ഇഷ്ടം...
എന്നെ വെറുക്കുന്ന
നിന്നെയാണെനിക്കിഷ്ടം..

എന്തെന്നാല്‍,
ഓര്‍മകളുടെ മരച്ചാറ്റില്‍
തനിയെ നനഞ്ഞ്‌
പൊള്ളുന്ന പനി പിടിച്ചെന്‍
വരണ്ട ഭൂതകാലത്തിന്‍ ഞരക്കങ്ങള്‍
പേ പിടിച്ച പേനയില്‍ നിന്നറിയാതെ
വാക്കുകളായുതിര്‍ന്ന്‌ വീണൊരു
കവിതയായൊലിച്ച്‌ പോകും വരെ
നിണ്റ്റെ മുഖമെന്നെ
വേട്ടയാടിക്കൊണ്ടേയിരിക്കും..

കൂടെയുണ്ടെന്നേറെ മോഹി-
പ്പിച്ചൊടുവില്‍ എന്തിനെന്നറിയാതെ
ഒരുപാടകന്ന നിന്നെയാണെനിക്കിഷ്ടം..

ആരെയോ പ്രതീക്ഷിച്ചൊരു
ചെടിയില്‍ കാത്തു നിന്നൊടുവില്‍
ആര്‍ക്കും വേണ്ടാതെ
അവസാന ഇതളും കൊഴിഞ്ഞു
തീരുമൊരു പാവം പൂവ്‌ പോല്‍
അവസാനം വരെ നിന്നെ ഞാന്‍
‍പ്രതീക്ഷിച്ചു കൊണ്ടേയിരിക്കും..

എണ്റ്റെ ശൂന്യതയില്‍ നിറയുന്ന
നിന്നെയാണെനിക്കിഷ്ടം..

മറവിയുടെ പുറമ്പോക്കില്‍
സ്വപ്നങ്ങളാലൊരു ചിതയൊരുക്കി
നീയെന്‍ പരിദേവനങ്ങള്‍
കുഴിച്ചു മൂടും വരെ
നിണ്റ്റെ സ്മൃതിയുടെയാകാശത്ത്‌
ഭ്രാന്തവേഗത്തില്‍ പെയ്യാന്‍ വിതുമ്പും
മഴമേഘങ്ങളിലൊന്നായ്‌
ഞാനുരുണ്ട്‌ കൂടുമെന്നറിയുന്നു...
Labels: | edit post
8 Responses
 1. purakkadan Says:

  ആരെയോ പ്രതീക്ഷിച്ചൊരു
  ചെടിയില്‍ കാത്തു നിന്നൊടുവില്‍
  ആര്‍ക്കും വേണ്ടാതെ
  അവസാന ഇതളും കൊഴിഞ്ഞു
  തീരുമൊരു പാവം പൂവ്‌ പോല്‍
  അവസാനം വരെ നിന്നെ ഞാന്‍
  ‍പ്രതീക്ഷിച്ചു കൊണ്ടേയിരിക്കും..


 2. പലപ്പോഴും നഷ്ടപ്പെടലാണ്‌ സ്നേഹത്തിനെ ഉദാത്തമാക്കുന്നത്‌.. നന്നായിരിക്കുന്നു..


 3. കവിത വളരെ നന്നായിട്ടുണ്ട് മാഷേ.... :)
  ആശംസകള്‍...


 4. നിരാസം എന്ന കവിതയുടെ തുടര്‍ഭാഗം പോലെ തോന്നിക്കുന്നു ഈ കവിത...

  സാന്ദ്രതയേറിയ വരികള്‍....


 5. പുറക്കാടാ...

  "എന്നെ വെറുക്കുന്ന
  നിന്നെയാണെനിക്കിഷ്ടം.."

  ഈ വരികളില്‍ തന്നെ മുഴുവന്‍ ഇഷ്ടവും ഉള്‍പ്പെടുത്താനായി :)
  നന്നായി


 6. Roshan Says:

  വരണ്ട ഭൂതകാലത്തിന്‍ ഞരക്കങ്ങള്‍
  പേ പിടിച്ച പേനയില്‍ നിന്നറിയാതെ
  വാക്കുകളായുതിര്‍ന്ന്‌ വീണൊരു
  കവിതയായൊലിച്ച്‌ പോകും വരെ
  നിണ്റ്റെ മുഖമെന്നെ
  വേട്ടയാടിക്കൊണ്ടേയിരിക്കും..

  ഈ വരികള്‍ ശരിക്കും സത്യമാണ്‍
  ജീവിതം.
  ഹൃദയസ്പര്‍ശിയായ വരികള്‍ 7. purakkadan Says:

  പാമരന്‍, കാനനവാസന്‍, പ്രിയ, നജീമിക്ക, റോഷന്‍, അനൂപ്‌.. നിങ്ങളുടെ വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി..