തിരികെ കിട്ടിയ സൌഹൃദം.., ഋതുഭേദങ്ങളില്‍ പരിലസിക്കുന്ന കൂട്ടുകാരിക്ക്‌.. (ഡോണ മയൂരക്ക്‌)
എത്ര ശ്രമിച്ചാലും വാക്കുകളാല്‍ പ്രകടിപ്പിക്കാനാവാത്ത ചില സന്തോഷങ്ങള്‍ നമ്മുടെ ഒക്കെ ജീവിതത്തില്‍ ഉണ്ടാവാറുണ്ട്‌.. അതില്‍ ഒന്നായിരിക്കാം ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങള്‍ നിമിത്തം എന്നോ കളഞ്ഞു പോയെന്നു കരുതിയ ഒരു നല്ല സുഹൃത്തിനെ തിരികെ കിട്ടുന്നത്‌. ചില സൌഹൃദങ്ങള്‍ അങ്ങനെയാണ്‌... വളരെ പെട്ടെന്ന്‌ വന്ന്‌ മനസ്സ്‌ കീഴടക്കുകയും പിന്നെയൊരുപാട്‌ നാള്‍ മറഞ്ഞിരിക്കുകയും ചെയ്യും.. കാണാമറയത്തിരിക്കുന്ന ഒരു നിധി പോലെ നമ്മള്‍ അത്‌ തേടി നടക്കുകയും ചെയ്യും.. ആ നിധി നമ്മളെയും തേടുന്നുണ്ടാവാം.. അപൂര്‍വ്വം ചിലര്‍ക്കേ അതു കണ്ടെത്തുവാനുള്ള ഭാഗ്യം ലഭിക്കൂ എന്നു തോന്നുന്നു.. ഇവിടെ ഞാന്‍ നിധി പോലെ കരുതിയിരുന്ന ഒരു സുഹൃത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം എന്നെ തേടിയെത്തി, നിധി, തന്നെ തിരഞ്ഞു നടക്കുന്ന ആളെ കണ്ടെത്തുന്നത്‌ പോലെയാണ്‌ എനിക്കു അത്‌ അനുഭവപ്പെട്ടത്‌.. അതു കൊണ്ട്‌ തന്നെ ആ സന്തോഷം ഇവിടെ പങ്ക്‌ വെക്കണമെന്ന്‌ തോന്നി.. കാരണം എണ്റ്റെയാ സുഹൃത്തിനെ ഒരു പാട്‌ തിരഞ്ഞു നടന്നിരുന്നു ഞാന്‍..

2004ല്‍. ഒരു പാട്‌ മോഹങ്ങളുമായി ഒരു ഫ്രീ വിസയില്‍ സൌദിയില്‍ എത്തിയ എനിക്ക്‌ പിന്നീട്‌ അഞ്ചര വര്‍ഷക്കാലം നാട്‌ കാണാനാവാതെ ജീവിക്കേണ്ടി വന്നു.. അന്നത്തെ അനുഭവങ്ങള്‍ ഒക്കെ പോസ്റ്റുകള്‍ ആക്കണമെന്ന്‌ മോഹമുള്ളത്‌ കൊണ്ട്‌ അതിലേക്ക്‌ കടക്കുന്നില്ല. ഇന്നത്തെ പോലെ ബ്ളോഗുകളൊന്നും ഇല്ലാതിരുന്ന കാലം.. ജിമെയില്‍ പോലും ഇന്‍വിറ്റേഷന്‍ വഴി മാത്രം.. അന്നു കുറെയധികം പ്രവാസികള്‍ക്ക്‌ ആശ്വാസം ആയിരുന്നു ഫോറംസ്‌.. മല്ലുവൂഡ്‌ എന്ന ഫോറത്തില്‍ (അതിനു മുന്‍പ്‌ വെള്ളിത്തിര, ചലച്ചിത്രം തുടങ്ങിയ ഫോറംസില്‍ ആണ്‌ ആരെയും കാണിക്കാതെ മനസ്സില്‍ ഒളിപ്പിച്ചിരുന്ന എണ്റ്റെ കവിതാരചന എന്ന ആഗ്രഹം വെളിച്ചം കണ്ടത്‌..അവിടെ കൂട്ടുകാര്‍ നല്‍കിയ പ്രോത്സാഹനം ആണ്‌ പുറക്കാടന്‍ എന്ന ബ്ളോഗില്‍ എന്നും കാണാനാവുക) വച്ചാണ്‌ എണ്റ്റെ കവിതകളെ ഇഷ്ടപ്പെട്ടിരുന്ന ഒരു കൂട്ടുകാരിയെ എനിക്ക്‌ കിട്ടിയത്‌ അവള്‍ അന്നു ഗഗന സഞ്ചാരി ആയിരുന്നു(സ്കൈ വാക്കര്‍).. അന്ന് കാലം 2005. ഒരു ഫോറത്തില്‍ കവിത എഴുതുന്നവര്‍ എന്ന നിലയില്‍ പരിചയപ്പെട്ടു.. പെട്ടെന്നു അടുത്തു...

മല്ലുവുഡ്‌ മറ്റൊരു പേരില്‍ രൂപാന്തരം പ്രാപിക്കുകയും അതിണ്റ്റെ കൈവഴികളായി അനേകം ഫോറംസ്‌ ഉണ്ടാവുകയും ചെയ്തു, (നമ്മുടെ കേരള കോണ്‍ഗ്രസ്സുകളെ പോലെ).. വര്‍ഷങ്ങള്‍ക്കു ശേഷം എനിക്കാ സൌഹൃദം തിരിച്ചു കിട്ടി.. വി.കെ.പ്രമോദിനെ കുറിച്ച്‌ ഞാന്‍ എഴുതിയ ലേഖനം സൈകതത്തില്‍ വായിച്ച്‌ നാസര്‍ കൂടാളിയെയും തുടര്‍ന്ന്‌ എണ്റ്റെ പ്രിയ കൂട്ടുകാരന്‍ ജസ്റ്റിന്‍ ജേക്കബ്ബിനെയും ബന്ധപ്പെട്ട്‌ എണ്റ്റെ വിവരങ്ങള്‍ ശേഖരിച്ച്‌ പുറക്കാടന്‍ ആവാം തണ്റ്റെ പഴയ കൂട്ടുകാരന്‍ എന്ന തോന്നലില്‍ മെയില്‍ ചെയ്യുകയും യാസര്‍ അറാഫത്ത്‌ അന്തരിച്ച നാളുകളില്‍ ഞാന്‍ എഴുതിയ കവിത പോലും (സൌദിയിലെ മലയാളം ന്യൂസ്‌ പ്രസിദ്ധീകരിച്ച അതിനെ കുറിച്ച്‌ ഞാന്‍ മറന്നിരുന്നു) ഓര്‍മയില്‍ നിന്ന്‌ മായാതെ സൂക്ഷിക്കുന്ന കൂട്ടുകാരി..

5 വര്‍ഷങ്ങള്‍ക്ക്‌ ശേഷം എനിക്ക്‌ തിരികെ കിട്ടിയ ആ കൂട്ടുകാരി ഇന്നു ബൂലോഗവും അതിനേക്കാള്‍ ഉപരിയായി എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന ഒരു പാട്‌ പേര്‍ക്ക്‌ സുപരിചിതയായ ഡോണ മയൂര ആണ്‌.. ഒരു കാലത്ത്‌ എണ്റ്റെ പൊട്ടക്കവിതകളെ ഇഷ്ടപ്പെട്ടിരുന്നത്‌ ഡോണ ആയിരുന്നു എന്ന്‌ അറിഞ്ഞത്‌ എന്നെ ആവേശത്തിണ്റ്റെ കൊടുമുടിയില്‍ കൊണ്ട്‌ നിര്‍ത്തുന്നു.. അന്ന്‌ ഡോണ എനിക്ക്‌ മിനു ആയിരുന്നു.. ഡോണയുടെ ചെല്ലപ്പേര്‍ (വീട്ടില്‍ വിളിക്കുന്ന പേര്‌)...

ഡോണയോട്‌..

ഗഗനസഞ്ചാരി എന്ന പേരില്‍ വന്ന നീ ആകാശം കീഴടക്കാനുള്ള മോഹവുമായി ഇടക്കെപ്പോഴോ പോയ്‌ മറഞ്ഞു.. പിന്നെ മോഹങ്ങള്‍ക്ക്‌ അവധി കൊടുക്കേണ്ടി വന്നതും ഭാര്യയും അമ്മയും എന്ന ഉത്തരവാദിത്വങ്ങളാടെ ജീവിച്ചതും പണ്ടേ നിണ്റ്റെയുള്ളില്‍ മൊട്ടിട്ടിരുന്ന വരികള്‍ കാലമറിയാതെ വന്ന ഋതുഭേദങ്ങളില്‍ പൂത്ത്‌ വിടര്‍ന്ന്‌ പരിലസിച്ചതും ഒക്കെ അറിയാതെ പോയി..നിണ്റ്റെ വരികള്‍ ഇന്ന്‌ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.. ഞാന്‍ പലപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ഡോണമയൂര എന്ന കവയത്രിയുടെ വരികള്‍ ലോകം അറിയുന്നതിനു മുന്‍പേ ഞാന്‍ അറിഞ്ഞിരുന്ന എണ്റ്റെ കൂട്ടുകാരിയുടേതായിരുന്നു എന്ന തിരിച്ചറിവ്‌ നല്‍കുന്ന സന്തോഷം ഞാന്‍ ആദ്യം പറഞ്ഞത്‌ പോലെ വാക്കുകള്‍ക്ക്‌ അതീതമാണ്‌. തിരിച്ചു കിട്ടിയ ഈ സൌഹൃദം എന്നും ഉണ്ടാവണം എന്ന ആഗ്രഹം മാത്രമിപ്പോള്‍ എനിക്ക്‌.. ഒരുപാട്‌ എഴുതണമെന്നുണ്ട്‌, പക്ഷേ വാക്കുകള്‍ മനസ്സിനു പകരമാവില്ലല്ലോ..

അവസാനമായി..
ഒത്തിരി നന്ദി സൈകതത്തിണ്റ്റെ അണിയറക്കാരായ ജസ്റ്റിനും നാസര്‍ കൂടാളിക്കും..
12 Responses
 1. എന്താ ഇപ്പൊ പറയ്കാ.


 2. ഒരു സൌഹൃദം വീണ്ടും കൂട്ടിച്ചേര്‍ക്കാന്‍ കാരണമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം


 3. meera Says:

  wow!!! am so happy to know this...

  mattonnum paryan vakkukal ella


 4. purakkdan
  thante friend ne kittiyathil njanum santhoshikkunnu.
  ennem kuute onnu parichayappeduththuka .avarute writings


 5. purakkadan Says:

  ഡോണയുടെ ബ്ളോഗ്‌ ലിങ്ക്‌ ഇടുവാന്‍ മറന്നു ഞാന്‍...

  http://rithubhedangal.blogspot.com/


 6. മയൂര Says:

  നിനക്ക് ജീവിച്ചിരിക്കണമെന്ന് ഒരു ആഗ്രഹവും ഇല്ലേ. ഇടിച്ച് കൂമ്പ് വാട്ടണോ? എന്തോക്കെയാണീ എഴുതി വച്ചിരിക്കുന്നത് :)

  അന്നതെ കമ്യൂണിറ്റിയില്‍ ജോഷിയുടെ കവിതകള്‍ വായിച്ചിരുന്നത് കൊണ്ട് തന്നെ ജോഷി എന്ന പേരില്‍ എഴുതുന്നവരെ ശ്രദ്ധിക്കുമായിരുന്നു. യാസര്‍ അറാഫത് മരിച്ച സമയത്താണു ജോഷിയുടെ അറാഫത്തിനെ കുറിച്ചുള്ള കവിത അച്ചടിച്ച് വന്നതും, കമ്മ്യുണിറ്റിയില്‍ ചായക്കട എന്ന ത്രഡില്‍ നമ്മളെല്ലാം ആ സന്തോഷത്തില്‍ ആര്‍മാദിച്ചതും.

  ഓണത്തിനിടയിലെ പുട്ടുക്കച്ചവടമായാണ് പലരം അവിടത്തെ സാഹിത്യം ത്രഡ്/ടോപ്പിക്ക് കണ്ടിരുന്നതെന്ന് തോന്നുന്നു. സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തു കാണാന്‍ വരുന്നവര്‍ക്ക് എങ്ങിനെ കവിതകള്‍ ദഹിക്കാനാണ്, അല്ലെ :)

  പലപ്പോഴും അപ്പ്ഡേറ്റില്ലാതെ സാഹിത്യം ത്രഡ് മറ്റു ത്രഡുകള്‍ക്കിടയില്‍ നിന്നും മറഞ്ഞു പോകുമ്പോള്‍ എന്തോക്കെയോ ഞാനും അവിടെ എഴുതി ഇട്ടിരുന്നു. റീസന്റ്ലീ അപ്പ്ഡേറ്റഡ് ടോപ്പിക്സ് എന്ന പേരില്‍ മുകളില്‍ വന്നു കിടക്കുമല്ലൊ എന്നോര്‍ത്ത്. എന്തൊക്കെയായിരുന്നു എഴുതിയതെന്ന് ഓര്‍മ്മയില്ല, ഒന്നും സൂക്ഷിച്ചു വച്ചിട്ടുമില്ല. ഒരു പിടി നല്ല സുഹൃത്തുകളെ ഇപ്പോഴും ഓര്‍ക്കുന്നു, നിന്നെയും :)

  ജോഷി ഇപ്പോഴും എഴുതാറുണ്ടെന്നറിഞ്ഞതില്
  നല്ല സന്തോഷം തോന്നുന്നു, ഇപ്പോള്‍ വീണ്ടും കണ്ടുമുട്ടാന്‍ കഴിഞ്ഞതിലും‍. അന്നത്തെ വരികളില്‍ നിന്നും ജോഷിയുടെ ഇന്നത്തെ വരികള്‍ വളരെ വ്യത്യസ്ഥത പുലര്‍ത്തുന്നു. എന്നും നിനക്ക് നല്ലതുമാത്രം വരട്ടെ, പ്രര്‍ത്ഥനകള്‍. :) 7. പുറക്കാടാ,
  മയൂര വന്നു. എന്‍റ ബ്ലോഗില്‍. താന്‍ എന്‍റ പുതിയ
  പോസ്റ്റ് കണ്ടില്ലേ?


 8. രവി Says:

  ..
  എന്താപ്പൊ പറയ്ക.. :)
  ..


 9. ഈ ബൂലോകത്ത് ഇങ്ങനെയൊക്കെ നടക്കുന്നുണ്ടായിരുന്നോ??


 10. purakkadan Says:

  ബൂലോഗം എന്നത്‌ കുമാരേട്ടന്‍ കണ്ട ചില പുലികളും മറ്റു ചില കൂതറകളും മാത്രം നിറഞ്ഞ ഒരു പൊട്ടക്കിണര്‍ ആണെന്നു കരുതിയോ... അതിനൊക്കെ അപ്പുറം ഒരു ലോകമുണ്ട്‌.. ബൂലോക പുലികള്‍ കാണാതെ പോകുന്ന ഒരു ലോകം.. കുമാരേട്ടനെ പോലുള്ള പല പുലികളും കാണാതെ പോകുന്ന ഒരു ലോകം... ബ്ളോഗില്‍ വന്നതിനും കമണ്റ്റ്‌ ഇട്ടതിനും നന്ദി..


 11. illichira Ajayakkumar Says:

  very interesting......