അമ്മ..
അമ്മ ഒരു കടുങ്കെട്ട്..
എത്ര അയയ്ക്കാന്‍ നോക്കിയാലും
മുറുകെപ്പിടിച്ച്
വരിഞ്ഞ് മുറുക്കുന്നത്..

പതിച്ചിയെന്നോ
ഡോക്ടറെന്നോ
നഴ്സ് എന്നോ
ഒക്കെ പേരുള്ളവര്‍
അറുത്തെറിഞ്ഞെന്നോ
മുറിച്ചു മാറ്റിയെന്നോ
മറ്റോ പറഞ്ഞു കേട്ടിട്ടുണ്ട്
പൊക്കിള്‍ക്കൊടി ബന്ധമൊന്നൊക്കെ..

ഇനി ഭാര്യയാണു ജീവിതമെന്നും
അതൊടുക്കത്തെ കെട്ടാണെന്നും
ആരൊക്കെയോ പറഞ്ഞ് പോയിട്ടുണ്ട്

അവരില്‍ ചിലരൊക്കെ
എന്നേ അഴിച്ചു വച്ചു
ഭാര്യ എന്ന വെറും കെട്ടിനെ,
അവള്‍ക്കോ അവനോ
അഴിക്കാവുന്ന.
എന്നേക്കും വേണ്ടെന്ന് വെക്കാനാവുന്ന
ചില വെറും കെട്ടിനെ..

പക്ഷേ എത്ര ശ്രമിച്ചാലും
അറുക്കാനാവാത്ത
അഴിക്കാനാവാത്ത
കടുങ്കെട്ടാണു അമ്മയെന്ന്
ആരും പറഞ്ഞ് തരേണ്ടതില്ല..

ഒന്നൊന്നര കെട്ടായി പോയില്ലേ
എന്റെ അമ്മേ..
5 Responses

  1. ajith Says:

    അമ്മ മാത്രം


  2. AnuRaj.Ks Says:

    ഭാര്യമാരാണല്ലോ പിന്നെ അമ്മമാരാകുന്നത്...


  3. അനു രാജ് പറഞ്ഞത് ശരിയാ, ഭാര്യ ആണല്ലോ അമ്മ ആവുന്നത്, അത് കൊണ്ടാണല്ലോ ഭാര്യമാര് ഇന്നും വംശ നാശം കൂടാതെ കാണപ്പെടുന്നത്, അല്ലെങ്കിൽ പിന്നെ കാമുകി പോരെ! നന്നായി കവിത