കടവ്‌...
ഞാന്‍ അമരക്കാരനായ തോണി
കടവിലടുപ്പിക്കുമ്പോള്‍
തോണിയുടെ അമരം
എനിക്കു നഷ്ടമാകുന്നു.

കടവിനോടു ചേര്‍ന്നു നില്‍ക്കുന്ന
പാഴ്മുളകള്‍ എന്നെ നോക്കി
പരിഹസിച്ചു ചിരിച്ചെന്തോ
സ്വകാര്യം പറയുകയാവാം.

തോണികള്‍ കടവിലടുക്കുമ്പോള്‍
കടവിണ്റ്റെ സ്വകാര്യതയും
കരയുടെ ഏകാന്തതയും
എന്നെന്നേക്കുമായ്‌ നഷ്ടമാവുന്നു...

എണ്റ്റെയാ കടവു
നീയായിരുന്നുവൊ?
ഒരു കടവിലുമടുക്കാത്ത
തോണിയാകുന്നുവൊ ഞാന്‍?

കാലയളവ്‌ 1996-1997, നമ്മുടെ നാട്ടില്‍ വംശനാശം വന്ന പ്രീഡിഗ്രി എന്ന ഒരുപാട്‌ പേര്‍ കൊണ്ട്‌ നടന്നിരുന്ന ആ ഡിഗ്റിക്കു പടിക്കുന്ന സമയം.. എണ്റ്റെ നാട്ടില്‍ അന്നൊന്നും ടെലിവിഷനുകള്‍ അത്ര വ്യാപകമായിട്ടില്ല, വാമൊഴിയിലൂടെ കേട്ട ഒരുപാട്‌ പ്രേമകഥകള്‍ എണ്റ്റെ മനസ്സിലും കൂടെപ്പഠിച്ച ആരോടൊക്കെയോ ഇഷ്ടങ്ങള്‍ തോന്നുവാനിടയാക്കി, ആരെ പ്രേമിക്കണമെന്നറിയാതെ ഉഴറിയ നാളിലെന്നോ കുത്തിക്കുറിച്ചത്‌...

ഇന്നത്തെ തലമുറക്ക്‌ എല്ലാമറിയാം... എങ്ങനെ പ്രേമിക്കണമെന്നറിയാം.. പ്രേമത്തെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും... സത്യത്തില്‍ അന്ന് പ്രണയമെന്ന വാക്ക്‌ എനിക്കന്യമായിരുന്നു എന്നതാണ്‌ രസകരം, കാരണം നാട്ടിന്‍ പുറത്തൊക്കെ പ്റേമം എന്നേ പറയുമായിരുന്നുള്ളൂ. ഇനിയും കൈമോശം വന്നിട്ടില്ലാത്ത ഒരു നോട്ബുക്കില്‍ നിന്ന് കണ്ടെടുത്തതാണീ വരികള്‍... ആധുനികതയുടെ കണ്ണ്‍ കൊണ്ട്‌ വായിക്കരുതെന്നപേക്ഷിക്കുന്നു...
Labels: | edit post
4 Responses
  1. സംശുദ്ധമായ ആവിഷ്ക്കാരം;
    അധുനീകത വരുത്തേണ്ട കാര്യം ഇല്ല പുറക്കാടാ.
    മനസ് തുറന്ന് എഴുതിയാല്‍ മതി.
    ആശംസകള്‍ !


  2. sv Says:

    ഒരു കടവോ കരയോ കാണാതെ ഇന്നും തുഴയുന്നു ... ഈ കരിംങ്കടല്‍... കൊള്ളാം ജോഷി.. നല്ല ആശയം.. all the best


  3. വഴിപോക്കന്‍ ഹൃദയം നിറഞ്ഞ നന്ദി..

    എസ്‌വി നമുക്ക്‌ ഉടനെ പരിചയപ്പെടാനാകുമെന്ന് കരുതുന്നു... അഭിപ്രായത്തിനു നന്ദി..