Showing posts with label ലേഖനം. Show all posts

ഇന്ന് സ:പി.കൃഷ്ണപിള്ള ദിനം, ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ വായിച്ച അനുഭവം തികട്ടി വരുന്നു. 1948 ആഗസ്റ്റ് 19.... വീണ്ടും ഒരോര്‍മപ്പെടുത്തല്‍ ഇന്ന്.. ഒരു നല്ല കമ്മ്യൂണിസ്റ്റുകാരന്‍ എന്തായിരിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ച് തന്നയാള്‍.. അതു കൊണ്ടാവാം പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷി ആവാതിരുന്നിട്ടും ഈ സ്ഥാപക നേതാവിണ്റ്റെ ചരമദിനം ഓരോ കമ്മ്യൂണിസ്റ്റുകാരനും വികാരത്തോടെ കൊണ്ടാടുന്നത്...ഇനി നോവെലിലേക്ക്.. എന്‍.എസ് മാധവന്‍ എഴുതിയ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍..ജെസ്സീക്ക എന്ന പെണ്‍കുട്ടിയാണ് കേന്ദ്ര കഥാപാത്രം.. ലന്തന്‍ബത്തേരി എന്ന തുരുത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ നോവല്‍ പരിണമിക്കുന്നു.. ചില നോവലുകള്‍ അങ്ങനെയാണ്.. വായനക്കാരായ നമ്മെ കൂടെ ജീവിപ്പിക്കുക തന്നെ ചെയ്യും.. അതില്‍ ഒന്നാണ് ഇത്.. ഈ അടുത്ത് കാലത്ത് അങ്ങനെ ഒരു അനുഭവം തന്നത് ബെന്യാമിണ്റ്റെ ആട്ജീവിതവും ഖാലിദ് ഹൊസ്സൈനിയുടെ പട്ടം പറത്തുന്നവനും ഒക്കെ ആയിരുന്നു.. എല്ലാം വേറിട്ട അനുഭവങ്ങള്‍, ജീവിത പരിസരങ്ങള്‍. എന്നിരുന്നാലും അവിടെയൊക്കെ ഞാനും ജീവിക്കുന്ന പോലെ..
ആറാം അദ്ദ്യായം, ബാബുല് മോര എന്നു പേര്.. അവിടെയാണ് സഖാവ് പി കൃഷ്ണപിള്ള പ്രത്യക്ഷപ്പെടുന്നത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പ്, അത് ലന്തന്‍ബത്തേരിയില്‍ ഉണ്ടാക്കിയ ചലനങ്ങള്‍.. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വലതുപക്ഷത്തേക്ക് പോയ രാഘവനും, ഇടത് പക്ഷത്ത് നില്‍ക്കുന്ന ഷേണായിയും തമ്മിലുള്ള സംഭാഷണത്തിണ്റ്റെ രൂപത്തില്‍ സ:പി. നമ്മുടെ മുന്‍പിലേക്ക്..
നേതാക്കന്‍മാര്‍ ഭാഗം ചേര്‍ന്നു കഴിഞ്ഞു, ഇനിയുള്ളത് പ്രസ്ഥാനത്തിണ്റ്റെ സ്ഥാവര ജംഗമവസ്തുക്കള്‍ ഭാഗം ചെയ്യലാണ്.. രക്ത സാക്ഷികളെ ഉണ്ടാക്കിയ സ്തലങ്ങള്‍, പുന്നപ്രയും വയലാറൂം.. പുന്നപ്ര വേണോ വയലാര്‍ വേണോ? പിന്നെ രക്തസാക്ഷികളെ പങ്ക് വെക്കല്‍.. സ: പി ആര്‍ക്ക്?? പി. രക്തസാക്ഷിത്വം വഹിച്ചില്ലല്ലോ പാമ്പ് കടിച്ചാണല്ലോ എന്ന് ഇടതന്‍..എന്നാല്‍ പിന്നെ സഖാവിനെ കടിച്ച പാമ്പിനെ നിങ്ങള്‍ എടുത്തോ എന്ന് വലതന്‍.. കാരണം വലിയ നേതാക്കന്‍മാരെല്ലാം അവരുടെ പാര്‍ട്ടിയിലാണത്രേ...അവരെ ഞങ്ങള്‍ ജനങ്ങളെക്കൊണ്ട് കൊത്തിച്ചോളാം എന്ന് ഷേണായ്..
ആര്‍ക്കും വേണ്ടി കാത്ത് നില്‍ക്കാതെ കാലം ഘടികാരത്തിണ്റ്റെ സൂചികളെ സാക്ഷിയാക്കി നടന്നു മറയുന്നു... അതോടൊപ്പം നമുക്ക് നഷ്ടമാവുന്ന സുമനസ്സുകളും പ്രത്യയശാസ്ത്രങ്ങളും.. വരാനിരിക്കുന്ന നല്ല നാളുകള്‍ക്കു വേണ്ടി, ഇനിയും വരാനിരിക്കുന്ന തലമുറക്കു വേണ്ടി ജീവിതം ബലിയര്‍പ്പിച്ചവര്‍.. രക്തസാക്ഷികള്‍ എന്നോര്‍മ്മയില്‍ ഇന്നും ജീവിക്കുന്ന അനേകര്‍, രക്തസാക്ഷികള്‍ ആകാതെ തന്നെ മഞ്ഞമുടിക്കാരിയായ മരണദേവതക്ക് കീഴടങ്ങേണ്ടി വന്നവര്‍.. അവരില്‍ ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് എന്നും വേണ്ടപ്പെട്ട ഒരാളാണ് സ:പി... അദ്ദേഹത്തിണ്റ്റെ ഒരു ചരമ ദിനം കൂടെ.. മുദ്രാവാക്യം വിളിച്ചും ഫോട്ടോ വച്ച് കൊടിതോരണങ്ങള്‍ ഒക്കെ ഉയര്‍ത്തിയും ഈ ദിനവും നമുക്ക് ആഘോഷിക്കാം.. പക്ഷേ സ:പി സ്വപ്നം കണ്ട ലോകം?? ഇതൊക്കെ ആയിരുന്നോ? ആവട്ടെ എന്നു മാത്രം മാറിയ രാഷ്ട്രീയ, ജീവിത പരിതസ്ഥിതിയില്‍ നമുക്കും ആശ്വസിക്കാം അല്ലെ??
വായനയെ സ്നേഹിക്കുന്ന പ്രിയ കൂട്ടുകാരോട്.. കിട്ടാന്‍ സാധ്യത ഉണ്ടെങ്കില്‍ ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍ വായിക്കുക.. ഒരു പാട് ഓര്‍മകളിലേക്ക് അത് നമ്മെ നയിക്കും.. തീര്‍ച്ച..
കലയുടെ രാഷ്ട്രീയം...ഇത് ഇ.എം.എസ്.മരിക്കുന്നില്ല എന്ന പേരില്‍ പുറത്തിറങ്ങിയ പ്രൊ.ബി.രാജീവണ്റ്റെ ലേഖന സമാഹാരത്തിലെ ഒരു ലേഖനത്തിണ്റ്റെ പേരാണ്. ഈ ലേഖനം മുന്‍ നിര്‍ത്തി ഒരിക്കല്‍ സൌദി അറേബ്യയിലെ പള്ളിക്കൂടം ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു..സൌദിയിലെ പരിമിതമായ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് തന്നെ പറയട്ടെ പങ്കെടുത്തവരുടെ എണ്ണം തുലോം തുഛം ആയിരുന്നെങ്കിലും ആശയ സംഘട്ടനങ്ങള്‍ കൊണ്ടും ചര്‍ച്ചകള്‍ നല്ല രീതിയില്‍ തന്നെ നടന്നതു കൊണ്ടും പരിപാടി വിജയകരമായിരുന്നു എന്നു പറയാതെ വയ്യ. ആണ്റ്റണി സാര്‍ ആയിരുന്നു നേതൃത്വം, ബഷീര്‍ വാറോഡ്, രഘുനാഥ് ഷൊറ്‍ണ്ണൂര്‍, സുബൈര്‍ തുഖ്ബ, ഷംസുദ്ദീന്‍ ആറാട്ടുപുഴ, പ്രഭാകരന്‍ മാഷ്,പ്രദീപ് കൊട്ടിയം, ജോസേട്ടന്‍, മാധവി ടീച്ചര്‍, സറീന ടീച്ചര്‍ തുടങ്ങി സൌദി അറേബ്യയിലെ ഈസ്റ്റേണ്‍ പ്രോവിന്‍സില്‍ സാഹിത്യ, സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ അറിയപ്പെടുന്നവര്‍ ആയിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.
ചര്‍ച്ചയുടെ ഉള്ളടക്കം പൂര്‍ണ്ണമായി പോസ്റ്റ് ചെയ്യുന്നത് അപ്രായോഗികം ആയതു കൊണ്ട് തന്നെ ഞാന്‍ അവിടെ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടി മാത്രം ആണ് ഈ പോസ്റ്റ്. എന്നാല്‍ തന്നെയും അന്നു ഉന്നയിക്കാനാവാതിരുന്ന ചില രൂപകങ്ങളും ഉണ്ട് ഇവിടെ, ബെന്യാമിണ്റ്റെ ആട് ജീവിതം പോലെ ഉള്ളവ..
കലയുടെ രാഷ്ട്രീയം, കലാകാരനെ എങ്ങനെ ആണ് നാം നിര്‍വചിക്കുക? ആദ്യ കാലങ്ങളില്‍ കല സാഹിത്യരൂപങ്ങളിലും ചിത്രമെഴുത്തിലും ഒക്കെ മാത്രമായി ഒതുങ്ങി നിന്നു.. പക്ഷെ കാലം കലാകാരനെ പുനര്‍ നിര്‍വചിച്ചിരിക്കുന്നു.. ഇന്നു ഒരുവന്‍ ഒരു നല്ല ഫോട്ടോ എടുത്താല്‍, ഒരു നല്ല വീഡിയോ എടുത്താല്‍, കമ്പ്യൂട്ടറിണ്റ്റെ അനന്ത സാധ്യതകളില്‍ ഒന്നായ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഒരു ബിംബം സൃഷ്ടിച്ചാല്‍ എന്തിനധികം കച്ചിത്തുരുമ്പും തീപ്പെട്ടിക്കൊള്ളിയും ഉപയോഗിച്ച് പോലും സംവദിക്കാവുന്ന അവസ്ഥയിലേക്ക് നാം എത്തി നില്‍ക്കുന്നു.
എം.എഫ്. ഹുസൈനെ പോലെ ഉള്ളവര്‍ (ചിത്രം വരച്ച് പണമുണ്ടാക്കുന്നവര്‍), അവര്‍ക്കു ആശയങ്ങളേക്കാള്‍ ഇന്നു താല്‍പ്പര്യം വിവാദം മാത്രമാണ്. വിവാദം ഉണ്ടെങ്കിലേ നല്ല വില കിട്ടു, അല്ലെങ്കില്‍ മാര്‍ക്കറ്റില്‍ ശ്രദ്ധിക്കപ്പെടു എന്ന ഒരവസ്ഥ ഇന്നു വന്നു തീര്‍ന്നിരിക്കുന്നു.. കവിത എഴുതി മാത്രമാണ് താന്‍ ജീവിക്കുന്നത് എന്നു അവകാശപ്പെടുന്നവര്‍ ഉണ്ട് നമുക്ക് ചുറ്റും..ഏത് മേഖല എടുത്ത് നോക്കിയാലും ലാഭം എന്ന അടിസ്താന തത്ത്വം മാത്രമാണ് ഇന്നു നമുക്കു കാണാനാവുക.
ഉപയോഗിക്കുക എന്നത് ഇടതുപക്ഷത്തിണ്റ്റെ, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒരു പ്രായോഗിക തന്ത്രമായി പലപ്പോഴും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ എണ്റ്റെ പ്രായം വച്ചു നോക്കിയാല്‍ നേരറിവുകളേക്കാള്‍ പ്രാധാന്യം കേട്ടറിവുകള്‍ക്കും വായനാനുഭവങ്ങള്‍ക്കുമാണ്. പ്രത്യേകിച്ച് ഞാന്‍ ഇല്ലാതിരുന്ന ഒരു കാലയളവിനെ കുറിച്ച് സംസാരിക്കേണ്ടി വരുമ്പോള്‍. അതു കൊണ്ട് തന്നെ കലയെ വേണ്ട രീതിയില്‍ ഉപയോഗിച്ച കാലഘട്ടം എനിക്കു നേരിയ ഓര്‍മ പോലും ഇല്ലാത്തതാണ്.
തീരെ ഇല്ല എന്നു പറഞ്ഞു കൂടാ, കെ.പി.എ.സി.യും സാംബശിവനും ഒക്കെ എണ്റ്റെ കുട്ടിക്കാലത്ത് പോലും ഉണ്ട്. പക്ഷെ അവര്‍ ഒരു കാലത്ത് തങ്ങളുടെ കലയിലൂടെ മലയാളിയോട് സംവദിച്ചത് മനസ്സിലാക്കാന്‍ എനിക്ക് കേട്ടറിവും വായനാനുഭവവും വേണ്ടി വന്നിട്ടുണ്ട്. അവര്‍ എന്താണ് ചെയ്തത് കലയിലൂടെ, ഒരു രാഷ്ട്രീയ പ്രസംഗത്തിനും സാദ്ധ്യമാവാത്ത വിധം മലയാളിയുടെ മനസ്സിനെ മാറ്റിയെടുക്കുവാന്‍ അവര്‍ക്ക് സാധിച്ചു. നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം മാത്രം മതി അതിനൊരുദാഹരണം. ഇന്നത്തെ തലമുറക്ക് അന്നത്തെ കേരളീയ സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കാനാവില്ല ഒരിക്കലും.. അന്ന് അവര്‍ പട്ടിണി അനുഭവിച്ചു എങ്കില്‍ അതു യഥാര്‍ഥ പട്ടിണിയുടെ മൂര്‍ത്തഭാവം ആയിരുന്നു.. വിളമ്പി വെച്ചിരിക്കുന്ന ഭക്ഷണം ഉപേക്ഷിച്ചിട്ടു പട്ടിണി കിടന്നാല്‍ ആ അനുഭവം ഒരിക്കലും ഉണ്ടാകില്ല. പട്ടിണി കിടന്നു കൊണ്ട്, എത്രയോ എതിര്‍പ്പുകള്‍ നേരിട്ട് കൊണ്ട് അവര്‍ ആശയങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിച്ചു.
ഒരുവന്‍ സ്വാനുഭവത്തിനു വേണ്ടി കല അനുഷ്ഠിക്കുന്നുവെങ്കില്‍ അതു ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നതെന്തിനു. ഏത് തരം കല ആയാല്‍ പോലും, ആസ്വാദകണ്റ്റെ കൊള്ളാം എന്ന അഭിപ്രായത്തിനു വേണ്ടിയോ? അതോ തെറ്റുകളില്‍ നിന്നു പാഠമുള്‍ക്കൊണ്ട് കൂടുതല്‍ നല്ല കല ആവിഷ്കരിക്കുവാന്‍ വേണ്ടിയോ? അങ്ങനെ എങ്കില്‍ നിങ്ങളുടെ കല ആസ്വദിക്കുവാനും അഭിപ്രായം പറയുവാനും ആര്‍ക്കാണ് ബാദ്ധ്യത? ആസ്വാദകന്‍ എന്ന വര്‍ഗം ഉണ്ട് എന്നു നിങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നതെന്തിന്? ചെയ്യുന്ന കലയില്‍ ഉള്ള വിശ്വാസമാകുമൊ? ഒന്നു കൂടെ വിശദീകരിക്കാം ഒരു വ്യക്തി പ്രണയത്തെ കുറിച്ചെഴുതുന്നു. അത് പലപ്പോഴും വ്യക്തിപരമായ അനുഭവം മാത്രമാകുന്നതെ ഉള്ളൂ, അതു വായിക്കുകയും മറ്റുള്ളവരുടെ അഭിപ്രായത്തിനു വേണ്ടി സമര്‍പ്പിക്കുകയും ചെയ്യുന്നത് സ്വാര്‍ത്ഥത മാത്രമല്ലേ?
എണ്റ്റെ അഭിപ്രായത്തില്‍ കല എന്നും സഹജീവിക്കു വേണ്ടി കൂടെ ഉള്ളതാവണം. പലപ്പോഴും പല ബ്ളോഗില്‍ നിന്നും അനുഭവവേദ്യമായതും അടുത്തിറങ്ങിയ ബെന്യാമിണ്റ്റെ ആട് ജീവിതവും ഒക്കെ സഹജീവിയുടെ നൊമ്പരങ്ങള്‍ പങ്കു വെക്കുന്നതല്ലേ? ഒരു കാലത്ത് കേരളീയ സമൂഹം അനുഭവിച്ച വേദനകള്‍ നാടകത്തിലൂടെയും കഥാപ്രസംഗത്തിലൂടെയും ഒക്കെ അവര്‍ പങ്കു വെച്ചതു പോലെയല്ലെ ഇന്നു ചില മാധ്യമങ്ങളിലൂടെ പ്രവാസാനുഭവങ്ങള്‍ പലരും പങ്കു വെക്കുന്നത്. പ്രവാസത്തിണ്റ്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഇന്നു നാം ബ്ളോഗ് ലോകത്ത് അറിയുന്നുണ്ട്, കാരണം ബ്ളോഗില്‍ ഏറ്റവും സജീവം പ്രവാസികള്‍ ആയതു കൊണ്ടാണ് അതു., പക്ഷേ പ്രൊ.ബി.രാജീവനെപ്പോലെ ഉള്ളവര്‍ അറിയുന്നുണ്ടാകില്ല നജീമിണ്റ്റെയും ഹക്കിമിണ്റ്റെയും ഒക്കെ ലോകം. അതു അറിയിക്കുവാന്‍ എഴുത്ത് എന്ന കല വേണ്ടി വരുന്നു. അപ്പോള്‍ കല സമൂഹത്തിനു വേണ്ടിയാവണം. എല്ലാ കലയും സമൂഹത്തിനു വേണ്ടി മാത്രം ആവണം എന്നല്ല എണ്റ്റെ അഭിപ്രായം. കലാകാരണ്റ്റെ കണ്ണ് സമൂഹത്തിനു നേരെ തുറന്നു പിടിച്ച കണ്ണാടിയാവണം..
പ്രതികരിക്കേണ്ടയിടത്ത് പ്രതികരിക്കുകയും സമൂഹത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തുകയും വേണം. അതു കൊണ്ട് തന്നെ ബി.രാജീവണ്റ്റെ ലേഖനത്തോട് എനിക്ക് വിയോജിപ്പാണുള്ളത്., അതോടൊപ്പം കലയെ പണസമ്പാദനത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം ഉപയോഗിക്കുന്നവരോടും.
പിന്‍കുറിപ്പ്: കേരളത്തിലെ നക്സലൈറ്റ് പ്രസ്താനത്തിണ്റ്റെ മുന്‍ നിരക്കാരില്‍ ഒരാളായിരുന്ന, നക്സലൈറ്റ് രാജീവന്‍ എന്ന് സ്വന്തം നാട്ടില്‍ പോലും അറിയപ്പെട്ടിരുന്ന പ്രൊ.ബി. രാജീവന്‍ എണ്റ്റെ അമ്മയുടെ വലിയച്ഛണ്റ്റെ മകനാണ്‍്. ഒരര്‍ത്ഥത്തില്‍ എണ്റ്റെ അമ്മാവന്‍. അദ്ദേഹം കേരളീയ സമൂഹത്തില്‍ നടത്തിയ ഇടപെടലുകള്‍ പൂര്‍ണ്ണമായി എനിക്കു മനസ്സിലാക്കാനിയിട്ടില്ല എങ്കില്‍ തന്നെയും അദ്ദേഹത്തിണ്റ്റെ ചില ആശയങ്ങളോട്., ലേഖനങ്ങളോട് തുറന്ന എതിര്‍പ്പാണ് എനിക്കുള്ളത്, സാവിത്രി രാജീവണ്റ്റെ കവിതകളെ സ്നേഹിക്കുമ്പോള്‍ പോലും...

സഖാവെ,
നാം എന്നും ഇരകളായിരുന്നു, ഇന്നുമതെ, നമ്മള്‍ എന്നും ഇരകളായിരിക്കുമ്പോള്‍ തന്നെ പുതിയ ഇരകളെ തേടി, വോട്ട് ബാങ്കുകളെ ലക്ഷ്യമാക്കി നമുക്ക് അലയേണ്ടി വരുന്നത് ഏത് പ്രത്യയശാസ്ത്രത്തിണ്റ്റെ പേരിലാണ്. നമ്മുടെ പൂര്‍വികര്‍ സ്വപ്നം കണ്ട ലോകം എന്നും നമുക്ക് അപ്രാപ്യമായിരിക്കുക തന്നെ ചെയ്യും.. അതിലാണു നമ്മുടെ നിലനില്‍പ്പ് തന്നെ. മലയാളിയുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുത്താന്‍ നമുക്ക് ആവുന്നുണ്ട്, പക്ഷേ സമ്പൂര്‍ണ്ണ സമത്വം എന്ന ആശയം ഒരിക്കലും നടപ്പില്ല തന്നെ. മുതലാളിത്തം ഉണ്ടെങ്കിലേ തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിക്ക്, (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) നമ്മള്‍ അങ്ങനെ തന്നെ ആണെന്നാണ് എണ്റ്റെ വിശ്വാസം) നമുക്ക് പൊരുതാനാവൂ.. എതിര്‍ക്കാന്‍ ആളില്ലാതെ എങ്ങനെ ആണ് നമുക്ക് വളര്‍ച്ചയുണ്ടാവുക.. അതു കൊണ്ട് തന്നെ എന്നും മുതലാളിത്തം ഉണ്ടായിരിക്കണം എന്നാണ് എണ്റ്റെ ആഗ്രഹം.
നമ്മള്‍ ആരോടാണു പൊരുതുന്നതു?? എന്നോ കാലഹരണപ്പെട്ടു പോയ, എന്നും നെഹൃ കുടുംബത്തിണ്റ്റെ ചിറകിലേറി പറന്നുയരാമെന്നു വ്യാമോഹിക്കുന്ന കോണ്‍ഗ്രസ്സോ? ഇന്ന് രാഹുല്‍ ഗാന്ധി എന്ന ഒരു ബിംബം അല്ലാതെ എന്തുണ്ട് അവര്‍ക്ക്? ഗാന്ധിജിക്കു ശേഷം എന്നും അവര്‍ക്കു ബിംബങ്ങള്‍ അല്ലാതെ ആശയങ്ങള്‍ ഉണ്ടായിരുന്നില്ലല്ലൊ?? കിട്ടാവുന്ന എല്ലാ പാര്‍ട്ടികളെയും കൂട്ടു പിടിച്ച് ഇന്ത്യ ഭരിക്കുകയും നമ്മുടെ പൈതൃകം പോലും വിസ്മരിച്ച് നമ്മള്‍ കണ്ട ഏറ്റവും വലിയ വംശഹത്യ നടത്തിയ ഭാ.ജ.പ എന്ന, വര്‍ഗീയത മാത്രം കൈമുതലായുള്ള ബി.ജെ.പി. യോടോ?
നമ്മള്‍ ആദ്യം പൊരുതേണ്ടത് നമ്മോട് തന്നെയാണ്. നമുക്കിടയില്‍ വളര്‍ന്നു വരുന്ന അന്ത:ഛിദ്രങ്ങളോട്, ആശയ വ്യതിയാനങ്ങളോട്. പിന്നെയേ മറ്റ് പാര്‍ട്ടികള്‍ക്ക് സ്ഥാനമുള്ളൂ. നമ്മള്‍ സമരസപ്പെടേണ്ടത് വോട്ട് ബാങ്കുകളോടോ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള ഇരകളുടെ പ്രത്യയശാസ്ത്രത്തോടോ അല്ല. നമ്മെ നാമാക്കിയ ഇന്നലെകളില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠം കൈമുതലാക്കി മാറി വരുന്ന സാഹചര്യങ്ങള്‍ മലയാളിയെ എത്തിച്ചിരിക്കുന്ന ജീവിതപരിസരങ്ങളോട് സമരസപ്പെടേണ്ടിയിരിക്കുന്നു നാം.
ഊശാന്‍ താടിക്കാരും താടിവച്ചവരും താടി വടിച്ച് ക്ളീന്‍ഷേവ് ആയി നടക്കുന്ന പുത്തന്‍ മുതലാളിത്തത്തിണ്റ്റെ വക്താക്കളും ഒക്കെ ഇനിയും വരും, ഇരകളുടെ പേര് പറഞ്ഞു കൊണ്ട്.. പുതിയ പ്രത്യയശാസ്ത്രങ്ങളുമായി... ഇരകളെ തിരിച്ചറിയുന്നതിനും വേണം ഉള്‍ക്കാഴ്ച്ച. അവരുടെ അജണ്ട നമ്മില്‍ കുത്തിവെക്കാതെ നമ്മുടെ ആശയങ്ങളുടെ ആയുധം അണിയിച്ചു വേണം അവരെ കെട്ടഴിച്ചു വിടേണ്ടത്. സ്വപ്നങ്ങള്‍ ഇനിയും ഒരുപാട് ബാക്കിയുണ്ട് സഖാവെ. മാനത്ത് മാത്രം നോക്കി നില്‍ക്കുന്നവര്‍ അറിയാറില്ല കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകുന്നത്.. ചെങ്കൊടി കണ്ടാല്‍ മനം കുളിര്‍ക്കുന്നവര്‍ ഇനിയും ഒരുപാട് ബാക്കിയുണ്ട്.. നഷ്ടപ്പെട്ടവരും ഇട്ടിട്ടു പോയവരുമല്ല, ചുവപ്പ് ഒരു വികാരമായി ഇന്നും കൊണ്ട് നടക്കുന്ന സാധാരണക്കാരനു വേണ്ടിയാവണം നമ്മുടെ നാവ്...
പിന്‍ കുറിപ്പ്: കെ.ഇ,എന്‍ ഒരിക്കല്‍ സൌദിയില്‍ വന്നിരുന്നു.. ചൂടേറിയ വാഗ്വാദം തന്നെ നടക്കുകയുണ്ടായി. സംഘടനയുടെ അച്ചടക്കം ലംഘിക്കേണ്ട എന്നു കരുതി പലതും തുറന്നു പറയാതെ വിട്ടു.. ഇപ്പോള്‍ നടക്കുന്ന ഇരകളുടെയും വര്‍ഗസ്വത്വത്തിണ്റ്റെയും ഒക്കെ പ്രതിസന്ധി കാണുമ്പോള്‍ അന്നു നടന്ന ആശയ സംവാദം ഓര്‍ത്തു പോകുന്നു.. ആരെയൊക്കെയാണ് അന്ന് തള്ളി പറഞ്ഞത്. വിജയന്‍ മാഷ് ഇതൊക്കെ കാണുന്നുണ്ടാവുമൊ??

വി.കെ പ്രമോദ്, ഒരു ജൂണ്‍ മഴ അപഹരിച്ച കവി ഹൃദയം..അദ്ദേഹത്തിണ്റ്റെ ആദ്യ കവിതാ സമാഹാരമാണ് അശാന്തം. മുയല്‍ പന്നികള്‍ എന്നത് മരണശേഷം അപ്രകാശിത രചനകള്‍ കണ്ടെടുത്ത് പ്രമോദിണ്റ്റെ സുഹൃത്തുക്കള്‍ പ്രസിദ്ദീകരിച്ചത്. അവയുടെ വായനാനുഭവം പങ്കു വെക്കുന്നു..
ഭൌതികവും സൈദ്ധാന്തികവും ദാര്‍ശനികവുമായ തലങ്ങളില്‍ ഭാഷ അനുരണനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങുമ്പോഴാണ് കവിത എന്താണെന്ന് നാമറിയുന്നത്. പുതിയ കവിതയുടെ ഇടം വിശാലവും ബഹുസ്വരവുമാണ്. പുതു കവിതയുടെ സാമാന്യ ലക്ഷണങ്ങള്‍ ഒക്കെ പേറുമ്പോള്‍ തന്നെ വി.കെ.പ്രമോദിണ്റ്റെ കവിതകളിലെ ജീവിത ദര്‍ശനവും രാഷ്ട്രീയവും കാവ്യ ബിംബങ്ങളും ഒക്കെ പുതു കവിതയുടെ സാധാരണ വഴിയില്‍ നിന്നു മാറി നടക്കാന്‍ കവി കാണിച്ച വ്യഗ്രതയും സൂക്ഷ്മതയും നമുക്ക് വെളിവാക്കി തരുന്നു..
വി.കെ. പ്രമോദിണ്റ്റെ രണ്ട് കവിതാ സമാഹാരങ്ങളിലെ ഏതാനും കവിതകളാണ് ഞാനിവിടെ വിലയിരുത്താന്‍ ശ്രമിക്കുന്നത്. അശാന്തം എന്ന സമാഹാരത്തില്‍ പ്രമോദ് തന്നെ പറഞ്ഞതു പോലെ പ്രത്യാശയുടെ വരണ്ട ഭൂമിയില്‍ നിന്നും സ്വപ്നങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും ലോകത്തേക്ക് ഒരു ജാലകം തുറന്നിടുക തന്നെയാണ് ഈ കവിതകള്‍.
വര്‍ത്തമാനം ഒരു മൃഗമാണ്.
കാടിണ്റ്റെ ഹരിതകം കുത്തിയിളക്കി
എല്ലാ നദികളും കുടിച്ചൊടുക്കി
മേഘങ്ങള്‍ക്ക് നേരെ മുക്രയിട്ട്
മൃഗം കൊമ്പ് കുത്തുന്നു.
വര്‍ത്തമാനം എന്ന ആദ്യ കവിതയില്‍ തന്നെ അരാഷ്ട്രീയ വാദികളായ അനേകം പുതു കവികളുടെ വഴിയിലല്ല താനെന്ന് കവി തെളിയിക്കുന്നു.. സമകാലിക സാമൂഹ്യ അവസ്ഥകള്‍ വരച്ചു കാണിക്കുന്നതിലൂടെ നമ്മുടെ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണം പോലെയുള്ള വിപത്തുകളുടെ ഭയാനകതയെ ഈ വരികള്‍ നമ്മെ ഓര്‍മിപ്പിക്കും. കവിത അവസാനിപ്പിക്കുന്നത് ഈ വിപത്തുകള്‍ക്ക് നേരെയുള്ള ഒരു മുന്നറിയിപ്പുമായാണ്. സൂക്ഷിക്കുക! ജീവിതത്തിണ്റ്റെ പ്രവാഹത്തിലെല്ലാം, അവണ്റ്റെ കൈമുദ്രകള്‍ വീണിരിക്കുന്നു. കവി സമൂഹപ്രതിബദ്ധത ഉള്ളവനായിരിക്കുക കൂടി വേണം എന്നത് പ്രമോദിണ്റ്റെ പല കവിതകളിലും അനുഭവവേദ്യമാകുന്നുണ്ട്.
പുതുമഴകള്‍ പെയ്യണം എന്ന കവിത ഒരു തുടക്കക്കാരണ്റ്റെ ശരാശരി കവിതയായി വിലയിരുത്താമെങ്കിലും എല്ലാ നന്‍മകളും അസ്തമിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത് എല്ലാ തിന്‍മകള്‍ക്കും മേലെ നന്‍മയുടെ, നല്ല കവിതകളുടെ, സ്നേഹത്തിണ്റ്റെ ഒക്കെ പുതു നാമ്പുകള്‍ക്കായി തുടിക്കുന്ന ഒരു ഹൃദയം നമുക്കായി വരച്ചിടപ്പെട്ടിരിക്കുന്നു..
ഇവിടെയീ,
നഗരാര്‍ത്ത ജാലകം തുറന്നു വെക്കുമ്പോള്‍
കണ്ണില്‍ വേച്ചു പോകുന്നു
നഷ്ട നിദ്രകള്‍.
അശാന്തം എന്ന കവിത പേരു പോലെ തന്നെ. ഒരു നല്ല കവിക്കു വേണ്ടതായ കയ്യടക്കമുള്ള വരികള്‍. സൂക്ഷമമായി ഭാഷ പ്രയോഗിച്ചിരിക്കുന്നതിണ്റ്റെ മനോഹാരിത ഈ വരികളിലുണ്ട്. അതിലൂടെ സഞ്ചരിച്ചു കഴിയുമ്പോള്‍ അശാന്തിയുടെ ഒരു പര്‍വത്തിലേക്ക് നമ്മുടെ മനസ്സും ചെന്നെത്തിപ്പോകുന്നു.. നഷ്ടമാകുന്ന നമ്മുടെ ഭൂസമ്പന്നതയെ, നഷ്ട പൈതൃകങ്ങളെ ഒക്കെ ഓര്‍ത്ത് വിലപിക്കുന്ന മനസ്സ് ഇവിടെയും കാണാം നമുക്ക്.
ഒരു തുലാവര്‍ഷ മഴ പോലെ നീ
എന്നെ നനയ്ക്കുക
ദാഹിക്കുമ്പോള്‍
ചുംബനങ്ങളുടെഒരു ചഷകം തരുക.
ഒരു ഉത്തരാധുനിക കവിത എന്ന കവിതയിലെ വരികളാണിത്. പ്രണയം, അത് അന്യമൊന്നുമല്ല ഈ കവിക്ക്. പ്രമോദിണ്റ്റെ ചില കവിതകളില്‍ പ്രണയം അതിണ്റ്റെ എല്ലാ വന്യതയോടെയും അനുഭവവേദ്യമാകുന്നു നമുക്ക്. ആറിത്തണുക്കാത്ത കനലു പോലെ അതു ഓരോ കവിതയിലും തിളങ്ങുന്നു.. പ്രണയത്തെ വിദൂര പ്രകാശവും നിലാവും നിഴലും കടലിണ്റ്റെ പ്രക്ഷുബ്ധതയുമായി പല കവിതകളിലും അനുഭവവേദ്യമാകുന്നു.
സമാഹാരത്തിലെ മറ്റ് ചില കവിതകളായ ഹൃദയഹാരിയായ ഒരു സായന്തനം, യൌവനം, പാബ്ളോ നെരൂദക്ക്, ക്ഷതചിത്രങ്ങളുടെ ജന്‍മം, ആതുരാലയത്തില്‍, പരിവര്‍ത്തനം തുടങ്ങിയവയൊക്കെ തന്നെ വ്യത്യസ്തങ്ങളായ വായനാനുഭവങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. ജീവിതത്തിണ്റ്റെ ചൂടും ചൂരും ഗൃഹാതുരതയും ഒക്കെ കൂടിക്കലര്‍ന്ന വരികള്‍.
ജൂണ്‍ 26, അവിചാരിതമായി പ്രമോദ് തങ്ങളെ വിട്ടകന്നപ്പോള്‍ ആ നല്ല കൂട്ടുകാരണ്റ്റെ മറ്റ് കവിതകള്‍ തേടിപ്പിടിച്ച് നാടക പഠന കേന്ദ്രം പ്രവര്‍ത്തകര്‍ പ്രസിദ്ധീകരിച്ചതാണ് രണ്ടാമത്തെ കവിതാ സമാഹാരമായ മുയല്‍പ്പന്നികള്‍. അതിലെ കവിതകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ഒരു തുടക്കക്കാരണ്റ്റെ രചനകള്‍ക്കുപരിയായി ശരിയായ രാഷ്ട്രീയ അവബോധമുള്ള, പുതിയ നാഗരികത മനുഷ്യാനുഭവത്തെ മുഴുവന്‍ അര്‍ത്ഥശൂന്യമായ ഇടങ്ങളിലേക്കു ഓടിക്കുകയാണെന്ന വസ്തുത തിരിച്ചറിയുന്ന ഒരു കവിയെ നമുക്കു പരിചയപ്പെടുത്തി തരുന്നു.
ആദ്യ കവിതയായ ജൂണ്‍ മഴ, തണ്റ്റെ പ്രേമത്തെ അതു വിളിച്ചുണര്‍ത്തുന്നു എന്നു പാടുന്നു കവി. ഇവിടെ പ്രണയത്തിണ്റ്റെ ഭാവം സ്നിഗ്ധമാണ്. മറ്റു ചില കവിതകളില്‍ കാണുന്ന വന്യത അതിനില്ല..
സമാഹാരത്തിലെ മികച്ച കവിതകളില്‍ ഒന്നായി എനിക്കനുഭവപ്പെട്ട ഇരകള്‍ എന്ന കവിത പ്രമോദിണ്റ്റെ രാഷ്ട്രീയ അവബോധത്തിനു ഉത്തമ ഉദാഹരണമാണ്. "
ഇത്രയേറെ കണ്ണുകള്‍ നിറഞ്ഞിരിക്കുമ്പോള്‍
നമുക്ക് പോരാടിയെ പറ്റൂ
നിത്യമായ സമാധാനം നിലനിര്‍ത്തിയെ പറ്റൂ
അന്ന്, മേഘങ്ങള്‍ ചോര പെയ്ത് തെളിഞ്ഞ്
ഭൂമിയില്‍ ഒരു വസന്തം വരും
കാറ്റ് വസന്തത്തിണ്റ്റെ സുഗന്ധം
എല്ലാ ദിക്കുകളിലുമെത്തിക്കും
അപ്പോള്‍ എല്ലാ ജീവജാലങ്ങളും
പരസ്പരം അഭിസംബോധന ചെയ്യും
സഖാവേ, സഹോദരാ'
നവലിബറല്‍ കാലത്തിണ്റ്റെ വിഷജലത്തില്‍ മുക്കിക്കൊല്ലുന്ന ഒരു പോസ്റ്റ് മോഡേണ്‍ അവസ്ഥയുടെ ഉല്‍പ്പന്നമാണ് മനുഷ്യലോകം ഇന്നനുഭവിക്കുന്നത്,. കോമാളിക്കളികളോ അസംബന്ധ നാടകങ്ങളോ ആയിത്തീരുന്ന ജീവിതത്തിണ്റ്റെ നിരാലംബതയെ രാഷ്ട്രീയമായി തിരിച്ചറിയുവാന്‍ ഈ കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രവാസിക്കൊരു കുറിപ്പ് എന്ന കവിത, പ്രവാസാനുഭവങ്ങളെ നാട്ടില്‍ നിന്നു നോക്കിക്കാണുന്ന ഒരാളുടെ കാഴ്ചപ്പാടില്‍ നിന്നുള്ളതാണ്. പക്ഷെ അതു പലര്‍ക്കും നേരനുഭവമാണെന്നതില്‍ ഒരു തര്‍ക്കവുമില്ല.. ഒരുവന്‍ അറിയുന്നതും അനുഭവിക്കുന്നതുമെല്ലാം പകര്‍ത്തി വെക്കാം ആ കുറിപ്പു പരിപൂര്‍ണവും അര്‍ത്ഥവത്തുമാക്കാം, പക്ഷേ കേട്ടറിവില്‍ നിന്നോ ഭാവനയില്‍ നിന്നോ മറ്റൊരു ലോകത്തെ ആവിഷ്കരിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ഒരു ചെറിയ പതര്‍ച്ച ഈ കവിതയില്‍ പ്രകടമാകുന്നുണ്ട്. എന്നാല്‍ തന്നെയും പ്രവാസി എന്നും അനുഭവിക്കുന്ന ഗൃഹാതുരതയും നാട്ടിലെത്തുമ്പോള്‍ പ്രകടിപ്പിക്കുന്ന ജാഡകളും ഒക്കെ ഈ കവിതയില്‍ അനുഭവവേദ്യമാകുന്നു.
പ്രമോദിണ്റ്റെ കവിതകളില്‍ എനിക്കു ഏറെ ഇഷ്ടപ്പെട്ടത് നഷ്ടപ്പെട്ട മുങ്ങള്‍ എന്ന കവിതയാണ്.
താരാട്ടിണ്റ്റെ ഈണം കൊതിച്ചവള്‍
ജീവിതത്തിണ്റ്റെ താളം വില്‍ക്കുന്നു
ക്രൂരതയുടെ ഇരട്ട മൌനത്തില്‍
ഭ്രൂണങ്ങളില്‍ ബലിയാടായ
കുട്ടികളുടെകൂട്ടക്കരച്ചില്‍.
ഒരു നല്ല കവി എന്തായിരിക്കണമെന്ന് പ്രമോദ് നമുക്കു മനസ്സിലാക്കി തരുന്നു. ഇതേ കവിതയില്‍ തന്നെ അവസാനം എഴുതുന്നു.
മടുപ്പിക്കുന്ന എണ്റ്റെയീ
ഏകാന്തതകളില്‍ നിന്നും
ലീപോ*
ഞാന്‍ നിന്നിലേക്ക് മടങ്ങി വരികയാണ്.
സൌന്ദര്യത്തിണ്റ്റെ നിറം കുടിച്ച്
കവിതയുടെ നിറ നിലാവില്‍
വീണ്ടും വീണ്ടും മുങ്ങി മരിക്കാന്‍.
**ഈ വരികളും ജൂണ്‍ മഴ എന്ന കവിതയിലെ വരികളും ചേര്‍ത്ത് വായിക്കുമ്പോള്‍ മരണത്തിനു മുന്‍പേ തന്നെ തണ്റ്റെ രചനകളിലൂടെ സൂചകങ്ങള്‍ നല്‍കിയ കസാന്ദ്സാകിസിണ്റ്റേതു പോലെ ഒരു ദീര്‍ഘദര്‍ശിത്വം പ്രമോദിനുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
സ്വതന്ത്രവും മൌലികവുമായ ഒരു കാഴ്ചപ്പാട് പ്രമോദിണ്റ്റെ മിക്ക കവിതകളും വച്ചു പുലര്‍ത്തുന്നു.. വരണ്ട ഭാഷയില്‍ എഴുതിയാല്‍ ഒരു രചനയും ആവര്‍ത്തിച്ചു വായിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുകയില്ല എന്ന തിരിച്ചറിവുള്ള കവിയാണ് പ്രമോദ്. പ്രമോദിണ്റ്റെ ആകസ്മിക വിയോഗത്തിലൂടെ നമുക്കു നഷ്ടമായത് ഒരു നല്ല കവിയെ ആണെന്നു നിസ്സംശയം പറയാനാവും.. രണ്ട് സമാഹാരത്തിലെയും കവിതകള്‍ അതിനു അടിവരയിടുന്നു...
* ലീപോ, വഞ്ചി മറിഞ്ഞു മരണം വരിച്ച കവി..
** വി.കെ. പ്രമോദിണ്റ്റെ ആകസ്മിക നിര്യാണവും ഒരു പുഴയില്‍ മുങ്ങി മരിച്ചായിരുന്നു..

നവോദയ സാംസ്കാരിക വേദി, ദമ്മാം സംഘടിപ്പിച്ച കടമ്മനിട്ട, കെടി, ഒ.വി.വിജയന്‍ അനുസ്മരണ ദിനത്തില്‍ അവതരിപ്പിച്ച ലേഖനം...
കടമ്മനിട്ട രാമകൃഷ്ണന്‍........ ഒരു ഗ്രാമത്തിണ്റ്റെ ആത്മാവ് പടയണിയുടെ ചടുലതാളങ്ങളോടൊപ്പം ഹൃദയത്തിലാവാഹിച്ച മലയാളത്തിണ്റ്റെ പ്രിയ കവി..കീഴാള വര്‍ഗത്തിണ്റ്റെ അടിച്ചമര്‍ത്തപ്പെട്ട തേങ്ങലുകള്‍ മലയാളിയുടെ ജീവിതപരിസരത്തേക്ക് പറിച്ചു നട്ട ഒരു കൂട്ടം നല്ല കവിതകളുടെ ഉടമ..കവിതയെന്തെന്നറിയാത്ത പുതുകവികളൂടെ ലോകത്തെ ഒറ്റയാന്‍..
കടമ്മനിട്ടയുടെ കാവ്യങ്ങളും സംഘര്‍ഷാത്മകമായ ആ ജീവിതവും പൂര്‍ണമായോ ഭാഗികമായോ പോലും സ്പര്‍ശിക്കുവാന്‍ മാത്രം അനുഭവസമ്പത്തോ വായനാ സമ്പന്നമോ അല്ല എണ്റ്റെ ഇതു വരെയുള്ള ജീവിതം എന്നത് കൊണ്ട് തന്നെ കടമ്മനിട്ടയെ കുറിച്ചുള്ള ഏതാനും ലേനങ്ങളില്‍ നിന്നുളവായ വായനാനുഭങ്ങളും ശേരിക്കാനായ വിവരങ്ങളും ഈ കുറിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടൂണ്ട്...
നമുക്കേവര്‍ക്കും അറിയാവുന്നത് പോലെ കടമ്മനിട്ട എന്ന ഗ്രാമത്തില്‍ 1953ല്‍ ജനിച്ചു.. ദാരിദ്യ്രത്തിണ്റ്റെ ഇരുള്‍ വീണ ബാല്യകാലം.. അവിടെ നിന്നാണ് കടമ്മനിട്ടയുടെ കാവ്യ ജീവിതം രൂപപ്പെട്ടു തുടങ്ങിയത്.. ചെറുപ്രായത്തില്‍ തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളും ആദര്‍ശങ്ങളും കടമ്മനിട്ടയെ സ്വാധീനിച്ചിരുന്നു. പോസ്റ്റല്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായി മദ്രാസില്‍ ചിലവഴിച്ച കാലത്താണ് കടമ്മനിട്ടക്കവിതകള്‍ വെളിച്ചം കണ്ട് തുടങ്ങിയത്... അക്കാലത്ത് കടമ്മനിട്ടയുടെ കവിജീവിതം രൂപപ്പെടുത്തുന്നതില്‍ എം.ഗോവിന്ദന്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു..
കോളേജ് അദ്ധ്യാപകരുടെയും സര്‍വകലാശാലാ ബുദ്ധിജീവികളുടെയും ധൈഷണിക വ്യായാമം മാത്രമായിരുന്ന ആധുനിക കവിതയെ ജനങ്ങളുടെ അറിവും അനുഭവവും ആനന്ദവും ആക്കി മാറ്റിയത് കടമ്മനിട്ട രാമകൃഷ്ണനാണ്. കീഴാള വര്‍ഗത്തിണ്റ്റെ നാവാകുക മാത്രമായിരുന്നില്ല ആ കവിതകള്‍ ചെയ്തത്... ഒരു ജനതയുടെ ഉണര്‍വിനും 70 കളില്‍ യുവാക്കളില്‍ രാഷ്ട്രീയ ബോധം വളര്‍ത്തുന്നതിലും കടമ്മനിട്ടക്കവിതകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഒരു ഇടത് പക്ഷ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയിട്ടായിരുന്നു അദ്ധേഹം തണ്റ്റെ പൊതു ജീവിതം തുടങ്ങിയത്. എന്നും ഒരു രാഷ്ട്രീയ ജീവിയായിരിക്കുവാന്‍ ഇഷ്ടപ്പെട്ട കടമ്മനിട്ടയുടെ കവിതകള്‍ ഏറെക്കുറെ എല്ലാം തന്നെ രാഷ്ട്രീയാഭിമു്യം ഉള്ളവയായിരുന്നു. തണ്റ്റെ തട്ടകം കവിത മാത്രമല്ല മനുഷ്യണ്റ്റെ ഇടയിലാണെന്ന് വളരെ മുന്‍പ്‌തന്നെ അദ്ധേഹം മനസ്സിലാക്കിയിരുന്നു....
സ്വാതന്ത്യ്ര നിഷേധത്തില്‍ ദുിക്കുന്ന ഒരു ജനതയുടെ പ്രതീകമായി സ്വന്തം ഭാര്യയെ സങ്കല്‍പ്പിച്ച് അടിയന്തരാവസ്ഥ കാലത്ത് എഴുതിയതാണ് ശാന്ത എന്ന കവിത, ഭാര്യയുമായുള്ള സംവാദത്തിണ്റ്റെ സ്വഭാവത്തോട് കൂടിയാണ് കവിത തുടങ്ങുന്നത്, അതില്‍ കുടുംബ പരമായ കാര്യങ്ങളുണ്ട്, രാഷ്ട്രീയമായ കാര്യങ്ങളുണ്ട്, പ്രകൃതിയുണ്ട്, അങ്ങനെയൊക്കെയുള്ള സങ്കീര്‍ണമായ ഒരു കവിതയാണ് ശാന്ത.
കര്‍പ്പൂര ദീപങ്ങളാകട്ടെ കണ്ണുകള്‍
കസ്തൂരി പോലെ മണക്കട്ടെ വാക്കുകള്‍
നിണ്റ്റെ കരാംഗുലീ സ്പര്‍ശമണികളാല്‍
എണ്റ്റെ നെഞ്ചാകെയുഴിഞ്ഞുള്ളുണര്‍ത്തുക
ഇല്ല നമുക്കായൊരു സന്ധ്യ, രാപ്പാതി-
യല്ലാതെ മറ്റൊന്നുമിന്നെന്നിരിക്കിലും
വിസ്മയം പോലെ ലഭിക്കും നിമിഷത്തി-
നര്‍ത്ഥം കൊടുത്ത് പൊലിപ്പിച്ചെടുക്ക നാം..
പ്രതീക്ഷയുടെ പ്രകാശം പരത്തി കര്‍മോന്‍മുരാകാന്‍ ശാന്തയിലൂടെ കവി അനുവാചകരെ ആഹ്വാനം ചെയ്യുന്നു..യഥാര്‍ത്ഥ ജീവിതത്തിലെന്ന പോലെ കവിതയിലും, കവിയുടെ കാമിനിയും പത്നിയുമായ ശാന്തയോട് ഉണര്‍ത്തുപാട്ട് പാടുമ്പോഴും അവരുടെയും അവരൂടെ വര്‍ഗത്തിണ്റ്റെയും സമകാലിക അവസ്ഥ കവി മറക്കുന്നില്ല... സാധാരണക്കാരണ്റ്റെ മനസ്സിലേക്ക് തണ്റ്റെ കവിതയിലൂടെ , തണ്റ്റെ കവിതകളില്‍ ഉപയോഗിച്ച ബിംബങ്ങളിലൂടെ അവര്‍ പോലുമറിയാതെ ഒരു രാഷ്ട്രീയ ബോധം ഉണര്‍ത്തിയെടുക്കുവാന്‍ കടമ്മനിട്ടക്കു കഴിഞ്ഞു,... ആദ്യ കാല കവിതകളുടെ കൂട്ടത്തില്‍ എടുത്ത് പറയേണ്ട കവിതകളാണ് കടിഞ്ഞൂല്‍പ്പൊട്ടന്‍, ചാക്കാല തുടങ്ങിയവ.. കവിത ചൂഷിതരായ മനുഷ്യര്‍ക്കു മനസ്സിലാകേണ്ടതിണ്റ്റെ ആവശ്യകത മറ്റാരെക്കാളും നന്നായി കവിക്കറിയാമായിരുന്നു.. അതു കൊണ്ട് തന്നെ കേരളീയണ്റ്റെ വികാരത്തെ തീ പിടിപ്പിക്കാന്‍ ആ കവിതകള്‍ക്കായി എന്ന കാര്യത്തില്‍ സംശയമില്ല..
സാമ്പ്രദായിക കുടുംബ ബന്ധങ്ങളിലും അനാരോഗ്യകരമല്ലാത്ത ആചാരങ്ങളിലും അദ്ധേഹം വിശ്വസിച്ചിരുന്നു.. സ്വന്തം കാലഘട്ടത്തിലെ മനുഷ്യത്വ വിരുദ്ധ സംഭവങ്ങളോടും അനീതികളോടും അദ്ധേഹം കലഹിച്ചിരുന്നു.. അടിയന്തിരാവസ്ഥയില്‍ യൌവനങ്ങളെ ചതച്ച് കൊന്ന കാട്ടാള നീതിയെ വെല്ലു വിളിക്കാനാണ് " നിങ്ങളെണ്റ്റെ കറുത്ത മക്കളെ ചുട്ടു കൊല്ലുന്നോ നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ എന്നു ചോദിച്ചത്...
കരീലാഞ്ചിക്കാട്ടില്‍ നിന്നെത്തുന്ന കുറത്തിയായാലും നെഞ്ചത്തൊരു പന്തവുമായി വരുന്ന കാട്ടാളനായാലും അത് കടമ്മനിട്ട തന്നെയായിരുന്നു.. ആ പാട്ടുകള്‍ കടമ്മനിട്ടയുടെ വെളിപാടുകളായിരുന്നു.. ദൈന്യത്തിണ്റ്റെ പാരമ്യത്തിലെത്തി നില്‍ക്കുമ്പോഴും പുതിയൊരു വെട്ടത്തിനു വേണ്ടിയുള്ള പ്രതീക്ഷ കനല്‍ പോലെ കത്തുന്നു,, ആ കനലൂതിയൂതിത്തെളിച്ച പുലര്‍വെട്ടം ഉദിച്ചുവോ എന്ന ചോദ്യത്തിനുത്തരം പറയേണ്ടത് കവിയല്ല, കാലമാണ്. അദ്ദേഹത്തിണ്റ്റെ ആദ്യകാല കവിതകള്‍ മറ്റ് പലര്‍ക്കും അനുഭവ വേദ്യമായത് പോലെ തന്നെ നമ്മുടെ നാട്ടിലെ മു്യധാരാ മാദ്ധ്യമങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ല.. തണ്റ്റെ ശാന്തയും, കുറത്തിയും കാട്ടാളനുമെല്ലാം കേരളത്തില്‍ അങ്ങോളമിങ്ങോളം പാടിത്തിമിര്‍ത്ത് സ്വന്തം ശ്രോതൃസദസ്സുകളെ സൃഷ്ടിക്കുവാന്‍ അദ്ധേഹത്തിനായി..
പടയണിയുടെ താളത്തിലും ഈണത്തിലും പദങ്ങളെടുത്ത് പന്താടിയ കടമ്മനിട്ട പ്രത്യക്ഷ രാഷ്ട്രീയത്തിലും കാലൂന്നുകയുണ്ടായി.. ആറന്‍മുള നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സാമാജികനായിരുന്നു അദ്ധേഹം.. പുരോഗമന കലാസാഹിത്യത്തിണ്റ്റെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ സമീപകാലത്ത് കടമ്മനിട്ട നടത്തിയ ഇടപെടലുകള്‍ എല്ലാ മലയാളികള്‍ക്കും അഭിമാനത്തോടെ മാത്രമേ ഓര്‍ക്കാനാവൂ. വിജയന്‍ മാഷിനും കെ.ടി. ക്കും പിന്നലെ കടമ്മനിട്ടയും അരങ്ങൊഴിയുമ്പോള്‍ സാംസ്കാരിക കേരളം വല്ലാത്ത ശൂന്യത അനുഭവിക്കുന്നുണ്ട്, നന്‍മയും മനുഷ്യത്വവും കൊണ്ട് ഒരു സമൂഹത്തിനാകെ ജീവവായു പകര്‍ന്ന മഹത്തുക്കളുടെ വംശം അവസാനിച്ചു കൊണ്ടിരിക്കുകയാണ്..
അടിസ്ഥാന വര്‍ഗത്തിണ്റ്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു തടസ്സം നില്‍ക്കുന്ന ഉപരിവര്‍ഗ സാന്നിദ്ധ്യങ്ങളെ അഭിസംബോധന ചെയ്ത് എഴുതിയ കടമ്മനിട്ടയുടെ കവിതകള്‍ കാലാതിവര്‍ത്തി ആയിരിക്കുക തന്നെ ചെയ്യും,... സത്യത്തോട് സംവദിക്കുന്ന സ്വതന്ത്ര ഹൃദയനായ കവിയുടെ ഈ വാക്കുകള്‍ക്ക് ഇന്നും തിളക്കമേറി വരുന്നു.. നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.. കുറത്തിയിലെ ഈ വരികള്‍ മലയാളിയുടെ ബോധമണ്ഡലത്തില്‍ അലയടിച്ചിരുന്നു ഏറെക്കാലം.. ഈ വാക്കുകള്‍ ആരുടെയൊക്കെയോ നേര്‍ക്ക് കൈ ചൂണ്ടി നില്‍ക്കുന്നു..ആരുടെയൊക്കെയോ നേരെ ശരമുന പോലെ നീളുന്നു...