എല്ലാ കേള്‍വിയും
സ്വാഭാവികമല്ല,
ചെവികളെ എനിക്കത്ര
വിശ്വാസവുമില്ല..
ഇടയ്ക്കൊക്കെ ഞാന്‍
ചെവികളെ നിര്‍ബന്ധിക്കും
ചിലര്‍ ചിലരോട് പറയുന്ന
ചില രഹസ്യങ്ങള്‍
എന്നെ കേള്‍പ്പിക്കുവാന്‍ ..
അപ്പോഴൊക്കെ ഞാനറിയും
ഒറ്റച്ചെവിയിലൂടെ
ഹൃദയത്തിലേക്കരിച്ചിറങ്ങുന്ന
മുറിഞ്ഞ, സ്പഷ്ടമല്ലാത്ത
വാക്കുകള്‍ പകരുന്ന വേദന..
മറ്റ് ചിലപ്പോഴൊക്കെ
ചെവികളെ സംശയിക്കും,
ഒരു പാട് പ്രതീക്ഷിച്ചിട്ടും
'അല്ല','ഇല്ല' എന്ന് മാത്രം
കേൾക്കേണ്ടി വരുമ്പോള്‍ ..
ചതിച്ചതാണോയെന്നോര്‍ത്ത്
ദേഷ്യപ്പെടും, ശപിക്കും,
പിന്നെയും കാത്തിരിക്കും
ഇഷ്ടവാക്കുകള്‍ കേള്‍ക്കാന്‍
ചെവികള്‍ കൂര്‍പ്പിച്ച്, കൂര്‍പ്പിച്ച്..
ഒടുക്കം തിരിച്ചറിയും
കണ്ണുകളേക്കാള്‍ വിശ്വസ്തരാണ്
ചെവികളെന്ന്.....
സ്വാഭാവികമല്ല,
ചെവികളെ എനിക്കത്ര
വിശ്വാസവുമില്ല..
ഇടയ്ക്കൊക്കെ ഞാന്‍
ചെവികളെ നിര്‍ബന്ധിക്കും
ചിലര്‍ ചിലരോട് പറയുന്ന
ചില രഹസ്യങ്ങള്‍
എന്നെ കേള്‍പ്പിക്കുവാന്‍ ..
അപ്പോഴൊക്കെ ഞാനറിയും
ഒറ്റച്ചെവിയിലൂടെ
ഹൃദയത്തിലേക്കരിച്ചിറങ്ങുന്ന
മുറിഞ്ഞ, സ്പഷ്ടമല്ലാത്ത
വാക്കുകള്‍ പകരുന്ന വേദന..
മറ്റ് ചിലപ്പോഴൊക്കെ
ചെവികളെ സംശയിക്കും,
ഒരു പാട് പ്രതീക്ഷിച്ചിട്ടും
'അല്ല','ഇല്ല' എന്ന് മാത്രം
കേൾക്കേണ്ടി വരുമ്പോള്‍ ..
ചതിച്ചതാണോയെന്നോര്‍ത്ത്
ദേഷ്യപ്പെടും, ശപിക്കും,
പിന്നെയും കാത്തിരിക്കും
ഇഷ്ടവാക്കുകള്‍ കേള്‍ക്കാന്‍
ചെവികള്‍ കൂര്‍പ്പിച്ച്, കൂര്‍പ്പിച്ച്..
ഒടുക്കം തിരിച്ചറിയും
കണ്ണുകളേക്കാള്‍ വിശ്വസ്തരാണ്
ചെവികളെന്ന്.....
Subscribe to:
Post Comments (Atom)
നല്ല കണ്ടുപിടുത്തം
നല്ല നിരീക്ഷണങ്ങള്‍ തന്നെ ..
നല്ല വരികളും ..
പക്ഷെ എങ്ങനെയാണ് ചെവികള്‍ കണ്ണുകളെക്കാള്‍ വിശ്വസ്തരാണെന്നു
പറയുക ?
ഒടുക്കം തിരിച്ചറിയും
കണ്ണുകളേക്കാള്‍ വിശ്വസ്തരാണ്
ചെവികളെന്ന്.....
മായകാഴ്ചകളുടെ മോഹവലയത്തില്‍ പെട്ടുഴലുമ്പോള്‍ ചിലപ്പോള്‍ തോന്നും കവിയുടെ നിരീക്ഷണം പ്രസക്തമാണെന്ന്.പക്ഷെ ശബ്ദങ്ങള്‍ കൊണ്ടു തീര്‍ത്തതും ശബ്ദ വിസ്മയങ്ങള്‍ തന്നെ അല്ലായിരുന്നോ? കേട്ടത് കൊണ്ടു മാത്രം വിശ്വസിക്കാത്തവരുടെ എണ്ണം കൂടിയപ്പോള്‍ അല്ലേ തെറ്റിദ്ധരിപ്പിക്കുവാന്‍ ഇറങ്ങി പുറപെട്ടവര്‍ കൂടുതല്‍ ശ്രമകരമായ ദൃശ്യ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ ഉദ്യമിച്ച്ചത്? ഇതിലും അവര്‍ വിജയിക്കുന്നു എന്നത് മറ്റൊരു കാര്യം.