ഒരു കൊച്ചു സ്വപ്നം.
നിന്നെക്കുടി വയ്ക്കുവാനൊരു
വീടു പണിയാം ഞാന്‍
ഒറ്റയുമ്മ കൊണ്ടു നിന്നെ-
യൊരു വസന്തമാക്കുവാന്‍.

എണ്റ്റെ നിശബ്ദതയിലേക്കു
നിന്നെച്ചേര്‍ത്ത്‌ വയ്ക്കുവാന്‍.
കിനാവു കൊണ്ടതിന്‍
കതകുകളും ജനാലകളും

മഴത്തുള്ളി കൊണ്ടു മേല്‍ക്കൂര,
കണ്ണീരു കൊണ്ട്‌ തറ മെഴുകാം.
നിലാവിണ്റ്റെ നിറം ചുമരുകള്‍ക്ക്‌,
സ്നേഹത്തിരിയാല്‍ ദീപം കൊളുത്താം.

അവസാനത്തെ രാത്രിയില്‍
ഇലകളും മഞ്ഞുമിടകലര്‍ന്നു പെയ്യുമ്പോള്‍
അവസാനമില്ലാത്ത സ്വപ്നത്താല്‍
നിന്നെയെന്‍ വീട്ടുകാരിയാക്കും ഞാന്‍.

ആദ്യ പ്രണയത്തിണ്റ്റെ നാളുകളിലൊന്നില്‍ കോറിയിട്ടത്‌...
Labels: | edit post
8 Responses
 1. G.manu Says:

  മഴത്തുള്ളി കൊണ്ടു മേല്‍ക്കൂര,
  കണ്ണീരു കൊണ്ട്‌ തറ മെഴുകാം

  :)


 2. ഒരു സ്വപ്നം പോലെ സുന്ദരമായ വരികള്‍..
  ഞാനുമൊരു കിനാവിന്റെ കമ്പളത്തില്‍,
  മേഘങ്ങളിലൊളീക്കും താരങ്ങളെ കണ്ടു,
  നിലാവിന്‍ പാലാട വഴിഞ്ഞിറങ്ങുമീ
  പ്രണയതല്‍പ്പത്തിലിരിക്കുന്നുവോ.?
  നേരിളം കാറ്റിന്റെ സാ‍ന്ത്വനം
  നല്‍തലോടലായിലുടലറിയവേ
  പ്രണയിനിയാകുന്നു പ്രക്രുതിയും.

  പുറക്കാടന്‍ വീണ്ടും ഗോളടിച്ചിരിക്കുന്നു..!


 3. നന്നായിരിക്കുന്നു, പുറക്കാടന്‍..
  കാല്‍പനികത നിങ്ങളുടെ ഓരോ വരികളിലും ഉണ്ട്..
  ഇതു പ്രണയ വാരമോ എന്തോ..
  ബ്ലോഗ് നിറച്ചു പ്രണയമാണ്‌..
  പുതുവത്സരാശംസകളോടെ


 4. നന്നായിരിക്കുന്നു.

  ഒരു സംശയം: കുടിവെയ്ക്കുവാന്‍ എന്നത് ഒറ്റവാക്കാണോ അതോ...

  തെറ്റെങ്കില്‍ അതങ്ങുപോട്ടെ.


  പുതുവത്സരാശംസകള്‍


 5. sv Says:

  നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു..പുതുവത്സരാംശംസകള്‍...


 6. purakkadan Says:

  മനു, രാജന്‍ മാഷ്‌, ഗോപന്‍, പ്രിയ, എസ്‌വി നന്ദി..

  സമയക്കുറവു മൂലം വിശദമായി മറുപടി തരാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു... 7. kasturi Says:

  ഈത്രയും പ്രണയം മനസിലുണ്ടായിട്ടെന്തേ..