നിരാസം...
ഒരു മണ്‍ തരിയായിരുന്ന നിന്നെ
ഞാനെന്‍ ഹൃദയമൊരു ചിപ്പിയാക്കി-
യതില്‍ നിധി പോലെ കാത്തു വച്ചു.

സ്നേഹം ഊറിയൂറിക്കൂടി മുത്തായ്‌ മാറിയ
നിന്നെയാ ചിപ്പി പൊട്ടിച്ചെന്‍ മാറോടു-
ചേര്‍ക്കവേയറിഞ്ഞു എനിക്കന്യയെന്ന്‌.

പ്രണയം ഇതിഹാസമാക്കുവാന്‍ മാത്രം
കൊതിച്ചയെന്‍ നിറമില്ലാത്ത ചിന്തകളി-
ലെന്തേയിന്നു നിരാസം നിറഞ്ഞു നില്‍ക്കുന്നു.

അന്യണ്റ്റെ നിഴല്‍ കട്ടെടുത്താല്‍
സ്വന്തം നിഴല്‍ വഴി പിരിയുമെന്നറിയാതെ
രൂപത്തെയെല്ലാം കൈ വെടിഞ്ഞു നിന്‍
നിഴല്‍ മോഹിച്ചപഹാസ്യനായതു കൊണ്ടോ?

ഞാന്‍ തേടിയ കടങ്കഥയ്ക്കുത്തരം
നീ പാടിയ പാട്ടിലും പറയാന്‍ ശ്രമിച്ച
കഥയിലുമില്ലെന്നറിയാതെ, നിന്നെ-
യെന്നുമെന്‍ സ്വന്തമെന്ന്‌ നിനച്ചതു കൊണ്ടോ?

നിരാസത്തിന്നൊടുവിലെപ്പോഴോ
ഒരായിരം സ്വപ്നവര്‍ണങ്ങള്‍ നൂലിഴയിട്ടു-
നിനക്കായ്‌ തുന്നിയ പട്ടു ചേലയാലെന്‍
വ്യര്‍ഥമോഹങ്ങളെയാകെ ഞാന്‍
ശവക്കച്ച പുതപ്പിക്കവേയൊരു മിഴിനീര്‍-
ത്തുള്ളിയെന്‍ നിശബ്ദതയിലേക്കറിയാതെ
മൂകമായ്‌ വീണുടഞ്ഞു ചിതറിയോ?

കവിള്‍ത്തടങ്ങളെ ചുട്ടു പൊള്ളി-
ച്ചൊഴുകിപ്പടര്‍ന്ന കണ്ണീരിന്
‍നിറമായിരുന്നുവോ നിരാസത്തിനു.

ഇന്നെണ്റ്റെ പ്രാര്‍ഥനയെല്ലാ നിറ-
ങ്ങളുമെന്‍ കാഴ്ചയില്‍ മങ്ങി മായുവാന്‍.
ഇന്നെണ്റ്റെ പ്രാര്‍ഥനയൊരു ദീപനാള-
ത്തില്‍ വീണുരുകുമീയലായ്‌ തീരുവാന്‍.

തുരുമ്പാണി പോല്‍ മുന കൂര്‍ത്ത വാക്കി-
നാലെന്‍ ഹൃദയത്തില്‍ നീ കോറിവരച്ച
മുറിവില്‍ നിന്നൊരു തുള്ളി നിണമൊരു
നദിയായെന്‍ ജീവിത സാഗരത്തില്‍പ്പതിയ്ക്കവേ-
യറിയുന്നു ഞാന്‍ പ്രണയം നിരര്‍ത്ഥകമെന്ന്‌.

മൌനത്തിന്‍ നിലവിളിയൊച്ച പോലെന്‍
നിശബ്ദതയില്‍ മുഴങ്ങുന്നനന്തതയിലേക്കു
പറന്നകലുന്ന നിന്‍ നേര്‍ത്ത ചിറകടിയൊച്ച.

ഇരുള്‍ വീണു തുടങ്ങിയെന്നാകാശമാകെ,
അസ്തമിക്കുന്നവസാന സൂര്യരശ്മിയും
ഉദിക്കാത്ത ചന്ദ്രനും നക്ഷത്രങ്ങളുമിന്നി-
രുട്ടു പുതപ്പിക്കുന്നെന്‍ ഭൂമിയെ.
നിലാവില്ലാത്തയീ രാത്രിയിലവസാനമില്ലാത്ത
നിദ്ര പുല്‍കുവാന്‍ കേഴുന്നെന്‍ മനമൊന്നായ്‌.

നീയറിഞ്ഞിരിക്കില്ലയൊരുവേളയെന്‍ മനം
പക്ഷേയൊരു നാളെന്‍ നേരു തിരിച്ചറിഞ്ഞാല്‍
ജന്‍മാന്തര സ്മൃുതി പഥങ്ങളിലൊരു
നേര്‍ത്തനോവു പാട്ടിനായ്‌ കാതോര്‍ക്കുക നീ.


Labels: | edit post
12 Responses
  1. നല്ല വരികള്‍

    ഓ.ടോ: കമന്റുകള്‍ വരുന്നത് ആളെ നോക്കീട്ടല്ല. രചന നോക്കീട്ടാ. എന്റെ ആദ്യ രചനകള്‍ നിങ്ങള്‍ക്ക് പരിശോധിക്കാം. പതുക്കെ പതുക്കെ കൂടി വന്ന കമന്റുകള്‍ ആണത്.

    ആ കമന്റിട്ടവര്‍ തന്നെയാണ് എന്റെ രചനകളുടെ നിലവാരം കൂട്ടിയതും.

    ഉപദേശിക്കാം, പരിഹാസമരുത് സുഹൃത്തെ. ഞാന്‍ എഴുതിത്തുടങ്ങുന്നേ ഉള്ളൂ, ഒരുപാട് അറിയാനുണ്ട്.പ്രോത്സാഹിപ്പിക്കുക.

    ബ്ലോഗ്മേറ്റ്സില്‍ താങ്കള്‍ ഇട്ട കമന്റ് കണ്ടപ്പൊ ഇങ്ങനെ എഴുതാന്‍ തോന്നി.



  2. വളരെ നല്ല കവിത പുറക്കാടാ.


  3. മാഷെ നന്നായിരിക്കുന്നു കെട്ടൊ കഥയൊ കടങ്കഥയൊ അതൊ കവിതയൊ എല്ലാത്തിലും എല്ലാം തന്മയത്ഥ്യമുള്ള വാക്കുകള്‍ വ്യതിചലിക്കാത്ത അക്ഷരങ്ങളുടെ ലോകത്തില്‍ ഇനിയും ഒരുപാടു മുന്നേറുകാ..

    പ്രിയേ ഇതെന്താ ഒരു കലാപം..?
    പക്ഷെ താന്‍ പറഞ്ഞതില്‍ ഒരു സത്യമുണ്ട് കെട്ടൊ..
    ഒരാളെയല്ലാ നമുക്ക് വിലയിരുത്താന്‍ പറ്റുകാ അയാളില്‍ നിന്നും ഇതളൂറുന്ന സൃഷ്ടികളെയാണ്.. ആ സൃഷ്ടികള്‍ക്ക്
    ജീവനുണ്ടെങ്കില്‍ ആ വരികള്‍ക്ക് വര്‍ണ്ണമുണ്ടെങ്കില്‍ അതില്‍ കമന്റുകള്‍ കാണും അവിടെ ആണെന്നെ പെണ്ണെന്നൊ ഉള്ള വിചാരം വേണ്ടാ..!!
    വികാര വിസ്ഭോടനം നടത്താന്‍ കഴിവുള്ള വരികളുടെ അര്‍ത്ഥം ഉണ്ടായാല്‍ മതി.


  4. പുറക്കാടാ.. സാരമില്ലെടാ..

    ഉള്ളിലെ പ്രണയം വറ്റിപ്പോയെന്നു കരുതുന്നോണ്ടാ.. ഈ നിരാശ..!

    വരും.. നിനക്കായും ഒരുവള്‍..അന്നു അവള്‍ക്കു കൊടുക്ക്..ഇതിന്റെ നൂറിരട്ടി പ്രണയം..

    പ്രിയക്കുട്ടീ.. അവിടത്തെ കാര്യം അവിടെ കളയുക..
    ബ്ലോഗ് സ്പിരിട്ടില്‍ കാര്യങ്ങള്‍ എടുക്കുക..!വിട്ടു കള കുട്ടിയേയ്..

    അല്ലേല്‍ തമ്പാക്ക് തീറ്റിക്കും പറഞ്ഞില്ലാന്നു വേണ്ട..;)


  5. പുറക്കാടന്,
    മനസ്സില്‍ തട്ടുന്ന രീതിയില്‍ എഴുതിയ കവിത..
    പൊലിഞ്ഞു പോയ ഒരു സ്വപ്നത്തിന്‍റെ, മോഹത്തിന്‍റെ
    പ്രണയത്തിന്‍റെ നൈരാശ്യവും വേദനയും ഉള്‍കൊള്ളുവാന്‍
    ഈ വരികള്‍ക്ക് കഴിഞ്ഞു ...
    ഇതു താങ്ങുവാന്‍ നിങ്ങളുടെ മനസ്സിനു കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു..
    സ്നേഹത്തോടെ
    ഗോപന്‍


  6. good poem and verses...it happens sometimes in blog writing...keep going...


  7. sv Says:

    നീയറിഞ്ഞിരിക്കില്ലയൊരുവേളയെന്‍ മനം
    പക്ഷേയൊരു നാളെന്‍ നേരു തിരിച്ചറിഞ്ഞാല്‍
    ജന്‍മാന്തര സ്മൃുതി പഥങ്ങളിലൊരു
    നേര്‍ത്തനോവു പാട്ടിനായ്‌ കാതോര്‍ക്കുക നീ.

    ജോഷി , നന്നായിട്ടുണ്ടു. പ്രണയം പ്രവാസിക്കു പൊള്ളുന്ന ഒരു കനലാണു..മനസ്സില്‍ കിടന്നു നീറി നീറി അണയാത്ത ഒരു കനല്. നേരത്തെ പറഞ്ഞിരുന്നു..പൂര്‍ത്തിയാവാത്ത പ്രണയം ഈ വരികളെ മനോഹരമാക്കി...നന്മകള്‍ നേരുന്നു


  8. കവിത നന്നായിട്ടുണ്ട്‌...
    വരികളിലെ ലാളിത്യം ഏറെ അത്ഭുതപ്പെടുത്തി

    ആശംസകള്‍


  9. പ്രിയ എന്നെ വല്ലാണ്ട്‌ തെറ്റിദ്ധരിച്ചുവെന്നു തോന്നുന്നു.. വിശദീകരണം പിന്നെയൊരിക്കല്‍ തരാം ഞാന്‍..

    പ്രിയ, രഹ്ന, വാല്‍മീകി മാഷ്‌, സജി, പ്രയാസി, ഗോപന്‍, ശിവകുമാര്‍, എസ്‌ വി, ദ്രൌപതി നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...


  10. Anonymous Says:

    There is only one thing to say “Love only the person who is worth you...and if she dint understand you, shez not worth you”…...Ningalude sneham manasilaaakathe poya pranayiniye kurichu orthu ingane dukkhichittu ndhu kaaryam!! Varum oru naaal “oru maaalakha” avale sweekarikkan manassine inakki edukkuka…ennum aashamsakalode…..


  11. ശിവാനി നന്ദി, കവിതയെക്കൂറിച്ച്‌ അഭിപ്രായമൊന്നും പറയാതെ ഉപദേശങ്ങളുടെ കെട്ടഴിക്കുകയാണോ???