പ്രണയവും പ്രത്യയശാസ്ത്രവും..
മറന്നു വച്ച തടിച്ച പുസ്തകത്തില്‍
എഴുതി വെക്കപ്പെട്ട ചരിത്രം
മറിച്ചു നോക്കരുത്‌,
മനസ്സിണ്റ്റെ കോണിലെങ്ങോ
മറന്നു കളഞ്ഞ ഓര്‍മകളും..

ഒരു നാളത്‌ തുറന്ന്‌ നോക്കിയാല്‍
ചിതലിണ്റ്റെ ഫോസിലുകള്‍ക്കൊപ്പം
നിറം പിടിപ്പിച്ച
നുണകളും ഉണങ്ങിപ്പിടിച്ച
ചോരപ്പാടുകളും കാണാം.

മറന്ന പാതകളും നശിച്ചയോര്‍മകളും
തിരികെയെത്തവേ നക്ഷത്രങ്ങള്‍ പറഞ്ഞത്‌
നുണയെന്ന്‌ നീ തിരിച്ചറിയും

വഴി ദൂരമറിയാത്ത വെള്ളരിപ്രാവ്‌ പോല്‍
ഒരുവളുടെ ഹൃദയതാളം തേടിയലഞ്ഞത്‌
പറയാനിഷ്ടമില്ലാത്ത കഥയെന്നറിയും..

ഒരു നോട്ടം കൊണ്ട്‌ പോലും നീ
നടന്ന്‌ തീര്‍ക്കേണ്ട ദൂരമളക്കരുത്‌,
നിദ്രകള്‍ പണയം വച്ച്‌
സ്വപ്നങ്ങള്‍ക്ക്‌ കടം കൊടുത്ത
പ്രണയത്തെക്കുറിച്ച്‌ വാചാലനാകരുത്‌.

പ്രണയവും പ്രത്യയശാസ്ത്രവും
പണം കൊണ്ടളക്കാന്‍ തുനിയരുത്‌ നീ
നാളെയൊരു പുലരിയുണ്ടാവുമെന്ന
പ്രതീക്ഷയിനിയും ബാക്കിയുണ്ട്‌,
ഒരു ചുവന്ന പൂവ്‌ വിരിയുമെന്നും...
Labels: | edit post
5 Responses
  1. ഒരു നോട്ടം കൊണ്ട്‌ പോലും നീ
    നടന്ന്‌ തീര്‍ക്കേണ്ട ദൂരമളക്കരുത്‌,
    നിദ്രകള്‍ പണയം വച്ച്‌
    സ്വപ്നങ്ങള്‍ക്ക്‌ കടം കൊടുത്ത
    പ്രണയത്തെക്കുറിച്ച്‌ വാചാലനാകരുത്‌.



  2. sv Says:

    "അവസാന യാത്രക്കു ഇറങ്ങും മുന്‍പെ
    ഒരു നാളും തുറക്കാതെ മാറ്റി വച്ച പ്രണയത്തിന്‍ പുസ്തകം നീ തുറക്കും...
    അതിലന്നു നീയെന്‍റെ പേരു കാണും..
    അതിലെന്‍റെ ജീവ‍ന്‍റെ നേരു കാണും..“

    നന്നായിട്ടുണ്ടു ജോഷി...

    മറന്ന പാതകളും നശിച്ചയോര്‍മകളും
    തിരികെയെത്തവേ നക്ഷത്രങ്ങള്‍ പറഞ്ഞത്‌
    നുണയെന്ന്‌ നീ തിരിച്ചറിയും ...

    ഇഷ്ടായി... നന്മകള്‍ നേരുന്നു



  3. ശ്രീവല്ലഭന്‍, എസ്‌വി, ശ്രീ നന്ദി...വരികളിലൂടെ കടന്നു പോയതിന്‌...