ഒരു കവിതയെഴുതണമെന്നുണ്ട്‌, നിനക്കായി മാത്രം....
ഒരു കവിതയെഴുതണമെന്നുണ്ട്‌
നിനക്കായി മാത്രം..
വൃത്തവും അലങ്കാരവും,
ഛന്ദസ്സും കാവ്യഭംഗിയുമില്ലാതെ..

എണ്റ്റെ വികാരങ്ങള്‍
മാത്രം കുത്തിനിറച്ച്‌,
വിചാരങ്ങളില്‍
നിന്നെ മാത്രം ആവാഹിച്ച്‌

എണ്റ്റെ വിഭ്രമാകാശത്ത്‌
ഉരൂണ്ടുകൂടി, കറുത്തിരുണ്ട
മേഘങ്ങളില്‍ നിന്ന്‌
അറിയാതെ നിപതിച്ച്‌
നിണ്റ്റെ നെറുകയില്‍
ചുംബിച്ചുടയുന്നയെന്‍
മോഹത്തുള്ളികളെ കുറിച്ച്‌

പ്രണയിക്കുവാനിന്ന്‌
ലിപികള്‍ക്കപ്പുറം,
വാക്കുകള്‍ക്കപ്പുറം,
ശരീരഭാഷ തിരയുന്ന
കലിയുഗത്തെക്കുറിച്ച്‌

നിണ്റ്റെ ശൂന്യമായ മനസ്സില്‍
എനിക്കായൊരുക്കിയിരിക്കുന്ന
ഗ്രീഷ്മത്തിന്‍ തലോടലാല്‍
വരണ്ടുണങ്ങിയ താഴ്‌വര പോല്‍
ഒന്നുമില്ലാത്ത ഇടത്തെക്കുറിച്ച്‌

നീ പോലുമറിയാതെ പോകുന്ന
എണ്റ്റെ പ്രണയത്തെക്കുറിച്ച്‌
നിനക്കായി മാത്രം...
Labels: | edit post
3 Responses
 1. രവി Says:

  ..
  “നിനക്കായ്” ഒന്നല്ല
  രണ്ടല്ല, അനേകമനേകം
  കവിതകള്‍ വിരിയിക്കൂ..

  അതില്‍ വൃത്തമല്ല
  ചന്ദസ്സല്ല
  സ്നേഹത്തിന്‍
  നനുത്ത സ്പര്‍ശം മാത്രം

  വേറൊന്നുമല്ല
  നനുത്ത സ്പര്‍ശം മാത്രം..
  ..
  ആശംസകള്‍..
  ..


 2. നീ പോലുമറിയാതെ പോകുന്ന
  എണ്റ്റെ പ്രണയത്തെക്കുറിച്ച്‌
  നിനക്കായി മാത്രം...


 3. ഒരു മറുപടിയെഴുതണമെന്നുണ്ട്. ജോഷിക്കായ് മാത്രം.

  പക്ഷെ അതു നേരത്തെ എഴുതിയിരുന്നു. അതു കൊണ്ട് ഇതു മതി.