പ്രവാസികള്‍ക്ക് കവിത പലപ്പോഴും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്, ചൊല്‍ക്കവിതകള്‍, കാസറ്റ് കവികള്‍ എന്നൊക്കെ പരിഹസിക്കുമ്പോള്‍ പോലും നല്ല കവിത കേട്ടാല്‍ ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല എന്നു തോന്നുന്നു. എന്തായാലും എനിക്കു ഏറെ ഇഷ്ടപ്പെട്ട കവിതകളില്‍ ഒന്നായിരുന്നു രേണുക.. അതിണ്റ്റെ രചയിതാവ് എന്ന നിലയില്‍ കാട്ടാക്കടയെ കാണുവാനും പരിചയപ്പെടുവാനും, നേരില്‍ ചൊല്ലി കേള്‍ക്കുവാനും ഒക്കെ കൊണ്ട് നടന്ന മോഹം ഒടുവില്‍ സാക്ഷാല്‍ക്കരിക്കാനായി, കഴിഞ്ഞ മാസം നടന്ന ഇടപ്പള്ളി മീറ്റിലൂടെ..
മീറ്റിനെ പലരും തള്ളി പറയുമ്പോഴും വിമര്‍ശിക്കുമ്പോഴും എനിക്ക് കിട്ടിയ ഇത്തരം നല്ല അനുഭവം മാത്രം മതി ഈ മീറ്റ് എക്കാലവും ഓര്‍മയില്‍ തങ്ങി നില്‍ക്കാന്‍.. അതു കൊണ്ട് തന്നെയാണ് മീറ്റ് സംബന്ധിയായ വിഷയങ്ങളില്‍ ചിലപ്പോഴൊക്കെ വെട്ടിത്തുറന്ന്, പരുഷമായി തന്നെ എനിക്ക് പ്രതികരിക്കേണ്ടി വന്നത്. ഇനിയെങ്കിലും മീറ്റിനെ കണ്ണടച്ച് എതിര്‍ക്കുന്നവര്‍ അതിണ്റ്റെ നല്ല വശങ്ങള്‍ കാണാതെ പോകരുത് എന്നാണ് എനിക്കു പറയാനുള്ളത്...
പറയാന്‍ മറന്നത്: എണ്റ്റെ പഴയ ഗ്ളാമറിനു ഒരല്‍പ്പം കോട്ടം തട്ടിയിട്ടുണ്ട്, അതു കൊണ്ട് പണ്ട് ഞാന്‍ അയച്ചു തന്ന ഫോട്ടമിലെ എന്നെ മനസ്സില്‍ കരുതിയാല്‍ മതി എന്നു ഫാന്‍സിനോട് അപേക്ഷിക്കുന്നു..
Subscribe to:
Post Comments (Atom)
മീറ്റിനെ ആരും ഇപ്പോൾ തള്ളിപ്പറയുന്നില്ല പുറക്കാടാ.
ഓരോരുത്തർക്കും ഓരോ നല്ല കാര്യമെങ്കിലും പറയാനുണ്ട്, മീറ്റിനെപ്പറ്റി....
ബ്ലോഗർമാരുടെ എണ്ണം കുറഞ്ഞുപോയി എന്നതൊഴിച്ച് മറ്റെല്ലാകാര്യത്തിലും ഞാൻ ഹാപ്പിയായിരുന്നു.
ആശംസകൾ!
ഞാന്‍ ഉദ്ദേശിച്ചത് ആദ്യം ഉണ്ടായ വിവാദങ്ങളെയാണ് ജയേട്ടാ.. എല്ലാം ഭംഗിയായി കലാശിച്ചതില്‍ നമുക്ക് ആശ്വസിക്കാം..
മുരുകൻ കാട്ടാക്കടയുടെ കൂടെ നിന്നൊരു ഫോട്ടോയെടുക്കാനും കവിതയെ ഇഷ്ടപ്പെടാനും കഴിഞ്ഞില്ലേ.
മീറ്റിനാളു കുറയുന്നതിനു കാരണം ആക്റ്റീവ് ബ്ലോഗർന്മാർ കൂടുതലും കേരളത്തിനു പുറത്തല്ലേ.
ബ്ലോഗ് മീറ്റുകളെ ആരും എതിര്‍ക്കുന്നില്ലല്ലൊ. കൂടിച്ചേരലുകളും അതില്‍ പരമാവധി പേര്‍ പങ്കെടുക്കുന്നതും നല്ലതല്ലെ. ഇതൊക്കെ ജീവിതത്തില്‍ കിട്ടുന്ന നല്ല അനുഭവങ്ങളല്ലെ...
aashamsakal......
പണ്ട് ഗ്ലാമര്‍ ഉണ്ടായിരുന്നു എന്ന് സ്വയം പ്രഖ്യാപിച്ചാല്‍ മതിയോ.