ചില അടക്കം പറച്ചിലുകള്‍ ..
ചില അടക്കം പറച്ചിലുകള്‍ ..

അമ്മയടക്കം
ചിലരൊക്കെ
എന്നോട്
കേട്ടും കേള്ക്കാതെയും
പറയുന്നത്.

ചില അടക്കം പറച്ചിലുകള്‍
കേള്‍ക്കാനിഷ്ടമില്ലാത്തത്..

എനിക്ക് എന്നോട് പറയാനാവാത്തത്..
കേള്‍ക്കണമെന്ന് ഒട്ടുമേ
ആശിക്കാത്തത്..

നീ നന്നാവണം
നീ നന്നാവണം
നീ നന്നാവണം

എവിടെ??

നിന്നെ കണ്ട് പഠിക്കണം
നിന്നെ കണ്ട് പഠിക്കണം
നിന്നെ മാത്രം കണ്ട്
നിന്നെ മാത്രം കണ്ട് പഠിക്കണം

അതും എവിടെ?

എനിക്ക് എന്നോട് പറയാനാവുന്നത്
നിങ്ങളോടും,
അമ്മയോട് പറയാനാവാത്തത്..

എന്നെ കണ്ടൊന്നും പഠിക്കല്ലേ..
എന്നെ കണ്ടൊന്നും പഠിക്കല്ലേ..
എന്നെ മാത്രം കണ്ട് പഠിക്കല്ലേ..

ലോകമത്ര ചെറുതൊന്നുമല്ല..
പഠിക്കേണ്ടിയിരിക്കുന്നത്
അത്ര ചെറുതൊന്നുമല്ല എന്നല്ല
വലുതയേക്കാനും മതി..

എത്ര മാത്രമെന്ന്
കണ്ടറിയേണ്ടിരിക്കുന്ന,
കൊണ്ടറിയേണ്ടിയിരിക്കുന്ന
അടക്കം പറച്ചിലുകള്‍ക്കപ്പുറം
നീയും ഞാനും എത്തിച്ചേരേണ്ടിയിരിക്കുന്ന
വിശാലമായ ലോകങ്ങള്‍ ..
8 Responses
  1. അര്‍ഥവത്തായ അടക്കം പറച്ചിലുകള്‍



  2. ajith Says:

    കണ്ടു പഠിയ്ക്കൂ


  3. പാഠം പൂത്ത കാലം....

    നല്ല കവിത

    ശുഭാശംസകൾ...


  4. ഉപദേശം ചിലവില്ലാത്തത്


  5. Mukesh M Says:

    ഇത്രയൊക്കെ ഉപദേശിച്ചിട്ടും ?

    ചിന്തനീയം !!


  6. Meera..... Says:
    This comment has been removed by the author.

  7. Meera..... Says:

    പുരക്കടാ... ഈ അടക്കം പറച്ചിലിനും ഒരു മൂര്ച്ചയുണ്ട് ......... നന്ദി