ചില നുറുങ്ങുകള്‍..
മൌനം.
അവള്‍ പറയാതെ പറഞ്ഞതെല്ലാം
മിഴിയില്‍ നിന്നു ഗ്രഹിച്ചെന്നഹങ്കരിച്ചു
പക്ഷേ മൌനത്തിനു പറയാനുണ്ടായിരുന്നു പലതും.

കൊതി..
നക്ഷത്രങ്ങള്‍ കൊതിച്ചത്‌ മണ്ണിലെ മനുഷ്യനാവാന്‍
മനുഷ്യന്‍ കൊതിച്ചത്‌ വിണ്ണിലെ നക്ഷത്രം പുല്‍കാന്‍
ഒടുവില്‍ ബാക്കിയായത്‌ കരിഞ്ഞ യന്ത്ര ഭാഗങ്ങള്‍.

മോഹങ്ങള്‍...
ആദ്യ ഗര്‍ഭം പോലെയാണ്‌ മോഹങ്ങള്‍
നിലാവും മാനവും കാണാതെ
പൊതിഞ്ഞു സൂക്ഷിക്കേണ്ട കൌതുകം,
ഒരു ചാഞ്ചാട്ടം മതിയത്‌ ഇല്ലാതാകുവാന്‍..

അനിവാര്യത....
ഒറ്റയാന്‍ പ്രണയത്തിന്നവസാനം
അനിവാര്യമായത്‌ മറവിയായിരിക്കാം
ചിലര്‍ക്കത്‌ മരണവും...

നിനക്കറിയാത്തതല്ല അത്‌,
നിന്നെ മറക്കുകയെന്നാല്‍
എനിക്ക്‌ മരണമാണെന്ന്‌..
നിന്നെ മറന്നു കൊള്ളട്ടെ ഞാന്‍???

പ്രണയം.....
ഒരു നുണക്കഥയായിരുന്നു
മറ്റു ചിലപ്പോള്‍ എണ്റ്റെ സംശയവും
പക്ഷേ ഓര്‍മകളൂടെ പുറമ്പോക്കില്‍
അറിയാതൊന്നു പരതിയാല്‍
സത്യത്തിന്നംശം കാണാതിരിക്കില്ല.

എണ്റ്റേതെന്ന്‌ പറയുവാന്‍......
എണ്റ്റേതെന്ന്‌ പറയുവാന്‍ എനിക്കെന്താണുള്ളത്‌
അപൂര്‍ണമായ്‌ നില്‍ക്കുന്നയെന്‍ കവിതകളും
ഓരോ വരിയിലും നിറയുന്ന നീയുമല്ലാതെ???

ഇടവേള.......
നാമെന്തെന്ന്‌ തിരിച്ചറിയുവാന്‍
വേണമൊരിടവേള ചിലപ്പോള്‍,
എല്ലാ ഉത്സവങ്ങളില്‍ നിന്നും
വിമുഖമായൊരിടവേള.
Labels: | edit post
6 Responses

  1. “ഒടുവില്‍ ബാക്കിയായത്‌ കരിഞ്ഞ യന്ത്ര ഭാഗങ്ങള്‍.“
    ഈ വരികളില്‍ ഒരു അസ്വഭാവികത നിഴലിടുന്നു..എന്റെ തോന്നലാവാം ..
    നന്നായിട്ടുണ്ടു.ഭാവുകങ്ങള്‍‌.

    ഇനി ഞാനും ചിലതു കുറിക്കട്ടെ?

    മൌനം.: പറയാത്ത വാക്കുകളുടെ നിഘണ്ടു വാണു .
    കൊതി:അനുഭവിക്കാനുള്ള കാത്തിരുപ്പാണു.
    മോഹങ്ങള്‍‌:നൂല്‍ തുമ്പിനാല്‍ ഉയരം തേടുന്ന പട്ടമാണു.
    അനിവാര്യത:ജനനത്തിനും മരണത്തിനും ഇടയിലെ നിമിഷാര്‍ധമാണു.
    പ്രണയം:ആകാശത്തിന്റെയും,ആഴിയുടെയും നീലിമയാണു.
    ഇടവേള:നിര്‍‌വ്വചനം കണ്ടു കിട്ടുന്നതിനിടയിലെ
    സമയദൈര്‍ഘ്യമാണു.


  2. നല്ല മനോഹരമായ കുഞ്ഞുകവിത..!


  3. Anonymous Says:

    ജൊഷീ, സഖാവ് അജിത്ന്റെ ആശംസകള്‍.ലാല്‍ സലാം


  4. Anonymous Says:

    valare nannayirikkunnu.....ezhuthi ezhuthi theliyatte ennu hridaypoorvam aaashamsikkunnu.....


  5. ഫസല്‍, രാജന്‍ വെങ്ങര, നജീം, എസ്‌വി, അജിത്‌, ശിവാനി നന്ദി..

    രാജന്‍ വെങ്ങര, താങ്കളുടെ നിര്‍വചനങ്ങള്‍ നന്നായിട്ടുണ്ട്‌..