ചില കുറുങ്കവിതകള്‍ കൂടെ
അമ്മ

സ്വാന്തനത്തിന്‍
അമൃത സ്പര്‍ശമായ്‌
സഹനത്തിന്‍ പര്യായമായ്‌
കരിയും പുകയുമേറ്റ്‌...
നീ തന്നൊരന്നത്തില്‍
കണ്ണീരുപ്പു രുചിച്ചതോര്‍ക്കുമ്പോള്‍
അറിയാതെ നിറയുന്നെന്‍ മിഴികള്‍...

മെഴുകുതിരി

മെഴുകുതിരി നാളങ്ങള്‍
ഉലയുമ്പോള്‍ ഞാനെണ്റ്റെ
ബാല്യത്തിലെക്കൊരു യാത്ര പോകും...
ചിലപ്പോഴൊക്കെ ഞാനുമിതു പൊലെ
ഉരുകി ഉരുകി.....

യാത്ര

അതിരുകളില്ലാത്ത
ആകാശം കീഴടക്കാന്‍
പുറപ്പെട്ടു പോകുന്ന
ഓരൊ യാത്രക്കുമൊപ്പം
ഭുമിയിലൊരു നെഞ്ചിടിപ്പ്‌
കൂട്ടിനുണ്ടാകും....

ബാല്യം

മണലില്‍ വരച്ചതൊക്കെയും
കടലെടുത്തു പോയ്‌
മനസ്സില്‍ വരച്ചതൊക്കെയും
കൈമോശം വന്നു പോയ്‌
കൊതിക്കുന്നു മനസ്സ്‌
ഇനി വരാത്തൊരാ
ബാല്യത്തിനായ്‌...

കാത്തിരിപ്പ്‌

വഴിക്കണ്ണുമായിന്നും
ഇരിപ്പുണ്ടാകും ചിലപ്പോള്‍
എന്നെയും കാത്ത്‌,
യൌവനത്തിലെന്നോ
എന്നില്‍ നിന്നും
അറുത്തു മാറ്റപ്പെട്ടവള്‍....
Labels: | edit post
2 Responses
  1. noonus Says:

    തേങ്ങ എന്റെ വക.... മെഴുകുതിരി നാളങ്ങള്‍
    ഉലയുമ്പോള്‍ ഞാനെണ്റ്റെ
    ബാല്യത്തിലെക്കൊരു യാത്ര പോകും...
    ചിലപ്പോഴൊക്കെ ഞാനുമിതു പൊലെ
    ഉരുകി ഉരുകി.....


  2. മനോഹരമായ കുഞ്ഞു കവിതകള്‍ വളരെ ഇഷ്ടമായി.
    കൂടുതല്‍ വായനക്കായി വീണ്ടും വരാം....