സ്വപ്നത്തിലൊരു പശു
എണ്റ്റെ സ്വപ്നത്തില്‍
ഒരു പൂവാലിപ്പശു
കണ്ണു ചിമ്മുന്നു..

വെളുത്ത്‌ തുടുത്ത്‌
അയവെട്ടി അയവെട്ടി
തളര്‍ന്നു കിടക്കുന്നു,
കയറിണ്റ്റെ ബന്ധനമില്ലാതെ..

പച്ചച്ച കണ്ണുകളില്‍
പണ്ടെന്നോ ചവച്ചരച്ച
പച്ചപ്പുല്ലുകളുടെ ഓര്‍മ്മ..

കുറ്റി പറിച്ച്‌,
എവിടേക്കെന്നറിയാതെ
കുതിച്ച സന്ധ്യകള്‍...

പിന്നാലെ ഓടിയ
വള്ളി നിക്കറിട്ട ചെക്കന്‍
മുട്ടില്‍ തിരുമ്മിയ
കമ്മ്യൂണിസ്റ്റ്‌ പച്ച..

ഇടക്കൊന്നു വാലാട്ടി
തിരിഞ്ഞു നില്‍ക്കുന്നു,
ആരോടോ പിണങ്ങിയെന്ന പോല്‍

ഓര്‍മ്മകള്‍ക്കവസാനം

അത്‌ പിറുപിറുക്കുന്നു
ഒരു പുല്ലുപോലുമില്ലാത്ത ഭൂമി എന്ന്‌..
Labels: | edit post
7 Responses
  1. "എവിടെനിന്നെങ്കിലും ഇത്തിരികിട്ടിയാല്‍
    പയ്യിന്നു പുല്ലു ഞാന്‍ കൊണ്ടത്തരാം..."


  2. കൊതിപ്പിക്കല്ലേ ആദിത്യാ.. :D

    നന്ദി.. :)


  3. ഭൂമിയില്‍ മാത്രമല്ല, നമ്മുടെയൊക്കെ മനസ്സില്‍ നിന്നും പോയില്ലേ പച്ച..!!



  4. SAJAN S Says:

    ഓര്‍മ്മകള്‍ക്കവസാനം
    അത്‌ പിറുപിറുക്കുന്നു
    ഒരു പുല്ലുപോലുമില്ലാത്ത ഭൂമി എന്ന്‌. :)