ഒരു പ്രണയലേഖനം.
പ്രണയത്തിണ്റ്റെ നാളുകളില്‍ മറ്റെല്ലാം മറക്കുകയാണ്‌ നാം.. പ്രണയത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന ചിന്ത ചുറ്റുപാടുകളെ പോലും വിസ്മരിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.. കൂടുതല്‍ നന്നായി എഴുതാനാവുന്നതും പ്രണയിക്കുമ്പോള്‍ തന്നെയാണെന്ന് തോന്നുന്നു... ഉറക്കം നഷ്ടപ്പെട്ട പ്രണയദിനങ്ങളിലൊന്നില്‍ അവള്‍ക്കായി കുറിച്ചത്‌...

പ്രിയപ്പെട്ടവളേ,
ഒരിക്കല്‍ പരസ്പരം ഇഷ്ടപ്പെട്ട്‌ കഴിഞ്ഞാല്‍ പിന്നെ പ്രണയ ലേനം കൊടുക്കുന്നതിണ്റ്റെ അര്‍ത്ഥരാഹിത്യത്തെ കുറിച്ച്‌ ഒരിക്കല്‍ ഞാനും നൌഫലും ഒരു സംവാദം തന്നെ നടത്തിയിരുന്നു. ആരാണ്‌ ജയിച്ചതെന്ന്‌ ചോദിക്കരുത്‌, കാരണം --------ഇപ്പോഴും നൌഫലിണ്റ്റെ ഒരു പ്രണയലേഖനത്തിനായി കാത്തിരിക്കുന്നതില്‍ നിന്നു നിനക്ക്‌ അര്‍ഥം ഗ്രഹിക്കാം...

പക്ഷേ എനിക്ക്‌ എഴുതാതിരിക്കാനാവില്ലല്ലോ.. കാരണം നീ എണ്റ്റെ കത്തിനായി കാത്തിരിക്കുന്നത്‌ മറ്റാരെക്കാളും അറിയുന്നത്‌ ഞാനാണല്ലോ... പ്രണയത്തെക്കാള്‍ മനോഹരമായി മറ്റൊന്നുമില്ലെന്ന്‌ ആദ്യമായ്‌ പറഞ്ഞത്‌ ഞാനായിരിക്കില്ല, പക്ഷേ ഞാനിന്നറിയുന്നു പ്രണയമെനിക്കെണ്റ്റെ ജീവനേക്കാള്‍ വില പിടിച്ചതാണെന്ന്‌.. എത്രത്തോളം നിന്നെ സ്നേഹിക്കുന്നുവെന്ന്‌ എനിക്ക്‌ തന്നെ അറിയാനാവുന്നില്ല...

ഇരമ്പി വരുന്നുണ്ട്‌ തിരമാല പോല്‍, തിളച്ച്‌ മറിയുന്നുണ്ട്‌ അഗ്നി പര്‍വത ജ്വാല പോല്‍..പക്ഷേ നീ അരികിലെത്തുമ്പോള്‍ ആ തീവ്രത നിന്നെ അനുഭവിപ്പിക്കുവാന്‍ എനിക്കു കഴിയുന്നില്ലല്ലോ പെണ്ണേ... എല്ലാ പ്രണയികളും ഇങ്ങനെ അനുഭവങ്ങളിലൂടെ കടന്നു പോകുന്നവരാകുമൊ??? ഞാന്‍ നിന്നിലും നീയെന്നിലും ചേര്‍ന്നലിഞ്ഞ്‌ നാമൊന്നായ്ത്തീര്‍ന്ന്‌ തീയിട്ട്‌ പൊന്നായ്‌ തിളക്കുമെന്ന കവി വാക്യം ഓര്‍ത്തു പോകുന്നു ഞാന്‍...

എണ്റ്റെ പെണ്ണേ എന്തേ പലപ്പോഴും നീ ഒരു പ്രണയിനിയുടെ കടമകള്‍ മറക്കുന്നു, നീ തന്നെ പറഞ്ഞത്‌ പോലെ നമുക്ക്‌ പ്രണയിച്ച്‌ മുന്‍ കാലാനുഭവം ഇല്ലാത്തത്‌ കൊണ്ടാവുമോ അത്‌, അല്ലെങ്കില്‍ തന്നെ പ്രണയം ഇങ്ങനെ ആയിരിക്കണമെന്ന്‌ നമ്മെ ആരും പഠിപ്പിച്ചിട്ടില്ലല്ലൊ.. ജന്‍മാന്തര സ്നേഹത്തിണ്റ്റെ വറ്റാത്ത കടലുമായി നീ കാത്തിരിക്കുന്നത്‌ എനിക്കറിയാം പക്ഷേ വിധി നമ്മെ ഇപ്പോഴും വാക്കുകള്‍ കൊണ്ട്‌ പ്രണയം പങ്കിടാന്‍ മാത്രം അനുവദിച്ചിരിക്കുന്നു...

നിന്നെ കാണുന്ന നിമിഷത്തിലേക്കായി ഞാന്‍ കാത്തിരിക്കുന്നു എണ്റ്റെ എല്ലാ പ്രണയവും അതിണ്റ്റെ എല്ലാ വന്യതയോടെയും കാത്ത്‌ വച്ച്‌, ഒറ്റയുമ്മ കൊണ്ട്‌ നീ പൂത്തുലയുന്നത്‌ കാണുവാന്‍... ഇന്ന്‌ ഞാനെന്നെ കാണുന്നത്‌ നിണ്റ്റെ കണ്ണുകളിലൂടെയാണ്‌... നിണ്റ്റെ ഇഷ്ടാനിഷ്ടങ്ങളിലേക്ക്‌ ഞാനെന്നെ ചുരുക്കുന്നത്‌ നീയറിയുന്നുണ്ടാകുമൊ??? എണ്റ്റെ ഏകാന്തതകളില്‍, എണ്റ്റെ ചിന്തകളില്‍, എണ്റ്റെ വന്യ സ്വപ്നങ്ങളില്‍ നിറയുന്ന നിന്നെയെങ്ങനെയാണ്‌ ഞാന്‍ നിര്‍വചിക്കേണ്ടത്‌...

അറിയാത്ത ഒരായിരം വ്യഥകള്‍ എന്നെ വരിഞ്ഞു മുറുക്കുമ്പോഴും ഒന്ന്‌ മാത്രം പറയട്ടെ ഞാന്‍.. നിന്നെ ഏറെ പ്രണയിച്ചു പോകുന്നു ഞാന്‍... മറ്റെന്തിനേക്കാളും ഉപരിയായി... അല്ലെങ്കില്‍ എന്നേക്കാളുപരിയായി..
6 Responses
 1. purakkadan Says:

  ഒരു പ്രണയലേഖനം.

  നിന്നെ കാണുന്ന നിമിഷത്തിലേക്കായി ഞാന്‍ കാത്തിരിക്കുന്നു എണ്റ്റെ എല്ലാ പ്രണയവും അതിണ്റ്റെ എല്ലാ വന്യതയോടെയും കാത്ത്‌ വച്ച്‌, ഒറ്റയുമ്മ കൊണ്ട്‌ നീ പൂത്തുലയുന്നത്‌ കാണുവാന്‍... 2. നീയില്ലാത്ത ജീവിതം, മേഘങ്ങളില്‍ മറഞ്ഞു പോകുന്ന നിലാവിനെ പ്പോലെ ആയിര്‍ക്കും എന്നു കൂടി എഴുതണമായിരുന്നു.

  :)

  ഗുഡ് വര്‍ക്ക്


 3. ഉം.. ഇത് യഥാര്‍ഥത്തില്‍ ഒരു പ്രണയ ലേഖനമായിരുന്നില്ലല്ലോ അല്ലേ? എങ്കില്‍ പോസ്റ്റ് ചെയ്തത് മോശമായിപ്പോയി.. അല്ലെങ്കില്‍ ഹൃദ്യവും.. ):


 4. purakkadan Says:

  കാപ്പിലാന്‍, ഇതും കഥയൊ????

  വിനയന്‍. നന്ദി...

  നിലാവര്‍ നിസ... ഇതു ആദ്യം പോസ്റ്റ്‌ ചെയ്തതു തന്നെ ഒരു മലയാളം ഫോറത്തില്‍ ആയിരുന്നു.. അവളുടെ അനുവാദത്തോടെ തന്നെ.. ഏതാണ്ട്‌ ആറോളം പ്രണയ ലേഖനങ്ങള്‍.. സമയമനുസരിച്ച്‌ അവയൊക്കെ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കാം...


 5. പുറക്കാടാ.. ഡോണ്‍‌ടൂ..ഡോണ്‍‌ടൂ.....:)

  ഇവിടെ ഒക്കെ പോസ്റ്റ് ചെയ്തിട്ട് എന്ത് കിട്ടാനാ വല്ല SD കൊളജിലെ പിള്ളാര്‍ക്ക് വിറ്റിരുന്നെങ്കില്‍ വല്ലതും കിട്ടിപ്പോയേനേ.. പാവം പിള്ളേരും രക്ഷപെട്ടേനേ ;)