28
Sep 2013
ചില വലകൾ ....
സ്നേഹം കൊണ്ടോ
വിദ്വേഷം കൊണ്ടോ
ചിലർ നെയ്യുന്ന
ചില വലകളുണ്ട്...
ചിലന്തി വലകളോട്
ഒരിക്കലും ഉപമിക്കാനാവാത്തത്
അതിന്റെ ഇഴകളും
കണ്ണികളും
പകൽ പോലും കാണാനാവാത്തത്..
ഒരു സ്വപ്നത്തിൽ പോലും
നിനയ്ക്കാത്തത്..
ഒരിക്കൽ പെട്ട് പോയാൽ
ഇനിയൊരിക്കൽ പോലും
പൊട്ടിച്ചെറിയാനാവാത്തത്...
ചില വലകളുണ്ട് അങ്ങനെ,
പിടഞ്ഞില്ലാതാവും വരെ
തിരിച്ചറിയാനാവാതെ പോവുന്ന
സ്നേഹത്തിന്റെയോ
വിദ്വേഷത്തിന്റെയോ
നൂലിഴകൾ കൊണ്ട്
അണിയിച്ചൊരുക്കിയത്...
സ്നേഹം കൊണ്ടോ
വിദ്വേഷം കൊണ്ടോ
ചിലർ നെയ്യുന്ന
ചില വലകളുണ്ട്...
ചിലന്തി വലകളോട്
ഒരിക്കലും ഉപമിക്കാനാവാത്തത്
അതിന്റെ ഇഴകളും
കണ്ണികളും
പകൽ പോലും കാണാനാവാത്തത്..
ഒരു സ്വപ്നത്തിൽ പോലും
നിനയ്ക്കാത്തത്..
ഒരിക്കൽ പെട്ട് പോയാൽ
ഇനിയൊരിക്കൽ പോലും
പൊട്ടിച്ചെറിയാനാവാത്തത്...
ചില വലകളുണ്ട് അങ്ങനെ,
പിടഞ്ഞില്ലാതാവും വരെ
തിരിച്ചറിയാനാവാതെ പോവുന്ന
സ്നേഹത്തിന്റെയോ
വിദ്വേഷത്തിന്റെയോ
നൂലിഴകൾ കൊണ്ട്
അണിയിച്ചൊരുക്കിയത്...
24
Sep 2013
ചില അടക്കം പറച്ചിലുകള്‍ ..
അമ്മയടക്കം
ചിലരൊക്കെ
എന്നോട്
കേട്ടും കേള്‍ക്കാതെയും
പറയുന്നത്.
ചില അടക്കം പറച്ചിലുകള്‍
കേള്‍ക്കാനിഷ്ടമില്ലാത്തത്..
എനിക്ക് എന്നോട് പറയാനാവാത്തത്..
കേള്‍ക്കണമെന്ന് ഒട്ടുമേ
ആശിക്കാത്തത്..
നീ നന്നാവണം
നീ നന്നാവണം
നീ നന്നാവണം
എവിടെ??
നിന്നെ കണ്ട് പഠിക്കണം
നിന്നെ കണ്ട് പഠിക്കണം
നിന്നെ മാത്രം കണ്ട്
നിന്നെ മാത്രം കണ്ട് പഠിക്കണം
അതും എവിടെ?
എനിക്ക് എന്നോട് പറയാനാവുന്നത്
നിങ്ങളോടും,
അമ്മയോട് പറയാനാവാത്തത്..
എന്നെ കണ്ടൊന്നും പഠിക്കല്ലേ..
എന്നെ കണ്ടൊന്നും പഠിക്കല്ലേ..
എന്നെ മാത്രം കണ്ട് പഠിക്കല്ലേ..
ലോകമത്ര ചെറുതൊന്നുമല്ല..
പഠിക്കേണ്ടിയിരിക്കുന്നത്
അത്ര ചെറുതൊന്നുമല്ല എന്നല്ല
വലുതയേക്കാനും മതി..
എത്ര മാത്രമെന്ന്
കണ്ടറിയേണ്ടിരിക്കുന്ന,
കൊണ്ടറിയേണ്ടിയിരിക്കുന്ന
അടക്കം പറച്ചിലുകള്‍ക്കപ്പുറം
നീയും ഞാനും എത്തിച്ചേരേണ്ടിയിരിക്കുന്ന
വിശാലമായ ലോകങ്ങള്‍ ..
അമ്മയടക്കം
ചിലരൊക്കെ
എന്നോട്
കേട്ടും കേള്‍ക്കാതെയും
പറയുന്നത്.
ചില അടക്കം പറച്ചിലുകള്‍
കേള്‍ക്കാനിഷ്ടമില്ലാത്തത്..
എനിക്ക് എന്നോട് പറയാനാവാത്തത്..
കേള്‍ക്കണമെന്ന് ഒട്ടുമേ
ആശിക്കാത്തത്..
നീ നന്നാവണം
നീ നന്നാവണം
നീ നന്നാവണം
എവിടെ??
നിന്നെ കണ്ട് പഠിക്കണം
നിന്നെ കണ്ട് പഠിക്കണം
നിന്നെ മാത്രം കണ്ട്
നിന്നെ മാത്രം കണ്ട് പഠിക്കണം
അതും എവിടെ?
എനിക്ക് എന്നോട് പറയാനാവുന്നത്
നിങ്ങളോടും,
അമ്മയോട് പറയാനാവാത്തത്..
എന്നെ കണ്ടൊന്നും പഠിക്കല്ലേ..
എന്നെ കണ്ടൊന്നും പഠിക്കല്ലേ..
എന്നെ മാത്രം കണ്ട് പഠിക്കല്ലേ..
ലോകമത്ര ചെറുതൊന്നുമല്ല..
പഠിക്കേണ്ടിയിരിക്കുന്നത്
അത്ര ചെറുതൊന്നുമല്ല എന്നല്ല
വലുതയേക്കാനും മതി..
എത്ര മാത്രമെന്ന്
കണ്ടറിയേണ്ടിരിക്കുന്ന,
കൊണ്ടറിയേണ്ടിയിരിക്കുന്ന
അടക്കം പറച്ചിലുകള്‍ക്കപ്പുറം
നീയും ഞാനും എത്തിച്ചേരേണ്ടിയിരിക്കുന്ന
വിശാലമായ ലോകങ്ങള്‍ ..
12
Sep 2013
നീ എനിക്ക് ആരായിരുന്നു
ഞാന്‍ നിനക്ക് ആരായിരുന്നു
എന്ന്
ഞാന്‍ ചോദിക്കാന്‍
നിനക്കവേ,
(അതോ നീ എന്നോട് ചോദിക്കുവാനോ)
ഒരു മഴ പെയ്തു..
പെയ്തത് മഴയായിരുന്നില്ല
മനസ്സായിരുന്നു..
ആരുടെ മനസ്സെന്ന്
നാമിരുവരും
തിരിച്ചറിയേണ്ടിയിരിക്കുന്ന,
തിരിച്ചറിയാന്‍ പാടില്ലയെന്ന്
ശഠിക്കുന്ന
പെരുമഴ തന്നെ..
മഴ നമുക്ക് തന്ന
സന്തോഷമെന്തെന്ന്
മറന്ന് ജീവിക്കുന്നതിന്റെ
വെറുപ്പാകുമോയീപ്പെരുമഴ..
അതോ,
ഒരു മഴക്കെങ്കിലും
നമ്മളെ ഒന്നിപ്പിക്കാനാവുമെന്ന
അഹങ്കാരമോ??
എന്തിനിങ്ങനെ
പിന്നെയും പിന്നെയും
പെയ്യുന്നു മഴയേ..
04
Sep 2013
ഓരോ മുറിവുകളും
ഓര്‍മയിലുണ്ട്
അതിന്റെ ആഴം പറഞ്ഞ്
വേദനിപ്പിക്കുവാനല്ല
ഓരോ മുള്ളുകളും
കരുതി വച്ചിട്ടുണ്ട്
ഒരു പോറല്‍ പോലും
നിന്നെയേല്‍പ്പിക്കുവാനല്ല
വരാനിരിക്കുന്നതൊക്കെയും
ഇതിനെക്കാള്‍ നിസ്സാരമെന്ന്
പേര്‍ത്തും പേര്‍ത്തുമുരുവിട്ട്
മെരുങ്ങാത്ത മനസ്സിനെയൊന്ന്
കൂടെ നിര്‍ത്താന്‍ ...
ഓര്‍മയിലുണ്ട്
അതിന്റെ ആഴം പറഞ്ഞ്
വേദനിപ്പിക്കുവാനല്ല
ഓരോ മുള്ളുകളും
കരുതി വച്ചിട്ടുണ്ട്
ഒരു പോറല്‍ പോലും
നിന്നെയേല്‍പ്പിക്കുവാനല്ല
വരാനിരിക്കുന്നതൊക്കെയും
ഇതിനെക്കാള്‍ നിസ്സാരമെന്ന്
പേര്‍ത്തും പേര്‍ത്തുമുരുവിട്ട്
മെരുങ്ങാത്ത മനസ്സിനെയൊന്ന്
കൂടെ നിര്‍ത്താന്‍ ...