07
Sep 2010
ഗണിതം പഠിക്കാനയച്ചപ്പോൾ
അച്ഛൻ മോഹിച്ചു
മകൻ സിവിൽ എഞ്ചിനീയറാകുമെന്ന് ..
കമ്പ്യൂട്ടർ പഠിത്തമെന്ന് പറഞ്ഞപ്പോൾ
അമ്മ കരുതി
കമ്പ്യൂട്ടർ എഞ്ചിനീയർ ആകുമെന്ന് ..
ഗൾഫിലേക്ക് പോയപ്പോൾ
നാട്ടുകാർ സന്തോഷിച്ചു
ഒരു പുത്തൻപണക്കാരൻ കൂടെയെന്ന് ..
അവസാനം
എത്ര കൂട്ടിക്കിഴിച്ചിട്ടും
ഗണിതശാസ്ത്രത്തിന്റെ ചുരുക്കെഴുത്തുകളിൽ
നഷ്ടങ്ങൾ ബാക്കിയായപ്പോൾ
അവൻ ബ്ളോഗെഴുത്തുകാരനായി.
അച്ഛൻ മോഹിച്ചു
മകൻ സിവിൽ എഞ്ചിനീയറാകുമെന്ന് ..
കമ്പ്യൂട്ടർ പഠിത്തമെന്ന് പറഞ്ഞപ്പോൾ
അമ്മ കരുതി
കമ്പ്യൂട്ടർ എഞ്ചിനീയർ ആകുമെന്ന് ..
ഗൾഫിലേക്ക് പോയപ്പോൾ
നാട്ടുകാർ സന്തോഷിച്ചു
ഒരു പുത്തൻപണക്കാരൻ കൂടെയെന്ന് ..
അവസാനം
എത്ര കൂട്ടിക്കിഴിച്ചിട്ടും
ഗണിതശാസ്ത്രത്തിന്റെ ചുരുക്കെഴുത്തുകളിൽ
നഷ്ടങ്ങൾ ബാക്കിയായപ്പോൾ
അവൻ ബ്ളോഗെഴുത്തുകാരനായി.
01
Sep 2010
എണ്റ്റെ സ്വപ്നത്തില്‍
ഒരു പൂവാലിപ്പശു
കണ്ണു ചിമ്മുന്നു..
വെളുത്ത് തുടുത്ത്
അയവെട്ടി അയവെട്ടി
തളര്‍ന്നു കിടക്കുന്നു,
കയറിണ്റ്റെ ബന്ധനമില്ലാതെ..
പച്ചച്ച കണ്ണുകളില്‍
പണ്ടെന്നോ ചവച്ചരച്ച
പച്ചപ്പുല്ലുകളുടെ ഓര്‍മ്മ..
കുറ്റി പറിച്ച്,
എവിടേക്കെന്നറിയാതെ
കുതിച്ച സന്ധ്യകള്‍...
പിന്നാലെ ഓടിയ
വള്ളി നിക്കറിട്ട ചെക്കന്
മുട്ടില്‍ തിരുമ്മിയ
കമ്മ്യൂണിസ്റ്റ് പച്ച..
ഇടക്കൊന്നു വാലാട്ടി
തിരിഞ്ഞു നില്ക്കുന്നു,
ആരോടോ പിണങ്ങിയെന്ന പോല്‍
ഓര്‍മ്മകള്‍ക്കവസാനം
അത് പിറുപിറുക്കുന്നു
ഒരു പുല്ലുപോലുമില്ലാത്ത ഭൂമി എന്ന്..
ഒരു പൂവാലിപ്പശു
കണ്ണു ചിമ്മുന്നു..
വെളുത്ത് തുടുത്ത്
അയവെട്ടി അയവെട്ടി
തളര്‍ന്നു കിടക്കുന്നു,
കയറിണ്റ്റെ ബന്ധനമില്ലാതെ..
പച്ചച്ച കണ്ണുകളില്‍
പണ്ടെന്നോ ചവച്ചരച്ച
പച്ചപ്പുല്ലുകളുടെ ഓര്‍മ്മ..
കുറ്റി പറിച്ച്,
എവിടേക്കെന്നറിയാതെ
കുതിച്ച സന്ധ്യകള്‍...
പിന്നാലെ ഓടിയ
വള്ളി നിക്കറിട്ട ചെക്കന്
മുട്ടില്‍ തിരുമ്മിയ
കമ്മ്യൂണിസ്റ്റ് പച്ച..
ഇടക്കൊന്നു വാലാട്ടി
തിരിഞ്ഞു നില്ക്കുന്നു,
ആരോടോ പിണങ്ങിയെന്ന പോല്‍
ഓര്‍മ്മകള്‍ക്കവസാനം
അത് പിറുപിറുക്കുന്നു
ഒരു പുല്ലുപോലുമില്ലാത്ത ഭൂമി എന്ന്..