കുന്തിപ്പുഴ
കുന്തിപ്പുഴയുടെ ചിത്രം കണ്ടത്രേ
ഞാന്‍ കാടു കേറാന്‍ തുനിഞ്ഞത്‌.
ആരും കണ്ടിട്ടില്ലാത്ത മരങ്ങളും
കിളികളും കണ്‍നിറയെ കാണുവാന്‍.

കാട്ടുപൂവിന്‍ തേനുണ്ണുവാനലയവെ-
യൊരു കാട്ടുവള്ളിയുടെ
ഗാഢാലിംഗനം കൊതിച്ചു ഞാന്‍.

ദുര മൂത്ത മഴുവിന്‍ മുനയേറ്റു
കാടെല്ലാം നാടാകവേ പുഴ
മരങ്ങള്‍ക്കു ശ്മശാനമായി.

എല്ലാമുള്ളിലൊതുക്കുന്ന
സമുദ്രം പുല്‍കാനാവാതെ
ഒഴുക്കു നിലച്ചു
വറ്റി വരണ്ട പുഴയിന്നു
കണ്ണീരുണങ്ങിപ്പടര്‍ന്ന
മുഖവുമായിരിക്കുന്ന വിധവയെപ്പോല്‍.

ഉപേക്ഷിക്കപ്പെട്ട മഴുവിന്‍ മുനയ്ക്ക്‌
ഒറ്റുകാരണ്റ്റെ കണ്ണുകളിലെ തിളക്കം.

ഒരു നോവു പാട്ടു പോലെന്‍ കാതിലെത്തുന്നു
രാത്രിയന്യമായ രാപ്പാടിയുടെ രോദനം.
കാടിറങ്ങാന്‍ വെമ്പുന്ന മനവുമായുഴറവേ-
യൊരു കള്ളിച്ചെടി പൂത്തതിന്‍ ഗന്ധമറിയുന്നു.
-------------------------------
കാടുകള്‍ കോണ്‍ക്രീറ്റിനാല്‍ തീര്‍ത്ത വീടുകള്‍ കൊണ്ട്‌ കോണ്‍ക്രീറ്റ്‌ കാടുകളാകുമ്പോള്‍ നഷ്ടപ്പെടുന്ന പൈതൃകങ്ങളെയോര്‍ത്ത്‌ വിലപിക്കുവാന്‍ നിങ്ങള്‍ക്കൊപ്പം എണ്റ്റെയീ ചെറിയ വരികളും. അല്‍പം പഴയത്‌, ബൂലോഗര്‍ക്കായി ഒരിക്കല്‍ കൂടെ പോസ്റ്റ്‌ ചെയ്യുന്നു...
Labels: | edit post
6 Responses
  1. ഉപേക്ഷിക്കപ്പെട്ട മഴുവിന്‍ മുനയ്ക്ക്‌
    ഒറ്റുകാരണ്റ്റെ കണ്ണുകളിലെ തിളക്കം.


  2. sv Says:

    ജോഷി ,

    നന്നായിട്ടുണ്ടു...

    കാട്ടില്‍ പോണ വഴിയറിയാം
    ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും...

    ഒരു നല്ല പരിശ്രമം.. എല്ലാ ഭാവുകങ്ങളും നേരുനു..


  3. Roshan Says:

    എല്ലാമുള്ളിലൊതുക്കുന്ന
    സമുദ്രം പുല്‍കാനാവാതെ
    ഒഴുക്കു നിലച്ചു
    വറ്റി വരണ്ട പുഴയിന്നു
    കണ്ണീരുണങ്ങിപ്പടര്‍ന്ന
    മുഖവുമായിരിക്കുന്ന വിധവയെപ്പോല്‍.

    nannayirikkunnu mashe..
    aasamsakal


  4. ഉപേക്ഷിക്കപ്പെട്ട മഴുവിന്‍ മുനയ്ക്ക്‌
    ഒറ്റുകാരണ്റ്റെ കണ്ണുകളിലെ തിളക്കം.

    ആ‍ാ വരികള്‍ക്കുമുണ്ടൊരു തിളക്കം.



  5. so nice.....

    With love,
    Siva.