയപ്പോള്‍ ദാ കിടക്കുന്നു.. പൊതിയും ഷര്‍ട്ടും എല്ലാം വെള്ളത്തില്‍.. മറ്റ് പലപ്പോഴും സംഭവിക്കുന്നത് പോലെ F¨Ê അഹങ്കാരത്തിനു കിട്ടിയ ഒരടി കൂടെ..
എന്തായാലും ഒന്നു മനസ്സിലായി.. സഖാവ്.പിണറായിയുടെ മനസ്സു പോലെ തന്നെ നല്ല കട്ടിയുണ്ട് ദേശാഭിമാനി പത്രത്തിനും എന്നു... റോഡില്‍ വെള്ളത്തില്‍ വീണിട്ടും പൊതിച്ചോറിനു ഒന്നും സംഭവിച്ചില്ല..

പൂവായ് നീ വിരിഞ്ഞ നേരം
ഇലയായ് പൊഴിഞ്ഞത് ഞാന്‍.
മന്ദഹാസത്തിന്‍ പീഠഭൂമിയില്‍
ശയ്യയൊരുക്കി നീ ശയിക്കുമ്പോള്‍
വാക്കുകളുടെ കനല്‍ച്ചൂടില്‍
പൊള്ളിപ്പിടഞ്ഞത് ഞാന്‍.
നിറവസന്തത്തിന്‍ സമൃദ്ധിയായ് നീ,
ഗ്രീഷ്മത്തിന്‍ വറുതിയായ് ഞാന്‍
ഒരു മൂര്‍ഛയുടെ വേഗതാളത്തില്‍ നീ,
വേര്‍പിരിയലിന്നനിവാര്യതയില്‍ ഞാന്‍...
ഒടുവില്‍ ചെന്നിനായകം തേടി നീയലഞ്ഞ നാള്‍
ഭ്രൂണഹത്യ ചെയ്യാതിരുന്നതിന്‍ വ്യഥയുമായ് ഞാന്‍ !!!!

നിന്നില്‍ നിന്നു പകര്‍ന്നതല്ല.
പകര്‍ച്ചവ്യാധിയല്ലാത്തത്
പകരുന്നതെങ്ങനെ.
പണ്ടേ കൂടെയുണ്ടായിരുന്നിരിക്കാമെനിക്കൊപ്പം
നീ കാണാതെ പോയതാവാം..
വൃത്തമില്ലാതെ കവിതയെഴുതുന്നത്
കാമം ശമിപ്പിക്കാനെന്നു നീ... .
ഭ്രാന്തും കാമവും തമ്മിലെന്തു ബന്ധം..
നിറങ്ങളന്യമാക്കപ്പെട്ടവണ്റ്റെ
വേദന പകര്‍ത്താന്‍ വൃത്തമെന്തിനു?..
എണ്റ്റേതെന്നു പറയാന്‍ എനിക്കെന്താണുള്ളത്?
എനിക്കും നിനക്കുമിടയില്‍
വാക്കുകളാല്‍ തീര്‍ത്ത മുള്ളുവേലികളല്ലാതെ?

സ്വപ്നങ്ങള്‍ക്കെന്നും ഒരേ മണമായിരുന്നു,
നടന്നു പോയ വഴികള്‍ക്കും!
പുകയുന്ന കുന്തിരിക്കത്തിണ്റ്റെ
മൂക്കു തുളച്ചു കയറുന്ന മണം.
ചെറുപ്പത്തില്‍ ആദ്യം കണ്ട മരണം
ആരുടേതെന്നോര്‍മയില്ല, ഇന്നും..
കണ്ടറിഞ്ഞ മരണങ്ങളേക്കാള്‍
കാണാനാവാതെ പോയവ ഓര്‍ത്തായിരുന്നു ദു:ഖം
അനുഭവിക്കാനാവാതെ പോയ
കുന്തിരിക്കത്തിണ്റ്റെ മണമോര്‍ത്തായിരിക്കുമോ?
ചങ്കു പിളര്‍ക്കുന്ന ആര്‍ത്തനാദത്തിണ്റ്റെ
ഭാഗമാകാനാവാതെ പോയതു കൊണ്ടാവുമോ??
വെണ്ണീറായ് തീരുന്നതിനു മുമ്പ്
ഒന്നു കാണാനാവാതെ പോയവരെ ഓര്‍ത്ത്
മനസ്സിപ്പോഴും പുകയാറുണ്ട്,
കുന്തിരിക്കം പോലെ!!!

ദാനം കിട്ടിയ കഞ്ചുകമഴിക്കാമിനി
നാടകം തീര്‍ക്കുവാന്‍ നേരമായ്
അക്ഷമരാണു കാണികളേറെയും.
അരങ്ങു നിറഞ്ഞാടിക്കിട്ടിയ
പ്രതിഫലം കയ്ക്കുന്നു കവര്‍ക്കുന്നു
അവഗനയായിരുന്നേറെയും.
മന്ദഹാസം കൊണ്ടു മറയിട്ട
മനസ്സിണ്റ്റെ മായാത്ത വേദന
ആരുമറിയാതെ തന്നിരിക്കട്ടെ.
കുരുടണ്റ്റെ കാഴ്ച പോല്‍
കാണികള്‍ കണ്ടതു
തണ്റ്റെ ജീവിതമെന്നറിയാതിരിക്കട്ടെ.
നടികണ്റ്റെ വേഷമഴിച്ചിനി
കാണിയാവാമെത്ര കിടക്കുന്നു
കാണാനാവാതെ പോയ കാഴ്ചകള്‍.
ഭാവം പകര്‍ന്നാടിയ വേഷങ്ങള്‍
മറന്നുകൊണ്ടിനിയൊരു മടക്കയാത്ര
കളഞ്ഞു പോവാത്ത മനസ്സിണ്റ്റെ നേരുമായ്...
നാടകം തീര്‍ക്കുവാന്‍ നേരമായ്
അക്ഷമരാണു കാണികളേറെയും.
അരങ്ങു നിറഞ്ഞാടിക്കിട്ടിയ
പ്രതിഫലം കയ്ക്കുന്നു കവര്‍ക്കുന്നു
അവഗനയായിരുന്നേറെയും.
മന്ദഹാസം കൊണ്ടു മറയിട്ട
മനസ്സിണ്റ്റെ മായാത്ത വേദന
ആരുമറിയാതെ തന്നിരിക്കട്ടെ.
കുരുടണ്റ്റെ കാഴ്ച പോല്‍
കാണികള്‍ കണ്ടതു
തണ്റ്റെ ജീവിതമെന്നറിയാതിരിക്കട്ടെ.
നടികണ്റ്റെ വേഷമഴിച്ചിനി
കാണിയാവാമെത്ര കിടക്കുന്നു
കാണാനാവാതെ പോയ കാഴ്ചകള്‍.
ഭാവം പകര്‍ന്നാടിയ വേഷങ്ങള്‍
മറന്നുകൊണ്ടിനിയൊരു മടക്കയാത്ര
കളഞ്ഞു പോവാത്ത മനസ്സിണ്റ്റെ നേരുമായ്...
പകല്‍.................
പുതുമണ്ണില്‍ വെയിലിന്‍ വിത്തെറിഞ്ഞ
സൂര്യണ്റ്റെ കളിക്കുഞ്ഞായിരുന്നു.
രാവ്................
അനാവരണം ചെയ്യപ്പെടുന്ന
പ്രണയികളുടെ നഗ്നതക്കു
മൂടുപടമായ് പകലിന്‍ നിഴല്‍.
നിലാവ്..................
രാവിനെ പ്രണയിച്ച
ചന്ദ്രണ്റ്റെ കണ്ണുകളില്‍നിന്നൊരു
തിളക്കം നദിയായൊഴുകിയത്.
നിദ്ര.....................
പൊള്ളിക്കുന്ന പകല്‍ക്കാഴ്ചകളില്‍ നിന്നാ-
ശ്വാസമേകി രാത്രികളില്‍ തഴുകിയെത്തുന്നു.
സ്വപ്നം............
നടക്കാത്ത മോഹങ്ങള്‍ക്കു രൂപമേകി
നിദ്രയില്‍ വിളിക്കാതെത്തുമതിഥി.
നീ..........
സൂര്യനെന്‍ പകല്‍ക്കിനാക്കളില്‍ വീണടിയുമ്പോള്‍,
പാതിരാസ്വപനത്തിലൊരു ചന്ദ്രനസ്തമിക്കുമ്പോള്‍,
ഒരു കുഞ്ഞു നക്ഷത്രമായ് പുനര്‍ജനിക്കുന്നെന്‍
ഭ്രമാത്മക ദിനചര്യകളിലോര്‍മയായ്.!!
പുഴ. കോം പബ്ളിഷ് ചെയ്തത്

ദ്രാവിഢപ്പെരുമകള്‍
ആര്യവംശാധിനിവേശങ്ങള്‍
കടമെടുത്ത ചാണക്യ തന്ത്രങ്ങള്‍
വഴി മറന്ന യാഗാശ്വം.
അന്ധത ബാധിച്ച മനസ്സുകളില്‍
അധികാരത്തിന്‍ ദുര നുരയുമ്പോള്‍
ബലിയാടുകളെപ്പോല്‍ കാണികള്‍ !
സമവാക്യങ്ങള്‍ മാറി മറിയുമ്പോള്‍
ആര്‍ത്തനാദങ്ങളായ് തീര്‍ന്ന
മുദ്രാവാക്യങ്ങളില്‍ പിളരുന്നത്
പണ്ടേ മുറിവേല്‍പ്പിക്കപ്പെട്ട സംസ്കൃതി.
എന്നിട്ടും ചെയ്തു തീര്‍ക്കുവാന്‍
കൊടുംപാതകങ്ങളിനിയുമേറെ.
ആര്യവംശാധിനിവേശങ്ങള്‍
കടമെടുത്ത ചാണക്യ തന്ത്രങ്ങള്‍
വഴി മറന്ന യാഗാശ്വം.
അന്ധത ബാധിച്ച മനസ്സുകളില്‍
അധികാരത്തിന്‍ ദുര നുരയുമ്പോള്‍
ബലിയാടുകളെപ്പോല്‍ കാണികള്‍ !
സമവാക്യങ്ങള്‍ മാറി മറിയുമ്പോള്‍
ആര്‍ത്തനാദങ്ങളായ് തീര്‍ന്ന
മുദ്രാവാക്യങ്ങളില്‍ പിളരുന്നത്
പണ്ടേ മുറിവേല്‍പ്പിക്കപ്പെട്ട സംസ്കൃതി.
എന്നിട്ടും ചെയ്തു തീര്‍ക്കുവാന്‍
കൊടുംപാതകങ്ങളിനിയുമേറെ.
നവോദയ സാംസ്കാരിക വേദി, ദമ്മാം സംഘടിപ്പിച്ച കടമ്മനിട്ട, കെടി, ഒ.വി.വിജയന്‍ അനുസ്മരണ ദിനത്തില്‍ അവതരിപ്പിച്ച ലേഖനം...
കടമ്മനിട്ട രാമകൃഷ്ണന്‍........ ഒരു ഗ്രാമത്തിണ്റ്റെ ആത്മാവ് പടയണിയുടെ ചടുലതാളങ്ങളോടൊപ്പം ഹൃദയത്തിലാവാഹിച്ച മലയാളത്തിണ്റ്റെ പ്രിയ കവി..കീഴാള വര്‍ഗത്തിണ്റ്റെ അടിച്ചമര്‍ത്തപ്പെട്ട തേങ്ങലുകള്‍ മലയാളിയുടെ ജീവിതപരിസരത്തേക്ക് പറിച്ചു നട്ട ഒരു കൂട്ടം നല്ല കവിതകളുടെ ഉടമ..കവിതയെന്തെന്നറിയാത്ത പുതുകവികളൂടെ ലോകത്തെ ഒറ്റയാന്‍..
കടമ്മനിട്ടയുടെ കാവ്യങ്ങളും സംഘര്‍ഷാത്മകമായ ആ ജീവിതവും പൂര്‍ണമായോ ഭാഗികമായോ പോലും സ്പര്‍ശിക്കുവാന്‍ മാത്രം അനുഭവസമ്പത്തോ വായനാ സമ്പന്നമോ അല്ല എണ്റ്റെ ഇതു വരെയുള്ള ജീവിതം എന്നത് കൊണ്ട് തന്നെ കടമ്മനിട്ടയെ കുറിച്ചുള്ള ഏതാനും ലേനങ്ങളില്‍ നിന്നുളവായ വായനാനുഭങ്ങളും ശേരിക്കാനായ വിവരങ്ങളും ഈ കുറിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടൂണ്ട്...
നമുക്കേവര്‍ക്കും അറിയാവുന്നത് പോലെ കടമ്മനിട്ട എന്ന ഗ്രാമത്തില്‍ 1953ല്‍ ജനിച്ചു.. ദാരിദ്യ്രത്തിണ്റ്റെ ഇരുള്‍ വീണ ബാല്യകാലം.. അവിടെ നിന്നാണ് കടമ്മനിട്ടയുടെ കാവ്യ ജീവിതം രൂപപ്പെട്ടു തുടങ്ങിയത്.. ചെറുപ്രായത്തില്‍ തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളും ആദര്‍ശങ്ങളും കടമ്മനിട്ടയെ സ്വാധീനിച്ചിരുന്നു. പോസ്റ്റല്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായി മദ്രാസില്‍ ചിലവഴിച്ച കാലത്താണ് കടമ്മനിട്ടക്കവിതകള്‍ വെളിച്ചം കണ്ട് തുടങ്ങിയത്... അക്കാലത്ത് കടമ്മനിട്ടയുടെ കവിജീവിതം രൂപപ്പെടുത്തുന്നതില്‍ എം.ഗോവിന്ദന്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു..
കോളേജ് അദ്ധ്യാപകരുടെയും സര്‍വകലാശാലാ ബുദ്ധിജീവികളുടെയും ധൈഷണിക വ്യായാമം മാത്രമായിരുന്ന ആധുനിക കവിതയെ ജനങ്ങളുടെ അറിവും അനുഭവവും ആനന്ദവും ആക്കി മാറ്റിയത് കടമ്മനിട്ട രാമകൃഷ്ണനാണ്. കീഴാള വര്‍ഗത്തിണ്റ്റെ നാവാകുക മാത്രമായിരുന്നില്ല ആ കവിതകള്‍ ചെയ്തത്... ഒരു ജനതയുടെ ഉണര്‍വിനും 70 കളില്‍ യുവാക്കളില്‍ രാഷ്ട്രീയ ബോധം വളര്‍ത്തുന്നതിലും കടമ്മനിട്ടക്കവിതകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഒരു ഇടത് പക്ഷ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയിട്ടായിരുന്നു അദ്ധേഹം തണ്റ്റെ പൊതു ജീവിതം തുടങ്ങിയത്. എന്നും ഒരു രാഷ്ട്രീയ ജീവിയായിരിക്കുവാന്‍ ഇഷ്ടപ്പെട്ട കടമ്മനിട്ടയുടെ കവിതകള്‍ ഏറെക്കുറെ എല്ലാം തന്നെ രാഷ്ട്രീയാഭിമു്യം ഉള്ളവയായിരുന്നു. തണ്റ്റെ തട്ടകം കവിത മാത്രമല്ല മനുഷ്യണ്റ്റെ ഇടയിലാണെന്ന് വളരെ മുന്‍പ്‌തന്നെ അദ്ധേഹം മനസ്സിലാക്കിയിരുന്നു....
സ്വാതന്ത്യ്ര നിഷേധത്തില്‍ ദുിക്കുന്ന ഒരു ജനതയുടെ പ്രതീകമായി സ്വന്തം ഭാര്യയെ സങ്കല്‍പ്പിച്ച് അടിയന്തരാവസ്ഥ കാലത്ത് എഴുതിയതാണ് ശാന്ത എന്ന കവിത, ഭാര്യയുമായുള്ള സംവാദത്തിണ്റ്റെ സ്വഭാവത്തോട് കൂടിയാണ് കവിത തുടങ്ങുന്നത്, അതില്‍ കുടുംബ പരമായ കാര്യങ്ങളുണ്ട്, രാഷ്ട്രീയമായ കാര്യങ്ങളുണ്ട്, പ്രകൃതിയുണ്ട്, അങ്ങനെയൊക്കെയുള്ള സങ്കീര്‍ണമായ ഒരു കവിതയാണ് ശാന്ത.
കര്‍പ്പൂര ദീപങ്ങളാകട്ടെ കണ്ണുകള്‍
കസ്തൂരി പോലെ മണക്കട്ടെ വാക്കുകള്‍
നിണ്റ്റെ കരാംഗുലീ സ്പര്‍ശമണികളാല്‍
എണ്റ്റെ നെഞ്ചാകെയുഴിഞ്ഞുള്ളുണര്‍ത്തുക
ഇല്ല നമുക്കായൊരു സന്ധ്യ, രാപ്പാതി-
യല്ലാതെ മറ്റൊന്നുമിന്നെന്നിരിക്കിലും
വിസ്മയം പോലെ ലഭിക്കും നിമിഷത്തി-
നര്‍ത്ഥം കൊടുത്ത് പൊലിപ്പിച്ചെടുക്ക നാം..
പ്രതീക്ഷയുടെ പ്രകാശം പരത്തി കര്‍മോന്‍മുരാകാന്‍ ശാന്തയിലൂടെ കവി അനുവാചകരെ ആഹ്വാനം ചെയ്യുന്നു..യഥാര്‍ത്ഥ ജീവിതത്തിലെന്ന പോലെ കവിതയിലും, കവിയുടെ കാമിനിയും പത്നിയുമായ ശാന്തയോട് ഉണര്‍ത്തുപാട്ട് പാടുമ്പോഴും അവരുടെയും അവരൂടെ വര്‍ഗത്തിണ്റ്റെയും സമകാലിക അവസ്ഥ കവി മറക്കുന്നില്ല... സാധാരണക്കാരണ്റ്റെ മനസ്സിലേക്ക് തണ്റ്റെ കവിതയിലൂടെ , തണ്റ്റെ കവിതകളില്‍ ഉപയോഗിച്ച ബിംബങ്ങളിലൂടെ അവര്‍ പോലുമറിയാതെ ഒരു രാഷ്ട്രീയ ബോധം ഉണര്‍ത്തിയെടുക്കുവാന്‍ കടമ്മനിട്ടക്കു കഴിഞ്ഞു,... ആദ്യ കാല കവിതകളുടെ കൂട്ടത്തില്‍ എടുത്ത് പറയേണ്ട കവിതകളാണ് കടിഞ്ഞൂല്‍പ്പൊട്ടന്‍, ചാക്കാല തുടങ്ങിയവ.. കവിത ചൂഷിതരായ മനുഷ്യര്‍ക്കു മനസ്സിലാകേണ്ടതിണ്റ്റെ ആവശ്യകത മറ്റാരെക്കാളും നന്നായി കവിക്കറിയാമായിരുന്നു.. അതു കൊണ്ട് തന്നെ കേരളീയണ്റ്റെ വികാരത്തെ തീ പിടിപ്പിക്കാന്‍ ആ കവിതകള്‍ക്കായി എന്ന കാര്യത്തില്‍ സംശയമില്ല..
സാമ്പ്രദായിക കുടുംബ ബന്ധങ്ങളിലും അനാരോഗ്യകരമല്ലാത്ത ആചാരങ്ങളിലും അദ്ധേഹം വിശ്വസിച്ചിരുന്നു.. സ്വന്തം കാലഘട്ടത്തിലെ മനുഷ്യത്വ വിരുദ്ധ സംഭവങ്ങളോടും അനീതികളോടും അദ്ധേഹം കലഹിച്ചിരുന്നു.. അടിയന്തിരാവസ്ഥയില്‍ യൌവനങ്ങളെ ചതച്ച് കൊന്ന കാട്ടാള നീതിയെ വെല്ലു വിളിക്കാനാണ് " നിങ്ങളെണ്റ്റെ കറുത്ത മക്കളെ ചുട്ടു കൊല്ലുന്നോ നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ എന്നു ചോദിച്ചത്...
കരീലാഞ്ചിക്കാട്ടില്‍ നിന്നെത്തുന്ന കുറത്തിയായാലും നെഞ്ചത്തൊരു പന്തവുമായി വരുന്ന കാട്ടാളനായാലും അത് കടമ്മനിട്ട തന്നെയായിരുന്നു.. ആ പാട്ടുകള്‍ കടമ്മനിട്ടയുടെ വെളിപാടുകളായിരുന്നു.. ദൈന്യത്തിണ്റ്റെ പാരമ്യത്തിലെത്തി നില്‍ക്കുമ്പോഴും പുതിയൊരു വെട്ടത്തിനു വേണ്ടിയുള്ള പ്രതീക്ഷ കനല്‍ പോലെ കത്തുന്നു,, ആ കനലൂതിയൂതിത്തെളിച്ച പുലര്‍വെട്ടം ഉദിച്ചുവോ എന്ന ചോദ്യത്തിനുത്തരം പറയേണ്ടത് കവിയല്ല, കാലമാണ്. അദ്ദേഹത്തിണ്റ്റെ ആദ്യകാല കവിതകള്‍ മറ്റ് പലര്‍ക്കും അനുഭവ വേദ്യമായത് പോലെ തന്നെ നമ്മുടെ നാട്ടിലെ മു്യധാരാ മാദ്ധ്യമങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ല.. തണ്റ്റെ ശാന്തയും, കുറത്തിയും കാട്ടാളനുമെല്ലാം കേരളത്തില്‍ അങ്ങോളമിങ്ങോളം പാടിത്തിമിര്‍ത്ത് സ്വന്തം ശ്രോതൃസദസ്സുകളെ സൃഷ്ടിക്കുവാന്‍ അദ്ധേഹത്തിനായി..
പടയണിയുടെ താളത്തിലും ഈണത്തിലും പദങ്ങളെടുത്ത് പന്താടിയ കടമ്മനിട്ട പ്രത്യക്ഷ രാഷ്ട്രീയത്തിലും കാലൂന്നുകയുണ്ടായി.. ആറന്‍മുള നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സാമാജികനായിരുന്നു അദ്ധേഹം.. പുരോഗമന കലാസാഹിത്യത്തിണ്റ്റെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ സമീപകാലത്ത് കടമ്മനിട്ട നടത്തിയ ഇടപെടലുകള്‍ എല്ലാ മലയാളികള്‍ക്കും അഭിമാനത്തോടെ മാത്രമേ ഓര്‍ക്കാനാവൂ. വിജയന്‍ മാഷിനും കെ.ടി. ക്കും പിന്നലെ കടമ്മനിട്ടയും അരങ്ങൊഴിയുമ്പോള്‍ സാംസ്കാരിക കേരളം വല്ലാത്ത ശൂന്യത അനുഭവിക്കുന്നുണ്ട്, നന്‍മയും മനുഷ്യത്വവും കൊണ്ട് ഒരു സമൂഹത്തിനാകെ ജീവവായു പകര്‍ന്ന മഹത്തുക്കളുടെ വംശം അവസാനിച്ചു കൊണ്ടിരിക്കുകയാണ്..
അടിസ്ഥാന വര്‍ഗത്തിണ്റ്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു തടസ്സം നില്‍ക്കുന്ന ഉപരിവര്‍ഗ സാന്നിദ്ധ്യങ്ങളെ അഭിസംബോധന ചെയ്ത് എഴുതിയ കടമ്മനിട്ടയുടെ കവിതകള്‍ കാലാതിവര്‍ത്തി ആയിരിക്കുക തന്നെ ചെയ്യും,... സത്യത്തോട് സംവദിക്കുന്ന സ്വതന്ത്ര ഹൃദയനായ കവിയുടെ ഈ വാക്കുകള്‍ക്ക് ഇന്നും തിളക്കമേറി വരുന്നു.. നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.. കുറത്തിയിലെ ഈ വരികള്‍ മലയാളിയുടെ ബോധമണ്ഡലത്തില്‍ അലയടിച്ചിരുന്നു ഏറെക്കാലം.. ഈ വാക്കുകള്‍ ആരുടെയൊക്കെയോ നേര്‍ക്ക് കൈ ചൂണ്ടി നില്‍ക്കുന്നു..ആരുടെയൊക്കെയോ നേരെ ശരമുന പോലെ നീളുന്നു...

താന്‍പോരിമ
എന്നെക്കാള്‍ വലിയവനായി
നിഴല്‍ പോലുമുണ്ടാവാതിരിക്കാന്‍
ഞാനെണ്റ്റെ നടത്തം
ഉച്ചക്കു മാത്രമാക്കി,
ചിലപ്പോളതൊരു
ഉച്ചക്കിറുക്കുമാവാം.
മേഘങ്ങള്‍
എന്നില്‍ മാത്രമായെന്നും
തിമിര്‍ത്ത് പെയ്യുമെന്നാശിപ്പിച്ച്
എവിടെയോ പോയ് മറഞ്ഞ
വര്‍ഷമേഘങ്ങളേ,
ഏത് പേരില്‍ വിളിക്കും നിങ്ങളെ?
ജീന, പിങ്കി, പ്രശാന്തി, പ്രശോഭ....
വിതുമ്പി നിന്നിട്ടും
പെയ്യാതെ പോയ വര്‍ഷമേഘങ്ങളെത്ര.....
നനവ്
കണ്ടറിഞ്ഞതും തൊട്ടറിഞ്ഞതും
നിണ്റ്റെ കണ്ണുകളിലായിരുന്നാദ്യം
പിന്നെ നിന്നെപ്പോല്‍
പല പേരില്‍ പല കണ്ണുകള്‍
ഒടുവിലൊരു കരട് വേണ്ടി വന്നു
എനിക്കെണ്റ്റെ കണ്ണീരിന്‍
നനവ് തൊട്ടറിയാന്‍...
പ്രായശ്ചിത്തം
അടുത്ത ജന്‍മത്തില്‍
ഒരു തുമ്പിയാവണം എനിക്ക്
നിണ്റ്റെ കൈകളാല്‍ പിടിക്കപ്പെട്ട്
നിണ്റ്റെ സന്തോഷം കണ്ടാനന്ദിക്കുന്ന
വാലില്‍ നൂലു കെട്ടിയ തുമ്പി
നിന്നെ സന്തോഷിപ്പിക്കുന്ന
മറ്റെന്ത് ചെയ്യാനാവും എനിക്ക്...
എന്നെക്കാള്‍ വലിയവനായി
നിഴല്‍ പോലുമുണ്ടാവാതിരിക്കാന്‍
ഞാനെണ്റ്റെ നടത്തം
ഉച്ചക്കു മാത്രമാക്കി,
ചിലപ്പോളതൊരു
ഉച്ചക്കിറുക്കുമാവാം.
മേഘങ്ങള്‍
എന്നില്‍ മാത്രമായെന്നും
തിമിര്‍ത്ത് പെയ്യുമെന്നാശിപ്പിച്ച്
എവിടെയോ പോയ് മറഞ്ഞ
വര്‍ഷമേഘങ്ങളേ,
ഏത് പേരില്‍ വിളിക്കും നിങ്ങളെ?
ജീന, പിങ്കി, പ്രശാന്തി, പ്രശോഭ....
വിതുമ്പി നിന്നിട്ടും
പെയ്യാതെ പോയ വര്‍ഷമേഘങ്ങളെത്ര.....
നനവ്
കണ്ടറിഞ്ഞതും തൊട്ടറിഞ്ഞതും
നിണ്റ്റെ കണ്ണുകളിലായിരുന്നാദ്യം
പിന്നെ നിന്നെപ്പോല്‍
പല പേരില്‍ പല കണ്ണുകള്‍
ഒടുവിലൊരു കരട് വേണ്ടി വന്നു
എനിക്കെണ്റ്റെ കണ്ണീരിന്‍
നനവ് തൊട്ടറിയാന്‍...
പ്രായശ്ചിത്തം
അടുത്ത ജന്‍മത്തില്‍
ഒരു തുമ്പിയാവണം എനിക്ക്
നിണ്റ്റെ കൈകളാല്‍ പിടിക്കപ്പെട്ട്
നിണ്റ്റെ സന്തോഷം കണ്ടാനന്ദിക്കുന്ന
വാലില്‍ നൂലു കെട്ടിയ തുമ്പി
നിന്നെ സന്തോഷിപ്പിക്കുന്ന
മറ്റെന്ത് ചെയ്യാനാവും എനിക്ക്...
അത്താഴത്തിനു വിളിച്ച നാള്‍
വെള്ളിനാണയങ്ങളുടെ തിളക്കം
നിന്‍ നീള്‍മിഴികളിലും
കിലുക്കം നിന്‍ പൊട്ടിച്ചിരിയിലും
ക്ളാവിന്‍ ഗന്ധമുഛ്വാസത്തിലും
നീ സമര്‍ത്ഥമായൊളിപ്പിച്ചിരുന്നു.
നിര്‍ജീവത പൂണ്ട കാലം സാക്ഷിയാക്കി
മനം പടിഞ്ഞാറിനു തീറെഴുതിക്കൊടുത്ത
വന്ധ്യ യൌവനമിന്ന്
പ്രണയം വിലക്കെടുക്കുമ്പോള്‍,
അതിന്‍ ബാക്കിപത്രമായൊരു ഭ്രൂണം
വഴിവക്കിലെ കുപ്പത്തൊട്ടിക്കു കൂട്ടാകുമ്പോള്‍
നിനക്കു മാത്രം പകുത്തയെന്‍ പ്രണയം
പാപത്തിണ്റ്റെ കനിയാവുകതെങ്ങനെ.
പ്രണയത്തിണ്റ്റെ പൂര്‍ണത ബലിയിലാണെ-
ന്നേത് സൂക്തമാണു നിന്നെ പഠിപ്പിച്ചത്.
ഞാനറിയുന്നു നിന്‍ ജനല്‍ത്തിരശ്ശീലക്കു
പിന്നിലായ് കൂട്ടിമുട്ടുന്നായുധങ്ങളെന്‍
ചോരയാല്‍ ചുണ്ട് നനയ്ക്കാന്‍.
നിന്‍ മിഴിയില്‍ നിന്നടര്‍ന്നയാത്തുള്ളികള്‍
അവസാനത്തെ അടയാളമാകുന്നുവോ.
അണയാന്‍ തുടങ്ങുന്ന പ്രജ്ഞയിലറിയുന്നെനി-
ക്കായൊരു ബലിക്കല്ലൊരുങ്ങിക്കഴിഞ്ഞതായ്.
ചിരിച്ചു കൊണ്ടൊരു കണ്ണിമ ചിമ്മുന്ന
മാത്രയിലെന്നെ നീയൊറ്റിക്കൊടുത്ത രാത്രിയില്‍
ഞാന്‍ വച്ചൊഴിഞ്ഞ വീഞ്ഞ് വിന്നാഗിരിയായി,
എണ്റ്റെ ചോരയില്‍ വിന്നാഗിരി മണത്തു.
നിന്നില്‍ നിന്നുയിരെടുക്കുന്ന
ഏതു വന്യസമുദ്രത്തിലാണിന്നെന്‍
ചിതാഭസ്മമൊഴുക്കേണ്ടത്.
കണ്ണീര്‍ത്തിയരമാലകളിലേന്തിയെന്‍ ചിതാഭസ്മം
ഏത് പാപനാശിനിയിലേക്കാണു നീയാനയിക്കുക...