ഞാനെത്ര കൊതിച്ചെന്നോ
നിണ്റ്റെ തീരമാകുവാന്‍.
ജനുവരിയിലെ പുലരിയില്‍
മഞ്ഞുകട്ട പോല്‍ തണുത്ത
നിണ്റ്റെയൊരു തലോടലറിയുവാന്‍
വേനലില്‍ നിണ്റ്റെ
ചൂടുള്ള ആലിംഗനത്തിനായി..
എനിക്കായ് തുറക്കുക നീ
നിണ്റ്റെ വാതായനങ്ങള്‍
നിന്നിലേക്കൊന്നൂളിയിടട്ടെ ഞാന്‍.
മെല്ലിച്ച ഇരുണ്ട നിറമുള്ള
മീന്‍പിടുത്തക്കാര്‍ വലകളാല്‍
നിന്നില്‍ തിരയുന്നതെന്തെന്നെനിക്കറിയാം
പക്ഷെ ഞാന്‍ തിരയുന്നതു
നിണ്റ്റെ ഹൃദയം കണ്ടെടുക്കാന്‍ മാത്രം.
നിന്നില്‍ നിന്നെനിക്കെണ്റ്റെ
പ്രണയമിന്നു വീണ്ടെടുക്കണം.
നിന്നില്‍ തെളിയുന്നയോരോ
ചാന്ദ്രബിംബത്തിലും
എനിക്കൊരു മുഖം
കണികാണാന്‍ കഴിയണം.
നിണ്റ്റെ പതന സമുദ്രമെന്‍
മനസ്സായിരുന്നെങ്കില്‍.
ഗുജറാത്തില്‍ നര്‍മദയുടെ തീരത്ത് ചിലവഴിച്ച ചില പഴയ നല്ല സായാഹ്നങ്ങളുടെ ഓര്‍മയ്ക്ക്
നിണ്റ്റെ തീരമാകുവാന്‍.
ജനുവരിയിലെ പുലരിയില്‍
മഞ്ഞുകട്ട പോല്‍ തണുത്ത
നിണ്റ്റെയൊരു തലോടലറിയുവാന്‍
വേനലില്‍ നിണ്റ്റെ
ചൂടുള്ള ആലിംഗനത്തിനായി..
എനിക്കായ് തുറക്കുക നീ
നിണ്റ്റെ വാതായനങ്ങള്‍
നിന്നിലേക്കൊന്നൂളിയിടട്ടെ ഞാന്‍.
മെല്ലിച്ച ഇരുണ്ട നിറമുള്ള
മീന്‍പിടുത്തക്കാര്‍ വലകളാല്‍
നിന്നില്‍ തിരയുന്നതെന്തെന്നെനിക്കറിയാം
പക്ഷെ ഞാന്‍ തിരയുന്നതു
നിണ്റ്റെ ഹൃദയം കണ്ടെടുക്കാന്‍ മാത്രം.
നിന്നില്‍ നിന്നെനിക്കെണ്റ്റെ
പ്രണയമിന്നു വീണ്ടെടുക്കണം.
നിന്നില്‍ തെളിയുന്നയോരോ
ചാന്ദ്രബിംബത്തിലും
എനിക്കൊരു മുഖം
കണികാണാന്‍ കഴിയണം.
നിണ്റ്റെ പതന സമുദ്രമെന്‍
മനസ്സായിരുന്നെങ്കില്‍.
ഗുജറാത്തില്‍ നര്‍മദയുടെ തീരത്ത് ചിലവഴിച്ച ചില പഴയ നല്ല സായാഹ്നങ്ങളുടെ ഓര്‍മയ്ക്ക്
Subscribe to:
Post Comments (Atom)
നന്നായിരിക്കുന്നു
നന്മകള്‍
അതു ശരി പുറക്കാടാ,
സൗദിയില്‍ നിന്നുള്ളത് ആയതുകൊണ്ട് ഇത്തിരി സ്നേഹവും ഉണ്ടെന്ന് കൂട്ടിക്കോളൂ!
അല്ലെങ്കിലും, കവിത മെച്ചമായി എന്നു തന്നെ അഭിപ്രായം.
തുടര്‍ന്നും, കൂടുതല്‍ നന്നായി എഴുതുക എന്ന് ഒരു ഉപദേശം തരാന്‍ പ്രത്യേക ചെലവൊന്നുമില്ലല്ലോ! അല്ലേ?
ചില വരികളുടെ ലാളിത്യം കവിതയ്ക്ക് ഭംഗി കൂട്ടുന്നു.
നന്നായി ,
നിളയെ കുറിച്ചു വിലപിക്കുന്ന എംടിയേ പോലെ...
Lovely Poem, really heart touching one!.
Best wishes.