പേരിടാനാവാത്ത ഒന്ന് ....
ഓരോ മുറിവുകളും
ഓര്‍മയിലുണ്ട്
അതിന്റെ ആഴം പറഞ്ഞ്
വേദനിപ്പിക്കുവാനല്ല

ഓരോ മുള്ളുകളും
കരുതി വച്ചിട്ടുണ്ട്
ഒരു പോറല്‍ പോലും
നിന്നെയേല്‍പ്പിക്കുവാനല്ല

വരാനിരിക്കുന്നതൊക്കെയും
ഇതിനെക്കാള്‍ നിസ്സാരമെന്ന്
പേര്‍ത്തും പേര്‍ത്തുമുരുവിട്ട്
മെരുങ്ങാത്ത മനസ്സിനെയൊന്ന്
കൂടെ നിര്‍ത്താന്‍ ...
4 Responses
 1. ഓരോ മുറിവുകളും
  ഓര്‍മയിലുണ്ട് 2. SATVIKA Says:

  വരാനിരിക്കുന്നതൊക്കെയും
  ഇതിനെക്കാള്‍ നിസ്സാരമെന്ന്
  പേര്‍ത്തും പേര്‍ത്തുമുരുവിട്ട്
  മെരുങ്ങാത്ത മനസ്സിനെയൊന്ന്
  കൂടെ നിര്‍ത്താന്‍ ...മനോഹരം


 3. ajith Says:

  എത്രെ പെട്ടെന്നാണെന്നോ ശീലമാകുന്നത് ?!