കടമ്മനിട്ട അനുസ്മരണം....
നവോദയ സാംസ്കാരിക വേദി, ദമ്മാം സംഘടിപ്പിച്ച കടമ്മനിട്ട, കെടി, ഒ.വി.വിജയന്‍ അനുസ്മരണ ദിനത്തില്‍ അവതരിപ്പിച്ച ലേഖനം...

കടമ്മനിട്ട രാമകൃഷ്ണന്‍........ ഒരു ഗ്രാമത്തിണ്റ്റെ ആത്മാവ്‌ പടയണിയുടെ ചടുലതാളങ്ങളോടൊപ്പം ഹൃദയത്തിലാവാഹിച്ച മലയാളത്തിണ്റ്റെ പ്രിയ കവി..കീഴാള വര്‍ഗത്തിണ്റ്റെ അടിച്ചമര്‍ത്തപ്പെട്ട തേങ്ങലുകള്‍ മലയാളിയുടെ ജീവിതപരിസരത്തേക്ക്‌ പറിച്ചു നട്ട ഒരു കൂട്ടം നല്ല കവിതകളുടെ ഉടമ..കവിതയെന്തെന്നറിയാത്ത പുതുകവികളൂടെ ലോകത്തെ ഒറ്റയാന്‍..


കടമ്മനിട്ടയുടെ കാവ്യങ്ങളും സംഘര്‍ഷാത്മകമായ ആ ജീവിതവും പൂര്‍ണമായോ ഭാഗികമായോ പോലും സ്പര്‍ശിക്കുവാന്‍ മാത്രം അനുഭവസമ്പത്തോ വായനാ സമ്പന്നമോ അല്ല എണ്റ്റെ ഇതു വരെയുള്ള ജീവിതം എന്നത്‌ കൊണ്ട്‌ തന്നെ കടമ്മനിട്ടയെ കുറിച്ചുള്ള ഏതാനും ലേനങ്ങളില്‍ നിന്നുളവായ വായനാനുഭങ്ങളും ശേരിക്കാനായ വിവരങ്ങളും ഈ കുറിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടൂണ്ട്‌...

നമുക്കേവര്‍ക്കും അറിയാവുന്നത്‌ പോലെ കടമ്മനിട്ട എന്ന ഗ്രാമത്തില്‍ 1953ല്‍ ജനിച്ചു.. ദാരിദ്യ്രത്തിണ്റ്റെ ഇരുള്‍ വീണ ബാല്യകാലം.. അവിടെ നിന്നാണ്‌ കടമ്മനിട്ടയുടെ കാവ്യ ജീവിതം രൂപപ്പെട്ടു തുടങ്ങിയത്‌.. ചെറുപ്രായത്തില്‍ തന്നെ സോഷ്യലിസ്റ്റ്‌ ആശയങ്ങളും ആദര്‍ശങ്ങളും കടമ്മനിട്ടയെ സ്വാധീനിച്ചിരുന്നു. പോസ്റ്റല്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായി മദ്രാസില്‍ ചിലവഴിച്ച കാലത്താണ്‌ കടമ്മനിട്ടക്കവിതകള്‍ വെളിച്ചം കണ്ട്‌ തുടങ്ങിയത്‌... അക്കാലത്ത്‌ കടമ്മനിട്ടയുടെ കവിജീവിതം രൂപപ്പെടുത്തുന്നതില്‍ എം.ഗോവിന്ദന്‍ വഹിച്ച പങ്ക്‌ വളരെ വലുതായിരുന്നു..

കോളേജ്‌ അദ്ധ്യാപകരുടെയും സര്‍വകലാശാലാ ബുദ്ധിജീവികളുടെയും ധൈഷണിക വ്യായാമം മാത്രമായിരുന്ന ആധുനിക കവിതയെ ജനങ്ങളുടെ അറിവും അനുഭവവും ആനന്ദവും ആക്കി മാറ്റിയത്‌ കടമ്മനിട്ട രാമകൃഷ്ണനാണ്‌. കീഴാള വര്‍ഗത്തിണ്റ്റെ നാവാകുക മാത്രമായിരുന്നില്ല ആ കവിതകള്‍ ചെയ്തത്‌... ഒരു ജനതയുടെ ഉണര്‍വിനും 70 കളില്‍ യുവാക്കളില്‍ രാഷ്ട്രീയ ബോധം വളര്‍ത്തുന്നതിലും കടമ്മനിട്ടക്കവിതകള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണ്‌. ഒരു ഇടത്‌ പക്ഷ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയിട്ടായിരുന്നു അദ്ധേഹം തണ്റ്റെ പൊതു ജീവിതം തുടങ്ങിയത്‌. എന്നും ഒരു രാഷ്ട്രീയ ജീവിയായിരിക്കുവാന്‍ ഇഷ്ടപ്പെട്ട കടമ്മനിട്ടയുടെ കവിതകള്‍ ഏറെക്കുറെ എല്ലാം തന്നെ രാഷ്ട്രീയാഭിമു്യം ഉള്ളവയായിരുന്നു. തണ്റ്റെ തട്ടകം കവിത മാത്രമല്ല മനുഷ്യണ്റ്റെ ഇടയിലാണെന്ന്‌ വളരെ മുന്‍പ്‌തന്നെ അദ്ധേഹം മനസ്സിലാക്കിയിരുന്നു....

സ്വാതന്ത്യ്ര നിഷേധത്തില്‍ ദുിക്കുന്ന ഒരു ജനതയുടെ പ്രതീകമായി സ്വന്തം ഭാര്യയെ സങ്കല്‍പ്പിച്ച്‌ അടിയന്തരാവസ്ഥ കാലത്ത്‌ എഴുതിയതാണ്‌ ശാന്ത എന്ന കവിത, ഭാര്യയുമായുള്ള സംവാദത്തിണ്റ്റെ സ്വഭാവത്തോട്‌ കൂടിയാണ്‌ കവിത തുടങ്ങുന്നത്‌, അതില്‍ കുടുംബ പരമായ കാര്യങ്ങളുണ്ട്‌, രാഷ്ട്രീയമായ കാര്യങ്ങളുണ്ട്‌, പ്രകൃതിയുണ്ട്‌, അങ്ങനെയൊക്കെയുള്ള സങ്കീര്‍ണമായ ഒരു കവിതയാണ്‌ ശാന്ത.

കര്‍പ്പൂര ദീപങ്ങളാകട്ടെ കണ്ണുകള്‍
കസ്തൂരി പോലെ മണക്കട്ടെ വാക്കുകള്‍
നിണ്റ്റെ കരാംഗുലീ സ്പര്‍ശമണികളാല്‍
എണ്റ്റെ നെഞ്ചാകെയുഴിഞ്ഞുള്ളുണര്‍ത്തുക
ഇല്ല നമുക്കായൊരു സന്ധ്യ, രാപ്പാതി-
യല്ലാതെ മറ്റൊന്നുമിന്നെന്നിരിക്കിലും
വിസ്മയം പോലെ ലഭിക്കും നിമിഷത്തി-
നര്‍ത്ഥം കൊടുത്ത്‌ പൊലിപ്പിച്ചെടുക്ക നാം..

പ്രതീക്ഷയുടെ പ്രകാശം പരത്തി കര്‍മോന്‍മുരാകാന്‍ ശാന്തയിലൂടെ കവി അനുവാചകരെ ആഹ്വാനം ചെയ്യുന്നു..യഥാര്‍ത്ഥ ജീവിതത്തിലെന്ന പോലെ കവിതയിലും, കവിയുടെ കാമിനിയും പത്നിയുമായ ശാന്തയോട്‌ ഉണര്‍ത്തുപാട്ട്‌ പാടുമ്പോഴും അവരുടെയും അവരൂടെ വര്‍ഗത്തിണ്റ്റെയും സമകാലിക അവസ്ഥ കവി മറക്കുന്നില്ല... സാധാരണക്കാരണ്റ്റെ മനസ്സിലേക്ക്‌ തണ്റ്റെ കവിതയിലൂടെ , തണ്റ്റെ കവിതകളില്‍ ഉപയോഗിച്ച ബിംബങ്ങളിലൂടെ അവര്‍ പോലുമറിയാതെ ഒരു രാഷ്ട്രീയ ബോധം ഉണര്‍ത്തിയെടുക്കുവാന്‍ കടമ്മനിട്ടക്കു കഴിഞ്ഞു,... ആദ്യ കാല കവിതകളുടെ കൂട്ടത്തില്‍ എടുത്ത്‌ പറയേണ്ട കവിതകളാണ്‌ കടിഞ്ഞൂല്‍പ്പൊട്ടന്‍, ചാക്കാല തുടങ്ങിയവ.. കവിത ചൂഷിതരായ മനുഷ്യര്‍ക്കു മനസ്സിലാകേണ്ടതിണ്റ്റെ ആവശ്യകത മറ്റാരെക്കാളും നന്നായി കവിക്കറിയാമായിരുന്നു.. അതു കൊണ്ട്‌ തന്നെ കേരളീയണ്റ്റെ വികാരത്തെ തീ പിടിപ്പിക്കാന്‍ ആ കവിതകള്‍ക്കായി എന്ന കാര്യത്തില്‍ സംശയമില്ല..

സാമ്പ്രദായിക കുടുംബ ബന്ധങ്ങളിലും അനാരോഗ്യകരമല്ലാത്ത ആചാരങ്ങളിലും അദ്ധേഹം വിശ്വസിച്ചിരുന്നു.. സ്വന്തം കാലഘട്ടത്തിലെ മനുഷ്യത്വ വിരുദ്ധ സംഭവങ്ങളോടും അനീതികളോടും അദ്ധേഹം കലഹിച്ചിരുന്നു.. അടിയന്തിരാവസ്ഥയില്‍ യൌവനങ്ങളെ ചതച്ച്‌ കൊന്ന കാട്ടാള നീതിയെ വെല്ലു വിളിക്കാനാണ്‌ " നിങ്ങളെണ്റ്റെ കറുത്ത മക്കളെ ചുട്ടു കൊല്ലുന്നോ നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ എന്നു ചോദിച്ചത്‌...

കരീലാഞ്ചിക്കാട്ടില്‍ നിന്നെത്തുന്ന കുറത്തിയായാലും നെഞ്ചത്തൊരു പന്തവുമായി വരുന്ന കാട്ടാളനായാലും അത്‌ കടമ്മനിട്ട തന്നെയായിരുന്നു.. ആ പാട്ടുകള്‍ കടമ്മനിട്ടയുടെ വെളിപാടുകളായിരുന്നു.. ദൈന്യത്തിണ്റ്റെ പാരമ്യത്തിലെത്തി നില്‍ക്കുമ്പോഴും പുതിയൊരു വെട്ടത്തിനു വേണ്ടിയുള്ള പ്രതീക്ഷ കനല്‍ പോലെ കത്തുന്നു,, ആ കനലൂതിയൂതിത്തെളിച്ച പുലര്‍വെട്ടം ഉദിച്ചുവോ എന്ന ചോദ്യത്തിനുത്തരം പറയേണ്ടത്‌ കവിയല്ല, കാലമാണ്‌. അദ്ദേഹത്തിണ്റ്റെ ആദ്യകാല കവിതകള്‍ മറ്റ്‌ പലര്‍ക്കും അനുഭവ വേദ്യമായത്‌ പോലെ തന്നെ നമ്മുടെ നാട്ടിലെ മു്യധാരാ മാദ്ധ്യമങ്ങള്‍ക്ക്‌ സ്വീകാര്യമായിരുന്നില്ല.. തണ്റ്റെ ശാന്തയും, കുറത്തിയും കാട്ടാളനുമെല്ലാം കേരളത്തില്‍ അങ്ങോളമിങ്ങോളം പാടിത്തിമിര്‍ത്ത്‌ സ്വന്തം ശ്രോതൃസദസ്സുകളെ സൃഷ്ടിക്കുവാന്‍ അദ്ധേഹത്തിനായി..

പടയണിയുടെ താളത്തിലും ഈണത്തിലും പദങ്ങളെടുത്ത്‌ പന്താടിയ കടമ്മനിട്ട പ്രത്യക്ഷ രാഷ്ട്രീയത്തിലും കാലൂന്നുകയുണ്ടായി.. ആറന്‍മുള നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സാമാജികനായിരുന്നു അദ്ധേഹം.. പുരോഗമന കലാസാഹിത്യത്തിണ്റ്റെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ സമീപകാലത്ത്‌ കടമ്മനിട്ട നടത്തിയ ഇടപെടലുകള്‍ എല്ലാ മലയാളികള്‍ക്കും അഭിമാനത്തോടെ മാത്രമേ ഓര്‍ക്കാനാവൂ. വിജയന്‍ മാഷിനും കെ.ടി. ക്കും പിന്നലെ കടമ്മനിട്ടയും അരങ്ങൊഴിയുമ്പോള്‍ സാംസ്കാരിക കേരളം വല്ലാത്ത ശൂന്യത അനുഭവിക്കുന്നുണ്ട്‌, നന്‍മയും മനുഷ്യത്വവും കൊണ്ട്‌ ഒരു സമൂഹത്തിനാകെ ജീവവായു പകര്‍ന്ന മഹത്തുക്കളുടെ വംശം അവസാനിച്ചു കൊണ്ടിരിക്കുകയാണ്‌..

അടിസ്ഥാന വര്‍ഗത്തിണ്റ്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു തടസ്സം നില്‍ക്കുന്ന ഉപരിവര്‍ഗ സാന്നിദ്ധ്യങ്ങളെ അഭിസംബോധന ചെയ്ത്‌ എഴുതിയ കടമ്മനിട്ടയുടെ കവിതകള്‍ കാലാതിവര്‍ത്തി ആയിരിക്കുക തന്നെ ചെയ്യും,... സത്യത്തോട്‌ സംവദിക്കുന്ന സ്വതന്ത്ര ഹൃദയനായ കവിയുടെ ഈ വാക്കുകള്‍ക്ക്‌ ഇന്നും തിളക്കമേറി വരുന്നു.. നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌.. കുറത്തിയിലെ ഈ വരികള്‍ മലയാളിയുടെ ബോധമണ്ഡലത്തില്‍ അലയടിച്ചിരുന്നു ഏറെക്കാലം.. ഈ വാക്കുകള്‍ ആരുടെയൊക്കെയോ നേര്‍ക്ക്‌ കൈ ചൂണ്ടി നില്‍ക്കുന്നു..ആരുടെയൊക്കെയോ നേരെ ശരമുന പോലെ നീളുന്നു...
3 Responses

  1. ഗ്രാമത്തിണ്റ്റെ ഗ്രാമത്തിന്റെ. എന്താണു പുറക്കാടന്‍ ഇങ്ങനെ സംഭവിക്കുന്നത്....


  2. കൊള്ളാം...
    നല്ല പോസ്റ്റ്...