വേനൽ, വേഗം,മഴ (ചില കുഞ്ഞു വരികൾ..)
1. കൊടും വേനൽ
പുഴയുടെ മാറിൽ
ചിത്രങ്ങൾ വരഞ്ഞു കൊണ്ടേയിരിക്കുന്നു..
 2. ഘടികാരമേ,
നിന്റെ സൂചികൾക്കെന്തിനീ വേഗം..
3. മഴേ,
നീയൊന്നു വന്നെങ്കിൽ
നനഞ്ഞില്ലാതായേനെ ഞാൻ.....
 
7 Responses
 1. ajith Says:

  1) മണല്‍ മാഫിയയുടെ സന്തോഷകാലം
  2) അവധിയ്ക്ക് വന്ന ഗള്‍ഫുകാരന്‍
  3) മണ്ണാങ്കട്ടയുടെ കവിത 2. കരിഞ്ഞില്ലാതാകാനെ യോഗമുള്ളൂ


 3. കവിത ഇഷ്ടമായി. അജിത് സാറിന്റെ കമന്റ് അതിലേറെ.

  ശുഭാശംസകൾ...
 4. bhattathiri Says:

  ജീവജലമെല്ലാമൊക്കത്തു വച്ചൊരാ –
  കാർമേഘ കൂട്ടങ്ങളെങ്ങുപോയി
  മനുഷ്യന്‍റെ തൊണ്ട വരണ്ടുകിടക്കുമ്പോ–
  ളുയിരറ്റു കുഞ്ഞുങ്ങൾ നിന്നിടുമ്പോൾ
  തളിരുകളൊക്കെക്കൊഴിഞ്ഞൊരു
  മാന്തോപ്പിൽ കുയിലുകൾ
  പാടിത്തളർന്നിടുമ്പോൾ ....
  വെട്ടിപ്പോയ മഴക്കാടുകളുടെ
  വേരന്വേഷിച്ചലയുന്നു
  ഒറ്റക്കിന്നു മഴക്കാറെന്നി –
  ട്ടിറ്റിറ്റശ്രു പൊഴിക്കുന്നു
  സൂര്യനും ചന്ദ്രനുമിക്കഥ കേൾക്കെ –
  ബ്ബധിരത ഭാവിച്ചലയുന്നു നേതാക്കൾ.