അരുത്‌ കാലമേ....
ഭൂതകാലത്തിന്‍ വേരുകള്‍ ചികഞ്ഞു
ഓര്‍മ്മകളിലേക്കിറങ്ങി ചെല്ലുമ്പോള്‍
എണ്റ്റെ പേരു തിരയാന്‍ മുതിരരുതു നീ,
കാരണം നിന്നെ ഞാന്‍ പ്രണയിച്ചിട്ടില്ല.

നിന്‍ കാലടികളിലര്‍പ്പിച്ച പൂക്കള്‍ തിരയുമ്പോള്‍
എണ്റ്റെ കരങ്ങള്‍ കാണരുത്‌,
സ്നേഹത്തിണ്റ്റെ സുഗന്ധമുള്ള ഒരു പൂവു-
പോലും നിനക്കു ഞാന്‍ സമ്മാനിച്ചിട്ടില്ല.

മുനകൂര്‍ത്ത കൊള്ളിവാക്കുകള്‍ നിന്നി-
ലുണ്ടാക്കിയ മുറിവുകള്‍ തിരയുമ്പോള്‍
എന്നെ നീയോര്‍ക്കരുതു,
ഞാനെന്നും മൌനിയായിരുന്നു.

കണ്ടു മടുത്ത നിറങ്ങള്‍ക്കിടയിലെ
കറുപ്പു തിരയാന്‍ നീ തുടങ്ങവേയെണ്റ്റെ
ഹൃദയമൊളിപ്പിക്കട്ടെ ഞാന്‍,
നിറങ്ങളില്ലാത്ത ഹൃദയമാണെണ്റ്റേത്‌.

അര്‍ത്ഥമറിയാതെ പഴമ്പാട്ടുകള്‍ പേറി
ഇഷ്ടമില്ലാത്ത ജീവിത ചേഷ്ടകള്‍ കണ്ടു
ജീര്‍ണ കഞ്ചുകം കെട്ടി നീ കലിവേഷ-
മാടിത്തിമിര്‍ക്കവേ അന്യയാകുന്നെനിക്കു നീ.

അല്‍പം പഴയത്‌, ചിന്ത.കോം തര്‍ജനിയില്‍ വന്നിരുന്നു ഇതു... എല്ലാ നന്‍മകളും (സ്നേഹവും പ്രണയവും കവിതകളും ഒക്കെ) അന്യമായിക്കൊണ്ടിരിക്കുന്ന ഈ കലികാലത്തെ ആര്‍ക്കാണ്‌ ഇഷ്ടപ്പെടുവാന്‍ കഴിയുക...
5 Responses
  1. നന്നായിരിക്കുനു പുറക്കാടാ,,ഇഷ്ടമാണു താങ്കളുടെ ഈ ശൈലി



  2. ഇതുവരെയുള്ള കവിതകളില്‍ വും ഇഷ്ടപ്പെട്ടത്.

    ആശംസകള്‍


  3. sv Says:

    joshy , nannayitundu. all the best. pranayathil ninnu oadi olikukayano joshy....


  4. വഴിപോക്കന്‍, ശൈലി ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.

    സുല്‍, പ്രിയ നന്ദി വരികള്‍ ഇഷ്ടപ്പെട്ടതില്‍.

    എസ്‌വി, നന്ദി, പ്രണയം നമ്മളെപ്പോലുള്ള പ്രവാസി അവിവാഹിതര്‍ക്കു മറ്റൊരു ലഹരി തന്നെയല്ലേ.. ഇവിടെ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നത്‌ ഈ കാലത്തെ പ്രണയിക്കാന്‍ എനിക്കാവില്ലെന്നാണ്‌...