കവി ജീവിതം
നിസ്സാരമല്ലത്‌,
മഷിയൊഴിയാത്ത തൂലിക മാത്രം
പോരതിന്‌..

വിറക്കാത്ത വിരലുകള്‍ക്കൊപ്പം
പതറാത്ത മനവും, വൃണിതമെങ്കിലും
ജീവന്‍ ബാക്കിയുള്ള ഹൃദയവും വേണം
അന്നത്തില്‍ നിന്നൊരന്യണ്റ്റെ
കണ്ണീരിന്നുപ്പ്‌ രുചിക്കണം

ഇസങ്ങള്‍ വാരിപ്പുണര്‍ന്ന നാളുകളൂം
തഴുകിത്താലോലിച്ച കരങ്ങളും
മറന്നേ പോകണം.

നല്‍ക്കാഴ്ചയില്ലാത്ത പരിസരം കണ്ട്‌
കണ്ണുകളിറുക്കിയടച്ചന്ധത്വം വരിക്കാതെ
നീറുന്ന കാഴ്ചകള്‍ കണ്‍ നിറയെ കാണേണം
കാണാതെ പോയ കാഴ്ചകളോരോന്നും
തിളക്കും മനക്കണ്ണില്‍ മിഴിവോടെ കണ്ടിട്ട്‌
കാഴ്ചകള്‍ പോരായെങ്കില്‍
നിദ്രയെ സ്വപ്നങ്ങള്‍ക്ക്‌ ദാനം ചെയ്യേണം

പൊള്ളുന്ന വേദനകള്‍ മങ്ങാതെ മായാതെ
ജീവിത ലഹരിയാക്കി
തലതല്ലിച്ചത്ത സ്വപ്നങ്ങള്‍
സ്ഖലിക്കുന്ന വാക്കുകളിലാവാഹിച്ച്‌
വരികളാക്കുമ്പോള്‍ മറക്കരുത്‌
നാളെയൊരു കനല്‍ക്കാലം കാത്തിരിപ്പുണ്ടെന്ന്...
Labels: | edit post
6 Responses
 1. “തിളക്കും മനക്കണ്ണില്‍ മിഴിവോടെ കണ്ടിട്ട്‌
  കാഴ്ചകള്‍ പോരായെങ്കില്‍
  നിദ്രയെ സ്വപ്നങ്ങള്‍ക്ക്‌ ദാനം ചെയ്യേണം“

  മനോഹരമായ വരികള്‍!

  ആശംസകള്‍


 2. കവിത നന്നായിരിക്കുന്നു.

  വൃണിതമെങ്കിലും - വ്രണിതമെങ്കിലും എന്നല്ലെ വേണ്ടത്...


 3. sv Says:

  joshy, kollam nannayitundu. all the best.


 4. വളരെ ശക്തമായ വരികള്‍..
  പ്രവാസി ജീവിതം നയിച്ച്‌
  വീട്ടരെയും കൂട്ടരെയും സേവിച്ച്...
  ബാക്കിയിരിക്കുന്ന ജീവിതം
  അസുഖങ്ങളുടെ പിറകേ ഓടി
  എല്ലാവര്‍ക്കും കണ്ണില്‍ കരടായ്
  അവസാനം അനാഥരായ്
  ജീവിതം അവസാനിപ്പിച്ച
  പലരെയും ഓര്‍ത്തു പോയ്


 5. പൊള്ളുന്ന വേദനകള്‍ മങ്ങാതെ മായാതെ
  ജീവിത ലഹരിയാക്കി
  തലതല്ലിച്ചത്ത സ്വപ്നങ്ങള്‍
  സ്ഖലിക്കുന്ന വാക്കുകളിലാവാഹിച്ച്‌
  വരികളാക്കുമ്പോള്‍ മറക്കരുത്‌
  നാളെയൊരു കനല്‍ക്കാലം കാത്തിരിപ്പുണ്ടെന്ന്...

  നല്ല കവിതയ്ക്ക് വേണ്ടുന്ന സൂത്രവാക്യം ...
  നന്നായി... :)


 6. purakkadan Says:

  പ്രിയ, നന്ദി..

  കണ്ണൂരാന്‍ വ്രണിതം തന്നെയാണ്‌ ശരി, തെറ്റ്‌ ചൂണ്ടി കാട്ടിയതിനും അഭിപ്രായത്തിനും നന്ദി.

  എസ്‌വി നന്ദി.. ന്യൂ ഇയര്‍ പ്രോഗ്രാം മറക്കേണ്ട..

  ഗോപന്‍, നന്ദി.. ഒരിക്കല്‍ പ്രവാസി ആയി കഴിഞ്ഞാല്‍ പിന്നെയൊരു തിരിച്ചു പോക്ക്‌ വളരെ ശ്രമകരമാണ്‌.. എണ്റ്റെ ഒരു സുഹൃത്ത്‌ പറഞ്ഞു ഒരിക്കല്‍ കേട്ടിരുന്നു, എല്ലാം അവസാനിപ്പിച്ചു നാട്ടിലെത്തിയ ഗൃഹനാഥന്‍ വീട്ടുകാരുടെ കറുത്ത മുഖം കാണാനാവാതെ അടുത്ത വിസ എടുത്ത്‌ ഗള്‍ഫിലെത്തി തൊട്ടടുത്ത ദിവസം ആത്മഹത്യ നടത്തിയതിനെ പറ്റി..

  നജീമിക്ക, നല്ല വാക്കുകള്‍ക്ക്‌ നന്ദി...