ആയുധമാക്കപ്പെടുന്ന ഇരകള്‍..
മണ്ണിരയുടെ രൂപത്തിലായിരുന്നു
തനിക്കുള്ള ആയുധം...

ഉയരങ്ങളിലേക്കുയര്‍ന്നു പോകുമ്പോള്‍
പണ്ടെന്നോ പെട്ടെന്ന്‌ കാണാതായ
കൂട്ടുകാരുടെ ഓര്‍മകളില്‍ വിഹ്വലനായി

മുറിവുകളുമായ്‌ പുറത്തു വന്ന്‌
ശ്വാസത്തിനായൊന്നു പരതിയപ്പോള്‍
ചൂണ്ട ദേഹത്താല്‍ മറയ്ക്കപ്പെട്ട്‌
ആഴങ്ങളിലേക്ക്‌ വീണ്ടുമാഴ്ത്തപ്പെടുന്നു

അവസാനത്തെപ്പിടച്ചില്‍
അഭിമാനത്തോടെയാവാം
തണ്റ്റെ അത്താഴം മുടങ്ങിയെങ്കിലെന്ത്‌,
തന്നേക്കാള്‍ വലിയൊരുവന്‍
നക്ഷത്രഭോജ്യമാകേണ്ടതിന്‌
താനായുധമായല്ലോ.

വേട്ടക്കാരന്‌ ഇരകള്‍ ചിലപ്പോഴെങ്കിലും
പിന്നെയും ആയുധമായി തീരാറുണ്ട്‌.
Labels: | edit post
7 Responses
 1. ഒരു ഇരയുടെ മനസ്സ് നന്നായിരിക്കുന്നു.

  ഓ.ടോ: താങ്കള്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടി എന്റെ ബ്ലോഗിലുണ്ട്‌.


 2. അവസാനത്തെപ്പിടച്ചില്‍
  അഭിമാനത്തോടെയാവാം
  തണ്റ്റെ അത്താഴം മുടങ്ങിയെങ്കിലെന്ത്‌,
  തന്നേക്കാള്‍ വലിയൊരുവന്‍
  നക്ഷത്രഭോജ്യമാകേണ്ടതിന്‌
  താനായുധമായല്ലോ.

  എന്ന് ആദ്യ ഇര കരുതിയിരിക്കുമോ?
  ആശംസകള്‍ 3. "വേട്ടക്കാരന്‌ ഇരകള്‍ ചിലപ്പോഴെങ്കിലും
  പിന്നെയും ആയുധമായി തീരാറുണ്ട്‌. "

  ഇരകളെ മാത്രം ആയുധമാക്കുന്ന പുതുരീതികളെ തുറന്നു കാട്ടുന്നകവിത.


 4. പുറക്കാടന്‍..,

  കവിതകള്‍ വായിക്കുന്നു ഈയിടെയായി താങ്കളുടെ.

  ബിംബങ്ങളൊക്കെയും നന്നായിട്ടുണ്ട്. വായനക്കാരനിലേക്ക് കൂടുതല്‍ എത്തിച്ചേരട്ടേന്ന് ആശംസിക്കുന്നു.

  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍


 5. sv Says:

  വേട്ടയാടപ്പെടുന്ന ഇരകള്‍ ആവനാണു ഇഷ്ടം അല്ലെ?
  “ അറവുകത്തിക്കിരയായ ആട്ടിന്‍ക്കുട്ടിയുടെ
  കണ്ണുകളില്‍ നിന്നു നിനക്കു കാരുണ്യം”

  ജോഷി, നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു


 6. കൊള്ളാം..:)

  നല്ല ചിന്ത..