കോണി..
എത്താത്ത കൊമ്പിലെത്താന്‍
കോണി ഒരനുഗ്രഹമാണ്‌..

കോണി വേണ്ടാത്ത മരഞ്ചാടികളും,
ഇളകിയ പടിയില്‍ കാലുറപ്പിച്ച്‌ കേറുന്ന
അഭ്യാസികളുമുണ്ട്‌, ജന്‍മവാസനയാണത്‌.

എത്ര കോണിപ്പടികള്‍ കേറിയാലും
എത്താത്ത കൊമ്പുകളെ നാം
സ്വപ്നങ്ങളെന്നു വിളിക്കും..

മുകളിലെത്തിക്കഴിഞ്ഞാല്‍ ആദ്യ പടി-
യേതെന്നോര്‍ക്കുന്നത്‌ നന്നായിരിക്കും,
ഒരു നാള്‍ താഴെയിറങ്ങേണ്ടതാണല്ലോ..

കാലുകളോരോന്നായ്‌ പെറുക്കി വയ്ക്കുന്നേരം
പടിയ്ക്കു നോവുന്നോയെന്നു ചിന്തിക്കാറില്ലാരും
കോണികള്‍ തേടിയലഞ്ഞവസാനം
കോണിപ്പടിയാകാനായിരുന്നെണ്റ്റെ വിധി...
Labels: | edit post
4 Responses
  1. മുകളിലെത്തിക്കഴിഞ്ഞാല്‍ ആദ്യ പടി-
    യേതെന്നോര്‍ക്കുന്നത്‌ നന്നായിരിക്കും,
    ഒരു നാള്‍ താഴെയിറങ്ങേണ്ടതാണല്ലോ..


    നല്ല വരികള്‍


  2. sv Says:

    Joshy ,nannayi. padi keri mukallil chennittu thirinju nokkiyal darshana swabhagyam kittum ennanu.
    pashe orikallum kayariya padi erangaruthu... good luck


  3. ഒരുപാട് അര്‍ത്ഥമുള്ള വരികള്‍...
    നന്നായങ്ക്കുന്നു..


  4. പ്രിയാ, എസ്‌വി, നജീമിക്കാ വരികളിലൂടെ കടന്നു പോയതിനും അഭിപ്രായ പ്രകടനങ്ങള്‍ക്കും നന്ദി...