ഓര്‍മകള്‍ വില്‍പ്പനയ്ക്ക്‌...
ഓര്‍മകള്‍ വില്‍ക്കാനുണ്ട്‌.
നല്ല വില കിട്ടുമെങ്കില്‍ മാത്രം..

ശൈശവത്തില്‍ മണ്ണു തിന്നതിണ്റ്റെ
കൌതുകമുള്ള ഓര്‍മകള്‍...
അടിക്കാന്‍ പിടിച്ച അമ്മയുടെ ദേഷ്യം
ഒരു നോട്ടം കൊണ്ടലിയിച്ചത്‌.

ബാല്യത്തിലേറ്റ്‌ വാങ്ങിയ
ചൂരല്‍ക്കഷായത്തിണ്റ്റെ കയ്പ്പ്‌

കൌമാരത്തില്‍,
ആദ്യത്തെ കത്ത്‌ കൊടുത്തതും
തിരിച്ചു വന്നയാ
ദഹിപ്പിക്കുന്ന നോട്ടവും..

വാക്കുകള്‍ക്കിടയിലൊളിപ്പിച്ച
മൌനത്തിനൊപ്പം
ഒരു മയില്‍പ്പീലിത്തുണ്ട്‌
പുസ്തകത്തില്‍ വച്ചത്‌..

ഉടഞ്ഞു ചിതറിയ
ഒരു കുപ്പിവള സമ്മാനിച്ച
മായാത്ത മുറിപ്പാടുകള്‍..

പ്രസിദ്ധീകരണ യോഗ്യമല്ലെന്നറിയിച്ച്‌
തിരികെയെത്തിയ ആദ്യ കവിത,
യൌവനത്തിലെയാദ്യ ചുംബനത്തില്‍
കൂമ്പിയ കണ്ണുകളുമായി
അവള്‍ നിന്നത്‌..

ആദ്യ രതിയുടെ
അടക്കിപ്പിടിച്ച നൊമ്പരം..

കനലെരിയും പ്രവാസ ചൂളയിലെന്നോ
മനസ്സിണ്റ്റെ കോണില്‍
കവിതകള്‍ പുകഞ്ഞുയര്‍ന്നത്‌..

ഓര്‍മകേളെറെ
വാങ്ങുവാനാളില്ലാതെ
ചുമന്ന്‌ നടക്കാന്‍ തുടങ്ങിയിട്ട്‌,,

ചുമടിറക്കുവാന്‍ നേരമായ്‌
മറവിയുടെ ശ്മശാനത്തില്‍
കുഴിച്ച്‌ മൂടും മുമ്പേ....
Labels: | edit post
4 Responses
  1. ആ ഓർമ്മകൾക്ക് എന്തു മധുരമാണിന്ന്.


  2. ആ ഓർമ്മകൾക്ക് എന്തു മധുരമാണിന്ന്.


  3. മധുരമുള്ള ഓര്‍മ്മകള്‍.

    മാധുര്യമുള്ള കവിത.


  4. Mukil Says:

    നല്ലത്..