ഒരു ബ്ളോഗ്ഗറുണ്ടായത്‌
ഗണിതം പഠിക്കാനയച്ചപ്പോൾ‍
അച്ഛൻ ‍ മോഹിച്ചു
മകൻ‍ സിവിൽ‍ എഞ്ചിനീയറാകുമെന്ന് ..

കമ്പ്യൂട്ടർ‍ പഠിത്തമെന്ന് പറഞ്ഞപ്പോൾ‍
അമ്മ കരുതി
കമ്പ്യൂട്ടർ‍ എഞ്ചിനീയർ‍ ആകുമെന്ന് ..

ഗൾ‍ഫിലേക്ക്‌ പോയപ്പോൾ‍
നാട്ടുകാർ‍ സന്തോഷിച്ചു
ഒരു പുത്തൻ‍പണക്കാരൻ ‍ കൂടെയെന്ന് ..

അവസാനം
എത്ര കൂട്ടിക്കിഴിച്ചിട്ടും
ഗണിതശാസ്ത്രത്തിന്റെ ചുരുക്കെഴുത്തുകളിൽ ‍
നഷ്ടങ്ങൾ‍
ബാക്കിയായപ്പോൾ ‍
അവൻ‍ ബ്ളോഗെഴുത്തുകാരനായി.
Labels: | edit post
13 Responses
  1. നഷ്ടം ബാക്കിയായപ്പോള്‍
    അവന്‍ ബ്ളോഗെഴുത്തുകാരനായി..!!


  2. ഭാഗ്യം. അത്രയെങ്കിലുമായല്ലോ. ജീവിത യാഥാര്‍ത്യങ്ങളുടെ ഒരു നേര്‍ രേഖ തെളിയുന്നുണ്ട് എന്ന് തോന്നി.


  3. സജി Says:

    അത് അത്ര മോശമല്ല കേട്ടോ!
    (അല്ല, ആണോ?)


  4. SAJAN S Says:

    നഷ്ടങ്ങള്‍ ബാക്കിയായപ്പോള്‍
    അവന്‍ ബ്ളോഗെഴുത്തുകാരനായി.......


  5. ആദ്യമായാണ് ഇവിടെ

    കൊള്ളാം നന്നായിരിക്കുന്നു


  6. അതെങ്കിലും ആണെന്ന് പറയാലോ
    :)


  7. Meera..... Says:

    കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയിട്ടും കാരിയം ഒന്നുമില്ലന്നു ഇത് വരെ മനസിലായില്ലേ ..... നന്നായിട്ടുണ്ട് ജോഷ്‌....


  8. നന്ദി, വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും..

    സജിച്ചായാ. മോശമാണെന്ന അര്‍ത്ഥത്തില്‍ അല്ലാട്ടൊ..

    ചെറുവാടി, സത്യം.. അതാണ്‌ ആശ്വാസവും...


  9. ബ്ളോഗെഴുത്തുകാരനായില്ലെ, അതു നന്നായി എന്നു നമ്മള്‍ തന്നെ പറയഞ്ഞാല്‍ പിന്നെ ആരു പറയും!
    ..... ആശംസകള്‍


  10. എത്ര ശ്രേമിച്ചിട്ടും തിരികെ പിടിക്കാന്‍ കഴിയാതെ നിരാശനായി നോക്കിനില്‍ക്കുകയാണ് ഞാന്‍ . ഈ എഴുത്ത് കാണുമ്പോള്‍ സമാനതകള്‍ തോന്നുന്നത് വെറുതെയാകാം അല്ലെ ........അഗാധത ഇത്തിരി കൂടി കൂട്ടികോളൂ ..........വിജയ്‌ കാര്യാടി


  11. പ്രവാസികള്‍ മെഴുകു തിരികള്‍ ആണ് ..എത്ര തെളിഞ്ഞു കത്തിയാലും വെളിച്ചം പോര എന്ന പരാതി
    മാത്രമേയുള്ളൂ...
    പ്രവാസികള്‍ അനുഭവിക്കുന്ന ഗള്‍ഫും നാട്ടിലുള്ളവര്‍
    സ്വപ്നം കാണുന്ന ഗള്‍ഫും തമ്മിലുള്ള വലിയ അന്തരം
    ആര്‍ക്കും മനസിലാകില്ല എന്നതാണ് പ്രവാസി നേരിടുന്ന
    ഏറ്റവും വലിയ ദുരന്തം..
    പ്രവാസികള്‍ ബ്ലോഗു എഴുത്തുകാരെങ്കിലും ആയില്ലെങ്കില്‍ അവന്റെ സങ്കടങ്ങള്‍ ആര് കേള്‍ക്കും ..അവന്റെ ചിന്തകള്‍ ആരുമായി പങ്കുവയ്ക്കും ..
    അങ്ങനെയാണ് ഞാനും ഒരു ബ്ലോഗ്‌ എഴുത്ത് കാരനായത് ..ഇവിടെ മറ്റൊരിടത്തും കാണാത്ത ഒരു പരസ്പര സഹായവും കൈത്താങ്ങും നമ്മള്‍ അനുഭവിക്കുന്നു .ബ്ലോഗ്‌ ലോകത്തിലെ അത്ഭുത കൂട്ടായ്മ ..


  12. enthayalum bloginu nalloru ezhuthukarane kitti..... aashamsakal......