എന്റെ കവിക്ക്‌, എന്റെ പ്രിയപ്പെട്ട അയ്യപ്പന്‌
ഭഗവാന്റെ പേര്‌ പേറി,
കവിതയുടെ കൈപിടിച്ച്‌
അന്യന്റെ ദയയാല്‍
വയറിന്റെ പശിയടക്കി
ലഹരിയില്‍ മുങ്ങി നീ...

പക്ഷെ എന്നും മനസ്സ്‌ വിശന്ന്‌
നീ അലഞ്ഞു നടന്നു
കവിതകള്‍ക്കായ്‌ മാത്രം
ജീവിതം കൊടുത്ത്‌...

പ്രിയപ്പെട്ടവനെ,
നിന്റെ കവിതകള്‍
എനിക്കന്നമായിരുന്നു.

നിന്റെ ജീവിതം
എനിക്കു ദു:ഖമായിരുന്നു..
നീയാവാനാകാതെ പോയ ദു:ഖം.

എന്റെ ഓര്‍മകള്‍ക്ക്‌ മേല്‍
ഒരു വെയില്‍ തിന്നുന്ന പക്ഷി
ചിറകിട്ടടിക്കുന്നു..

എവിടെയോ
ഒരാട്ടിന്‍ കുട്ടി കരയുന്നു
ഒരു നല്ല ഇടയനെ ഓര്‍ത്ത്‌
നിന്നെ മാത്രം ഓര്‍ത്ത്‌....
6 Responses
 1. priya suhruthe...

  kaviyude alachil theerunneyillallo...eppozhum...ee lokathinumappuratheyk...kalathilek...athu thudarunnu...

  maranathinu shesham polum addehathinte dehavum...
  ee avasdtha-
  vallathe vedanippikkunnu.. 2. Meera... Says:

  അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി നേര്‍ന്നു കൊണ്ട് ....


 3. ajith Says:

  കൊള്ളാം ഈ ആദ്രാഞ്ജലിക്കവിത


 4. Anu Raj Says:

  അയ്യപ്പന് ഗദ്യകവിതയ്ക്ക് ആത്മാവു നല്കിയ അപാര പ്രതിഭ....


 5. എവിടെയോ
  ഒരാട്ടിന്‍ കുട്ടി കരയുന്നു
  ഒരു നല്ല ഇടയനെ ഓര്‍ത്ത്‌
  നിന്നെ മാത്രം ഓര്‍ത്ത്‌....

  നന്നായി ഈ ശ്രദ്ധാഞ്ജലി...

  ശുഭാശംസകൾ...