എന്തിനിങ്ങനെ പെയ്യുന്നു മഴയേ..
നീ എനിക്ക് ആരായിരുന്നു
ഞാന്‍ നിനക്ക് ആരായിരുന്നു
എന്ന്
ഞാന്‍ ചോദിക്കാന്‍
നിനക്കവേ,
(അതോ നീ എന്നോട് ചോദിക്കുവാനോ)
ഒരു മഴ പെയ്തു..

പെയ്തത് മഴയായിരുന്നില്ല
മനസ്സായിരുന്നു..

ആരുടെ മനസ്സെന്ന്
നാമിരുവരും
തിരിച്ചറിയേണ്ടിയിരിക്കുന്ന,
തിരിച്ചറിയാന്‍ പാടില്ലയെന്ന്
ശഠിക്കുന്ന
പെരുമഴ തന്നെ..

മഴ നമുക്ക് തന്ന
സന്തോഷമെന്തെന്ന്
മറന്ന് ജീവിക്കുന്നതിന്റെ
വെറുപ്പാകുമോയീപ്പെരുമഴ..

അതോ,
ഒരു മഴക്കെങ്കിലും
നമ്മളെ ഒന്നിപ്പിക്കാനാവുമെന്ന
അഹങ്കാരമോ??

എന്തിനിങ്ങനെ
പിന്നെയും പിന്നെയും
പെയ്യുന്നു മഴയേ..
3 Responses

  1. ajith Says:

    എന്തേ പെയ്യാത്തൂ മഴയേ’ന്ന് കവിതയെഴുതിയിട്ട് തന്നെ!
    ....ല്ലാണ്ടെന്ത്?


  2. മഴ പിന്നെന്ത് ചെയാൻ? പെയ്യുക തന്നെ.അവസാനം വരെ പെയ്യുക തന്നെ.ഹ..ഹ..

    നല്ല കവിത

    ശുഭാശംസകൾ...