ചില വലകൾ ....
ചില വലകൾ ....


സ്നേഹം കൊണ്ടോ
വിദ്വേഷം കൊണ്ടോ
ചിലർ നെയ്യുന്ന
ചില വലകളുണ്ട്‌...

ചിലന്തി വലകളോട്‌
ഒരിക്കലും ഉപമിക്കാനാവാത്തത്‌
അതിന്റെ ഇഴകളും
കണ്ണികളും
പകൽ പോലും കാണാനാവാത്തത്‌..

ഒരു സ്വപ്നത്തിൽ പോലും
നിനയ്ക്കാത്തത്‌..

ഒരിക്കൽ പെട്ട്‌ പോയാൽ
ഇനിയൊരിക്കൽ പോലും
പൊട്ടിച്ചെറിയാനാവാത്തത്‌...

ചില വലകളുണ്ട്‌ അങ്ങനെ,
പിടഞ്ഞില്ലാതാവും വരെ
തിരിച്ചറിയാനാവാതെ പോവുന്ന
സ്നേഹത്തിന്റെയോ
വിദ്വേഷത്തിന്റെയോ
നൂലിഴകൾ കൊണ്ട്‌
അണിയിച്ചൊരുക്കിയത്‌...
Labels: | edit post
7 Responses

  1. വലകള്‍ പൊട്ടിച്ച് രക്ഷപ്പെടുന്നവരും ഉണ്ട്.



  2. കാണാനാവാത്ത വലകൾ!
    കണ്ടാലും ചെന്നു കുരുങ്ങിപ്പോവുന്ന വലകൾ!
    ഒഴിഞ്ഞു മാറിയാലും വന്നു കാലേൽ ചുറ്റുന്ന വലകൾ!
    വലയ്ക്കുന്ന വലകൾ!

    നല്ല കവിത


    ശുഭാശംസകൾ....


  3. AnuRaj.Ks Says:

    Valakalil ariyathe pettu pokunna irakal nammal...
    .


  4. Mukesh M Says:

    ഒരിക്കല്‍ മുറിക്കപ്പെടുമെന്നറിയാമെങ്കിലും ആ വലയുടെ കണ്ണിയാവാന്‍ കൊതിക്കാത്തവരുണ്ടോ ഈ ലോകത്തില്‍..

    നല്ലത്... !!


  5. yahova Says:

    നല്ല കവിത