ഒട്ടകപ്പക്ഷി..




ദമ്മാം നവോദയയുടെ മൂന്നാമത്‌ കേന്ദ്രസമ്മേളന വേദി, കിഴക്കന്‍ പ്രവിശ്യയിലെ ഒരു ഫാം ഹൌസില്‍ വച്ചായിരുന്നു... അവിടെ എത്തിയപ്പോള്‍ നമ്മുടെ നാടിണ്റ്റെ ഒരു പ്രതീതി. പശുക്കളൂം വിവിധ തരം കോഴികളും മുയലും ഒക്കെ പറമ്പില്‍ മേഞ്ഞു നടക്കുന്നു.. ഒപ്പം വാഴ, ഇഞ്ചി തുടങ്ങിയവ ഒക്കെ.. കേരളമല്ല എന്നു തോന്നിപ്പിച്ചത്‌ ഈ ഒട്ടകപ്പക്ഷിയാണ്‌.. കാഴ്ച കാണാനെത്തിയവര്‍ക്കു മുന്‍പില്‍ തലയെടുപ്പോടെ നിന്നു തന്നു....

ഇതിനൊപ്പം നിന്ന്‌ ഒരു ഫോട്ടൊ എടുക്കണമെന്ന മോഹം കൂട്ടുകാരുടെ വിലക്കു മൂലം മാറ്റി വെക്കേണ്ടി വന്നു.. കൂര്‍ത്ത കാല്‍നഖങ്ങള്‍ കൊണ്ട്‌ മാന്തിയാല്‍ ആളു കാഞ്ഞു പോകുമത്രെ... എന്നിട്ടും ധൈര്യശാലിയായ ഒരാള്‍ അതിനടുത്തു നിന്നു ഫോട്ടോ എടുത്തു...

ഭീരുക്കള്‍ക്ക്‌ വേണ്ടി കൂടിയുള്ളതാണ്‌ ഈ ലോകം എന്ന്‌ സമധാനിച്ചു കൊണ്ട്‌ ഞാന്‍ ദൂരെ മാറി നിന്ന്‌ അതിണ്റ്റെ ഒരു ഫോട്ടൊ എടുത്ത്‌ തൃപ്തിയടഞ്ഞു....
7 Responses
  1. സൂഷിച്ചാല്‍ ദുഖി കേണ്ട എന്നാണല്ലോ ...
    അടുത്ത് പോയി മാന്ത് കിട്ടിയാല്‍ പിന്നെ വല്ല ഗ്ലാമറും ഉണ്ടോ ?
    എല്ലാം അതോടെ തിരും .. ഞങ്ങള്‍ കുറെ ചിരിക്കും അത്ര തന്നെ


  2. sv Says:

    kollam joshy , ethu farm house anu? dammam il ano atho jubail ano


  3. നന്നായി

    എന്നാലും ആശാനിതെങ്ങോട്ടാ കവാത്ത് നടത്തുന്നെ..


  4. നവരുചിയന്‍, നന്ദി. എനിക്കുമുണ്ടേ ജീവനില്‍ കൊതി.. ജീവിതത്തിലെത്രയോ സൌഭാഗ്യങ്ങള്‍ ഇനിയും അനുഭവിക്കാന്‍‍ ബാക്കി കിടക്കുന്നു...

    എസ്‌വി, അതു ഖത്തീഫിലെ ഒരു ഫാം ആണു...

    പ്രിയ നന്ദി... മരുഭൂമിയില്‍ മരുപ്പച്ച മാത്രമല്ല തനി പച്ചപ്പും ഉണ്ടെന്ന് മനസ്സിലായത്‌ ഇത്തരം അനുഭവങ്ങളിലൂടെയാണ്‌...


  5. ശ്രീ Says:

    മാഷേ...
    എന്തായാലും റിസ്ക് എടുക്കാഞ്ഞതു നന്നായി.
    :)

    ഒട്ടകപ്പക്ഷിയെ നേരിട്ടു കണ്ടാലും ചിത്രത്തില്‍‌ കണ്ടാലും എനിക്കൊരു ചമ്മലാണ്‍. കാരണം ഇവിടെയുണ്ട്.


  6. Anonymous Says:

    Ndhayalum joshettane kaal glamour undu ottakapakshikku :))


  7. Anonymous Says:

    Ndhayalum joshettane kaal glamour undu ottakapakshikku :))