ഒരു കവിത കൊണ്ട്‌ ചെയ്യാനാവുന്നത്‌
ഓര്‍ക്കാപ്പുറത്തടര്‍ന്നു പോമൊരു
മരത്തിണ്റ്റെ ശിഖരം പോല്‍
മറിഞ്ഞു പോയ മനസ്സിണ്റ്റെ
താളുകള്‍ മലര്‍ക്കെത്തുറക്കാനാവും

പരാജയപ്പെട്ട്‌ പോയൊരു
രക്തസാക്ഷി തന്‍ കണ്ണീരിന്‍
നനവ്‌ നിന്നെയനുഭവിപ്പിക്കാനാവും

പ്രണയത്തിണ്റ്റെ നഗ്നതയും
നല്ല കാലത്തിന്നോര്‍മകളും
ഒരു ജന്‍മത്തിണ്റ്റെ നോവ്‌,
ഒരു പൂവ്‌ വിരിയുന്നത്‌

ഒരു തെരുവ്‌ പെണ്ണിണ്റ്റെ
നിലയ്ക്കാത്ത ആര്‍ത്തനാദം
അങ്ങനെയെന്തെല്ലാമെന്തെല്ലമാവും
ഒരു കവിത കൊണ്ട്‌.

ഒടുവിലെന്‍ നിശബ്ദതയില്‍ നിന്ന്
നീയൂര്‍ന്ന് പോകുമ്പോള്‍
ഒരു കൊച്ച്‌ കവിത കൊണ്ട്‌
നിന്നെയെണ്റ്റേത്‌ മാത്രമാക്കാനാവും...
Labels: | edit post
12 Responses
 1. purakkadan Says:

  ഒടുവിലെന്‍ നിശബ്ദതയില്‍ നിന്ന്
  നീയൂര്‍ന്ന് പോകുമ്പോള്‍
  ഒരു കൊച്ച്‌ കവിത കൊണ്ട്‌
  നിന്നെയെണ്റ്റേത്‌ മാത്രമാക്കാനാവും...


 2. ഒടുവിലെന്‍ നിശബ്ദതയില്‍ നിന്ന്
  നീയൂര്‍ന്ന് പോകുമ്പോള്‍
  ഒരു കൊച്ച്‌ കവിത കൊണ്ട്‌
  നിന്നെയെണ്റ്റേത്‌ മാത്രമാക്കാനാവും...

  മനോഹരമായ വരികള്‍. അതിലേറെ വല്ലാത്തൊരു നൊമ്പരം ആ വരികള്‍ക്ക്.


 3. ശ്രീ Says:

  നന്നായിട്ടുണ്ട്, മാഷേ.
  :) 4. പുതുകവിത ഒന്നാം വാര്‍ഷികത്തോടനുബന്‍ധിച്ച് എഴുത്തുകാര്‍ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.പ്രായപരിധി ഇല്ല.1001രൂപയും,ശില്പവും,പ്രശസ്തി പത്രവുമാണു അവാര്‍ഡ്.കവിത നാല്‍പ്പത്തിഅഞ്ച് വരിയില്‍ കൂടുവാന്‍ പാടില്ല.


  രചനകള്‍ മാര്‍ച്ച് 25 നു മുമ്പായി,നാസര്‍ കൂടാളി,പി.ഒ.വാരം,കണ്ണൂര്‍,670594.എന്ന വിലാസത്തിലോ,അല്ലെങ്കില്‍ nazarkoodali@gmail.com എന്ന ഇ-മെയിലിലോ അയക്കുക.
  കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക.
  മൊബൈല്‍:9349424503


 5. ഗംഭീരം!
  എന്റെ മനസ്സില്‍ ഞാനറിയാതെ ഒളിച്ചിരുന്ന ആശയങ്ങള്‍ താങ്കള്‍ കണ്ടെടുത്തു എന്നു തോന്നി.
  പ്രണയിനി സുന്ദരിയാണെന്നു കേള്‍ക്കുന്ന സുഖം തോന്നി!
  പ്രണയിനി മിടുക്കിയാണെന്നു കേള്‍ക്കുന്ന പുളകം തോന്നി!
  അഭിനന്ദനങ്ങള്‍...


 6. പുറക്കാടാ..ഡോണ്ടു.! 7. sv Says:

  പരാജയപ്പെട്ട്‌ പോയൊരു
  രക്തസാക്ഷി തന്‍ കണ്ണീരിന്‍
  നനവ്‌ നിന്നെയനുഭവിപ്പിക്കാനാവും


  ജോഷി , നന്നായി..കവിത കൊണ്ട് നഷ്ടപെട്ടതു തിരിച്ച് പിടിക്കാന്‍ പറ്റുമോ ? വിരലില്‍ നിന്നു ഊര്‍ന്നു പോയൊരാ പ്രണയസന്ധ്യകളെ ....


 8. ഒടുവിലെന്‍ നിശബ്ദതയില്‍ നിന്ന്
  നീയൂര്‍ന്ന് പോകുമ്പോള്‍
  ഒരു കൊച്ച്‌ കവിത കൊണ്ട്‌
  നിന്നെയെണ്റ്റേത്‌ മാത്രമാക്കാനാവും...


  അതെ, അതാണ് യഥാര്‍ത്ഥ കവിതയുടെ ശക്തി....


 9. shivani Says:

  vaakkukkal nannayirikkunnu...vayicha enikkalle manasilaavuuu aa manasille vedana...eniyum ezhuthaan daivam anugrahikkatte ennu hridayapoorvam aashamsikkunnu


 10. purakkadan Says:

  പ്രിയ, ശ്രീ, അഹം, ആലുവവാല, പ്രയാസി, ശിവകുമാര്‍, എസ്‌വി, നജീമിക്കാ, ശിവാനി നന്ദി.

  എസ്‌വി ശരിയാണ്‌ എത്ര എഴുതിയാലും ചിലപ്പോള്‍ വീണ്ടെടുക്കാനാവില്ല നഷ്ടപ്പെട്ടു പോയൊരാ സ്നേഹം... എസ്‌വിയുടെ കമണ്റ്റിനുള്ള മറുപടി ഒരു പോസ്റ്റ്‌ ആയി തന്നെ ഇടേണ്ടി വരും...