ചിലപ്പോഴൊക്കെ .....
വാചാലനാവുക
എളുപ്പമാണ്..

ആർക്കും വേണ്ടാതെ
ജീവിച്ചിരിക്കുന്നതിന്റെ
അർത്ഥശൂന്യതയെ പറ്റി..

സ്വയംഹത്യയുടെ
കാണാപ്പുറങ്ങൾ തേടിയ
പൂർവികരെക്കുറിച്ച്..

ജീവിക്കുക എന്നത്
ചിലപ്പോഴൊക്കെ
ഒരു കടമയാണ്..

ആർക്കോ വേണ്ടി
എന്തിനോ വേണ്ടി
ഒന്നുമറിയാതെ
ചുമ്മാ ജീവിച്ചിരിക്കുക..

ജീവിച്ചില്ലെങ്കിലെന്ത്
മരിച്ച് പോകുമോ
എന്ന് തോന്നി പോകാറുണ്ട്
ചിലപ്പോഴൊക്കെ!!

കയറിൽ തൂങ്ങി
കഴുത്തിറുങ്ങി
പിടയുമ്പോഴേ അറിയൂ
ചുമ്മാ ജീവിക്കുന്നതാണ്
നല്ലതെന്ന്..
Labels: | edit post
7 Responses
  1. കഴുത്തിറുകണം അപ്പോഴേ കണ്ണു തള്ളൂ, കാഴ്ചയും വരും.


  2. Jithu Says:

    ചുമ്മാ ജീവിച്ചിരിക്കുന്നത്‌ നല്ലതാണല്ലേ......
    ഇഷ്ടപ്പെട്ടു.......


  3. Manickethaar Says:

    ജീവിക്കുക എന്നത്
    ചിലപ്പോഴൊക്കെ
    ഒരു കടമയാണ്..


  4. ഇഷ്ടപ്പെട്ടു!


  5. sm sadique Says:

    ആർക്കോ വേണ്ടി
    എന്തിനോ വേണ്ടി
    ഒന്നുമറിയാതെ
    ചുമ്മാ ജീവിച്ചിരിക്കുക..


  6. ആര്‍ക്കോ വേണ്ടി ജീവിക്കുമ്പോള്‍ സാര്‍ത്ഥമാകുന്നു ജീവിതം , തനിക്കു വേണ്ടി ജീവിക്കുമ്പോള്‍ സ്വാര്‍ത്ഥമാകുന്നു ജീവിതം...!


  7. നാനാര്‍ത്ഥങ്ങളുള്ള ഒരു നല്ല അക്ഷരക്കാഴ്ച്ച.