ഇങ്ങനെയും ഒരു ലോകം.
നിണ്റ്റെ പുഞ്ചിരിയില്‍ നിന്ന്‌
ഞാനൊരു ലോകം സൃഷ്ടിക്കും
താമസിക്കുവാന്‍ വീടും
ഉറങ്ങുവാന്‍ രാത്രിയും
കാവല്‍ നില്‍ക്കുവാന്‍
നായ്ക്കളും വേണ്ടാത്ത ലോകം.

നിണ്റ്റെ നെഞ്ചിലെരിയുന്ന കനല്‍
ഞാനെണ്റ്റെ കവിത ചൊല്ലിയണക്കും
എണ്റ്റെ മുറിവുകള്‍ നിണ്റ്റെ
കണ്ണീരു കൊണ്ട്‌ കഴുകിയുണക്കും..

നിണ്റ്റെയുമിനീരില്‍ നിന്നെനിക്കന്നം
നിണ്റ്റെ നിമ്‌നോന്നതങ്ങള്‍
എനിക്ക്‌ പാഠപുസ്തകം
നീയും ഞാനുമൊന്നാകുമ്പോള്‍
ലോകത്തു നാം മാത്രമാകുന്നു
നഗ്നത നമുക്കലങ്കാരമാകുമ്പോള്‍
കണ്ണടച്ച്‌ ഇരുട്ട്‌ കണ്ടെത്തുന്നവരറിയട്ടെ
ഇങ്ങനെയും ഒരു ലോകമുണ്ടെന്ന്‌.....
Labels: | edit post
4 Responses
  1. അലി Says:

    ങ്ഹാ... ഇങ്ങനേമൊണ്ടൊരു ലോകം!

    കൊള്ളാം നന്നായിരിക്കുന്നു.
    അഭിനന്ദനങ്ങള്‍!


  2. “എണ്റ്റെ മുറിവുകള്‍ നിണ്റ്റെ
    കണ്ണീരു കൊണ്ട്‌ കഴുകിയുണക്കും.. “

    അപ്പോ മുറിവു കൂടുതലുണ്ടെങ്കില്‍ ആ പാവം‌ കുറെ കണ്ണീര്‍ വാര്‍ക്കേണ്ടി വരുമല്ലൊ...!!?
    ഈ വരി വേണമായിരുന്നോ?
    നിന്റെ മുറിവുകള്‍
    ‘ഞാനെന്റ് കണ്ണീരു കൊണ്ടു
    കഴുകിയുണക്കും“.. എന്നാണെങ്കില്‍...



  3. അലി, പ്രിയ, നന്ദി രാജന്‍ വെങ്ങര, എഴുതിയതൊന്നും തിരുത്തി എഴുതാന്‍ തുനിഞ്ഞിട്ടില്ല ഇതു വരെ, നന്ദി താങ്കളുടെ അഭിപ്രായത്തിനു...