നുണയും നഗ്നവുമായ പ്രണയം.
പ്രണയം ഒരു നുണയായിരുന്നു...
ചിലവാകില്ലെന്നറിഞ്ഞിട്ടും
കീശയില്‍ സൂക്ഷിച്ച
കളഞ്ഞു കിട്ടിയ കള്ളനാണയം പോല്‍.

പ്രണയത്തിന്‍ കാണാച്ചിറകേറി
പറന്നൊരു മേഘമണയാന്‍ വിസമ്മതിച്ചത്‌
ഹൃദയമിടിപ്പ്‌ കൂടുമെന്നു ഭയന്നത്രെ.

ചായക്കൂട്ടില്‍ വിരല്‍ത്തുമ്പ്‌ മുട്ടിയ നേരം
മനം വിറയാര്‍ന്നത്‌ നിന്‍ രൂപമെന്‍
ക്യാന്‍വാസില്‍ പതിയുമെന്ന്‌ ഭയന്നത്രെ.

ചാരത്തിരിക്കവേയൊരു
താരാട്ടിന്നീണം മൂളുവാന്‍ മറന്നത്‌
നീയെന്‍ മാറിലൊരുകുഞ്ഞു പ്രാവായ്‌
കുറുകുമെന്നു ഭയന്നത്രെ.

എല്ലാം നുണയായിരുന്നു.
പൂക്കള്‍ക്കും പൂമ്പാറ്റകള്‍ക്കു-
മൊരേ നിറം തെളിഞ്ഞ
കുരുടണ്റ്റെ പകല്‍ക്കിനാവ്‌ പോല്‍.

പ്രണയം നഗ്നവുമായിരുന്നു.
പൂര്‍ണമാവാത്ത ആദ്യരതിയുടെ
അടക്കിപ്പിടിച്ച തേങ്ങല്‍ പോല്‍.

അലഞ്ഞു മെലിഞ്ഞ കാലുകളാല്‍
വിങ്ങി നില്‍ക്കുമിടവഴികളിലൂടെ
നിലയ്ക്കാത്ത കാമനകള്‍ തേടിയലഞ്ഞത്‌.

ഗഹനചിന്തകള്‍ക്കറുതിയേകി
നിന്നോര്‍മ്മകള്‍ മുഷിപ്പിച്ച
പകലുകള്‍ സ്വയംവരിച്ചൊരു
ദീര്‍ഘചുംബനം കൊതിച്ചത്‌.

നുണയും നഗ്നവുമായിരുന്നു പ്രണയം..
തിരശ്ശീലയില്ലാതരങ്ങേറുന്നയീ നിഴല്‍ നാടകം
നിന്നെയും കാണികളെയും
രസിപ്പിക്കുക തന്നെ ചെയ്യും കാരണം
നിറം മാറ്റങ്ങള്‍ തിരിച്ചറിയാതെ പോകുന്ന കാലമാണിത്‌.
Labels: | edit post
13 Responses
  1. പ്രണയം ഒരു നുണയായിരുന്നു...

    അതാണെനിക്കേറ്റവും ഇഷ്ടപ്പെട്ട വരി.
    എല്ലാ പ്രണയങ്ങളും നുണയല്ലല്ലോ അല്ലേ?


  2. ശ്രീ Says:

    ‘നിറം മാറ്റങ്ങള്‍ തിരിച്ചറിയാതെ പോകുന്ന കാലമാണിത്‌.’

    നല്ല വരികള്‍‌.
    :)


  3. “ചാരത്തിരിക്കവേയൊരു
    താരാട്ടിന്നീണം മൂളുവാന്‍ മറന്നത്‌
    നീയെന്‍ മാറിലൊരുകുഞ്ഞു പ്രാവായ്‌
    കുറുകുമെന്നു ഭയന്നത്രെ. “

    മനോഹരമായാ വരികള്‍
    ആശംസകളോടെ


  4. കള്ളം ഇല്ലാതെ പ്രണയത്തിനു ഇത്രയും ജീവന്‍ പകരുന്ന ഒന്നും തന്നെ ഇല്ല...
    എന്നാല്‍ കള്ളം തോടതിരിക്കുന്നത്തിലാണ് പ്രണയത്തിനു വിജയം/...


  5. sv Says:

    പുറക്കാടന്‍, ഒരു പ്രണയനൈരാശ്യത്തിന്റെ സുഗന്ധം ഉണ്ട് വരികള്‍ക്കു. ശരിയാണോ? പൂര്‍ണ്ണമാകാത്ത പ്രണയം ആണു ഏറ്റവം സുങരം..മലകയറി കഴിഞ്ഞാല്‍ തീര്‍ന്നു ആവേശം.. ത്രില്‍.. എല്ലാം. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു


  6. പ്രണയം നുണയാണോ?

    കവിത ഇഷ്ടമായി


  7. വാല്‍മീകി മാഷെ, എല്ലാ പ്രണയവും നുണയല്ല, അല്ലെങ്കില്‍ ഒരു പ്രണയവും നുണയല്ല... സത്യത്തില്‍... ഒരിക്കല്‍ പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയോട്‌ ഞാനെണ്റ്റെ മനസ്സ്‌ തുറന്നു... ഏറെ നാളത്തെ ആലോചനക്ക്‌ ശേഷം...

    അപ്പോള്‍ ആണ്‌ ആ കുട്ടി എന്നോട്‌ എണ്റ്റെ പരിതസ്ഥിതികള്‍ അന്വേഷിക്കുന്നത്‌.. സൌഹൃദത്തില്‍ ഇല്ലാതിരുന്ന പലതും അപ്പോള്‍ മറ നീക്കി പുറത്ത്‌ വന്നു... മതവും ജാതിയും എല്ലാം... അന്യ മതസ്തര്‍ എന്നു കണ്ടപ്പോള്‍ ആയിരിക്കാം ഇല്ലാത്ത ഒരു പ്റണയത്തിണ്റ്റെ കഥ അവള്‍ എന്നോട്‌ പറഞ്ഞത്‌... ഒരു വര്‍ഷം മുന്‍പ്‌ നമ്മള്‍ കണ്ട്‌ മുട്ടിയിരുന്നെങ്കില്‍ എണ്റ്റേതാവുമായിരുന്നു എന്നും...

    നുണയായിരുന്ന പ്രണയം ഒരിക്കലും എണ്റ്റേതല്ല... എനിക്കറിയാം അവള്‍ക്ക്‌ ഇപ്പോഴും ആരോടും പ്രണയമില്ല എന്ന്, ഉണ്ടായിരുന്നുവെങ്കില്‍ മാതാപിതാക്കള്‍ അവള്‍ക്ക്‌ അമേരിക്കക്കാരനായ ഒരു ഡോക്ടറെ തപ്പി ഇപ്പോഴും അലയില്ലല്ലോ...

    യഥാര്‍ത്ഥ പ്രണയം ഒരിക്കലും നുണയാകുന്നില്ല, ചിലപ്പോള്‍ നഗ്നമായേക്കാം അത്‌...

    നന്ദി, വായിക്കുവാനും അഭിപ്രായം അറിയിക്കുവാനും സന്‍മനസ്സ്‌ കാട്ടിയതിന്‌....


  8. ശ്രീ, മാണിക്യം, അരുണ്‍, എസ്‌വി, പ്രിയാ നന്ദി... ചില വരികളെങ്കിലും നിങ്ങള്‍ക്ക്‌ ഏവര്‍ക്കും ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്‌...

    എസ്‌വി, എണ്റ്റെ വിശദീകരണത്തില്‍ തൃപതനാണെന്ന് കരുതുന്നു...


  9. പുറക്കാടന്‍, നന്നായിരിക്കുന്നു കവിത..


  10. നന്നായി..
    എന്നല്ല..! സത്യം..!

    S.V യുടെ കമന്റിനോടു പൂര്‍ണ്ണമായും യോജിക്കുന്നു..:)


  11. പുറക്കാടാ,
    അനുഭവത്തില്‍ നിന്നാണൊ... :)
    ചൂടു വെള്ളത്തില്‍ വീണ പൂച്ച....


    നന്നായിട്ടോ..


  12. ഗോപന്‍, പ്രയാസി, നജീമിക്ക നന്ദി.. ആക്സ്മികമായി വന്നു ഭവിച്ച തിരക്കുകള്‍ കാരണം ഇങ്ങോട്ട്‌ എത്തുവാന്‍ സാധിച്ചില്ല...


  13. Anonymous Says:

    Hi Purakkadan, you are also a liar.
    Anyway good ‘kavitha’,

    Love is like a beautiful song……?