അങ്ങനെ തന്നെ ആയിരിക്കേണ്ടവ
ചിലര്‍ ചോദിക്കുന്നു,
എല്ലാം എപ്പോഴും
അങ്ങനെ തന്നെ
ആയിരിക്കണമോയെന്ന്..

എല്ലാറ്റിനും മാ
റ്റം വേണ-
മെന്നത്രേ മറ്റ് ചിലര്‍ ..

അങ്ങനെയല്ലെങ്കിലെന്ന്
ചോദിക്കാനാവാതെ
എണ്ണിയാലൊടുങ്ങാത്തവ!

ചില നോട്ടങ്ങള്‍
ചില ഭാവങ്ങള്‍
ചില കവിതകള്‍

വല്ലപ്പോഴും കാണുന്ന
ചില സ്വപ്നങ്ങള്‍ ,
എന്തിനധികം
നിന്റെ ഹൃദയമിടിപ്പ് പോലും..

അത് കൊണ്ടാവാം
നിന്നെ മറക്കാത്തതെന്തെന്ന്
എന്റെ ഹൃദയത്തോട്
ചോദിക്കാനാവാത്തത്..

അങ്ങനെ തന്നെ ആയിരിക്കേണ്ടവയാണ്
ചിലതൊക്കെ,
അങ്ങനെ അല്ലെങ്കിലെന്ന്
ഒന്നിനോടും ചോദിക്കേണ്ടതില്ല…
Labels: | edit post
15 Responses
 1. ചിലതൊക്കെ,
  അങ്ങനെ അല്ലെങ്കിലെന്ന്
  ഒന്നിനോടും ചോദിക്കേണ്ടതില്ല…!!!


 2. SHYLAN Says:

  അത് കൊണ്ടാവാം
  നിന്നെ മറക്കാത്തതെന്തെന്ന്
  എന്റെ ഹൃദയത്തോട്
  ചോദിക്കാനാവാത്തത്.
  nice dear..


 3. ശ്രീ Says:

  കൊള്ളാം 4. sm sadique Says:

  എന്നോടും
  നിന്നോടും
  ഒന്നും ചോദിക്കാത്ത ഹൃദയങ്ങളെ
  ഞാൻ ഭയപ്പേടുന്നു


 5. ചിലതും ചിലരും അങ്ങനെയാണ്.

  പക്ഷെ അങ്ങനെയല്ലാത്തവരെക്കൂടി ഒന്നു

  പരിഗനിച്ചു കൂടെ.


 6. Prajeshsen Says:

  nannayirikkunnu
  choodyavum ..utharavum.....


 7. M.K.KHAREEM Says:

  വല്ലപ്പോഴും കാണുന്ന
  ചില സ്വപ്നങ്ങൾ,


  വരണ്ട പാടം കണക്കെ പ്രണയം ഇല്ലാത്ത ഹൃദയം... 8. shajkumar Says:

  ചില നോട്ടങ്ങൾ
  ചില ഭാവങ്ങൾ
  ചില കവിതകൾ 9. അങ്ങനെ തന്നെ ആയിരിക്കേണ്ടവയാണ്
  ചിലതൊക്കെ,
  അങ്ങനെ അല്ലെങ്കിലെന്ന്
  ഒന്നിനോടും ചോദിക്കേണ്ടതില്ല…

  കൊള്ളാം...
  ആശംസകൾ....


 10. നിങ്ങളെന്താ ആളേ കളിയാക്കുകയാണോ ..? കവിത എന്ന ലേബലിൽ ..?
  ചിലർ ചോദിക്കുന്നു,എല്ലാം എപ്പോഴുംഅങ്ങനെ തന്നെആയിരിക്കണമോയെന്ന്.എല്ലാറ്റിനും മാത്രം വേണമെന്നത്രേ മറ്റ്ചിലർ.അങ്ങനെയല്ലെങ്കിലെന്ന്
  ചോദിക്കാനാവാതെ എണ്ണിയാലൊടുങ്ങാത്തവ!
  ചില നോട്ടങ്ങൾചില ഭാവങ്ങൾചില കവിതകൾ
  വല്ലപ്പോഴും കാണുന്നചില സ്വപ്നങ്ങൾ,
  എന്തിനധികംനിന്റെ ഹൃദയമിടിപ്പ് പോലും..

  ഇതിൽ എവിടെയാ മാഷേ നിങ്ങൾ പറയാൻ ശ്രമിക്കുന്ന കവിതാശയം


 11. അത് കൊണ്ടാവാം
  നിന്നെ മറക്കാത്തതെന്തെന്ന്
  എന്റെ ഹൃദയത്തോട്
  ചോദിക്കാനാവാത്തത്..