പുറപ്പെട്ട്‌ പോയ നോട്ടം കണ്ണാടി നോക്കലായപ്പോള്‍
ആവോളം അടയിരുന്നല്ല വിരിഞ്ഞതെന്നാലും
കിട്ടി ജീവിതമൊന്ന്‌ നടിക്കുവാന്‍.

കണ്ണുകള്‍ വിരിഞ്ഞില്ലതിന്‍ മുന്‍പേ
കണ്ടു തുടങ്ങി സ്വപ്നങ്ങളായിരം
ചിറകുകള്‍ വിരിയും മുന്‍പേ
പറക്കാനായിരുന്നു കൊതിയത്രയും

കൊക്കുറച്ചില്ല കൊത്തിയെടുക്കാനെങ്കിലും
വഴിയറിയാതെ കൂട്ടു പോയി
മാനം മുട്ടിയ മോഹങ്ങള്‍ക്ക്‌.

ഒടുവിലെന്നോ പുറപ്പെട്ടു പോയ നോട്ടം
കണ്ണാടി നോക്കലായപ്പോള്‍
ഇഷ്ടമില്ലാത്തയൊരു കാഴ്ച.
ഇടയിലവ്യക്തമായ കൈവീശലായ്‌ നീയും
നഷ്ടപ്പെട്ടയെന്‍ ദിനങ്ങളും.
Labels: | edit post
10 Responses
  1. "ഇടയിലവ്യക്തമായ കൈവീശലായ്‌ നീയും"
    “ക്ഷ“ പിടിച്ചു.നന്നായി..

    വിടപറഞ്ഞിറങ്ങി
    പിരിഞ്ഞില്ല,
    കൈ വീശിപറഞ്ഞകന്നില്ല,
    കണ്ണീരിന്‍ കണ്ണടചില്ലില്‍
    തെളിഞ്ഞതു നോവിന്‍
    നേര്‍ത്ത പാടമാത്രം.
    പടിയിറങ്ങി
    പോയതുമകലെയല്ല
    പതിവായികാണുമെങ്കിലും,
    പറയാന്‍ വാക്കുമതികമില്ല.
    പറഞ്ഞ വാക്കിനുമില്ലര്‍ഥം
    വ്യര്‍ഥമാണിനി നോട്ടവും,
    മിഴിതിരിക്കാം
    വഴിയിലെത്തുകില്‍,
    വഴിപിരിഞ്ഞകലാന്‍
    വിധിക്കപെട്ടവര്‍ നാം.


  2. പതിവായികാണുമെങ്കിലും,
    പറയാന്‍ വാക്കുമതികമില്ല.
    പറഞ്ഞ വാക്കിനുമില്ലര്‍ഥം
    വ്യര്‍ഥമാണിനി നോട്ടവും,
    മിഴിതിരിക്കാം
    വഴിയിലെത്തുകില്‍,
    വഴിപിരിഞ്ഞകലാന്‍
    വിധിക്കപെട്ടവര്‍ നാം.

    ഒരുപാടിഷ്ടപ്പെട്ടു ഈ വരികള്‍... നന്ദി താങ്കളുടെ അഭിപ്രായത്തിനും കൂടെച്ചേര്‍ത്ത നല്ല വരികള്‍ക്കും....


  3. മുന്‍പേ പറക്കുന്ന മോഹങ്ങളെ വാക്കുകള്‍ക്കൊണ്ടലങ്കരിച്ചത്‌ മനോഹരം.



  4. പുറക്കാടാ...
    കൊള്ളാം നല്ല വരികള്‍..


  5. പുറക്കടന്‍ ആദ്യത്തെ ആറു വരികള്‍ നല്ല നിലവാരം പുലര്‍ത്തി.തുടര്‍ന്നുള്ളവ നന്നായില്ല എന്നല്ല എല്ലാവരും പ്രതീക്ഷിച്ചതുതന്നെ എന്നേയുള്ളൂ.
    അടയിരുന്ന ദിവസം കുറയുന്നതാണ്‌നല്ലത്‌`.ചൂട്‌`കുറയും
    www.kosrakkolli.blogspot.com


  6. പ്രിയ, ആഗ്നേയ, നജിം, അനസ്‌.. നന്ദി എണ്റ്റെ വരികളിലൂടെ കടന്നു പോയതിനും അഭിപ്രായം അറിയിച്ചതിനും....


  7. Renu John Says:

    kollaaam Joshi...
    nice blog. more comments later
    renu


  8. thanks Renu John...

    nammude old Johnachayano ithu???